- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിചേട്ടാ, ധനുഷേട്ടാ, രജനിയണ്ണാ.. നിങ്ങളെ കണ്ടിട്ടാ ഞാൻ ഇറങ്ങണേ, കാത്തോളണേ...! കട്ടപ്പനയിലെ ഋതിക് റോഷൻ മരണ മാസാണ്..! ചിരിയുടെ പൂരമൊരുക്കി നാദിർഷായുടെ പുതിയ സിനിമയുടെ ട്രെയ്ലർ പുറത്തുവന്നു
കൊച്ചി: സൂപ്പർഹിറ്റായ അമർ അക്‌ബർ അന്തോണി എന്ന വിജയചിത്രത്തിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. ചിരിപ്പൂരം തീർക്കുന്ന ചിത്രത്തിന്റെ മാസ് ട്രെയിലർ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്. കബാലി മുതൽ പുലിമുരുകൻ വരെയുള്ള സിനിമയിലെ രംഗങ്ങളെ ചിരിയുടെ രൂപത്തിൽ അവതരിപ്പിച്ചു കൊണ്ടാണ് സിനിമ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്. അമർ അക്‌ബർ അന്തോണിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ വിഷ്ണു ഉണ്ണിക്കൃഷ്ണനാണ് ഈ ചിത്രത്തിൽ നായകൻ. പ്രയാഗാ മാർട്ടിനാണ് നായിക. ദിലീപും നാദിർഷയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമാനടനാകാൻ ആഗ്രഹിക്കുന്ന കട്ടപ്പനയിലെ യുവാവിന്റെ കഥ പറയുന്നതാണ് സിനിമ. സലിംകുമാർ, സിദ്ദീഖ്, ധർമ്മജൻ ബോൾഗാട്ടി, ജാഫർ ഇടുക്കി എന്നിവരും താരങ്ങളാണ്. ഷാംദത്താണ് ക്യാമറ. അമർ അക്‌ബർ അന്തോണിയുടെ രചയിതാക്കളായ ബിബിൻ ജോർജ്ജും വിഷണു ഉണ്ണിക്കൃഷ്ണനും ചേർന്നാണ് കട്ടപ്പനയിലെ ഋതിക് റോഷന്റെ രചന. നാദിഷയാണ് സംഗീത സംവിധാനം. ദിലീപാണ് ഫേസ്‌ബുക്ക് പേജിലൂടെ ട്ര
കൊച്ചി: സൂപ്പർഹിറ്റായ അമർ അക്‌ബർ അന്തോണി എന്ന വിജയചിത്രത്തിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. ചിരിപ്പൂരം തീർക്കുന്ന ചിത്രത്തിന്റെ മാസ് ട്രെയിലർ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്. കബാലി മുതൽ പുലിമുരുകൻ വരെയുള്ള സിനിമയിലെ രംഗങ്ങളെ ചിരിയുടെ രൂപത്തിൽ അവതരിപ്പിച്ചു കൊണ്ടാണ് സിനിമ ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്.
അമർ അക്‌ബർ അന്തോണിയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ വിഷ്ണു ഉണ്ണിക്കൃഷ്ണനാണ് ഈ ചിത്രത്തിൽ നായകൻ. പ്രയാഗാ മാർട്ടിനാണ് നായിക. ദിലീപും നാദിർഷയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമാനടനാകാൻ ആഗ്രഹിക്കുന്ന കട്ടപ്പനയിലെ യുവാവിന്റെ കഥ പറയുന്നതാണ് സിനിമ.
സലിംകുമാർ, സിദ്ദീഖ്, ധർമ്മജൻ ബോൾഗാട്ടി, ജാഫർ ഇടുക്കി എന്നിവരും താരങ്ങളാണ്. ഷാംദത്താണ് ക്യാമറ. അമർ അക്‌ബർ അന്തോണിയുടെ രചയിതാക്കളായ ബിബിൻ ജോർജ്ജും വിഷണു ഉണ്ണിക്കൃഷ്ണനും ചേർന്നാണ് കട്ടപ്പനയിലെ ഋതിക് റോഷന്റെ രചന. നാദിഷയാണ് സംഗീത സംവിധാനം. ദിലീപാണ് ഫേസ്‌ബുക്ക് പേജിലൂടെ ട്രെയിലർ പുറത്തുവിട്ടത്.