മർ അക്‌ബർ അന്തോണി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷൻ ഇന്ന് തിയേറ്ററുകളിൽ എത്തുമ്പോൾ ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകര് പുറത്തുവിട്ടിരിക്കുകയാണ്.

ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും രസകരമായ മുഹൂർത്തങ്ങളും വീഡിയോയിൽ കാണാം. ചിത്രത്തിനായി ഗായിക വിജയലക്ഷിമയും റിമി ടോമിയും ചേർന്ന് പാടിയ ഗാനത്തിന്റെ റെക്കോർഡിങ് കാഴ്ചകളാണ് വീഡിയോയിൽ കൂടുതലായുള്ളത്. ഈ ഗാനം ശ്രദ്ധ നേടി കഴിഞ്ഞു. സിനിമ നടനാകാനുള്ള ആഗ്രഹവുമായി നടക്കുന്ന യുവാവിന്റെ കഥയാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായകൻ.

പ്രയാഗ മാർട്ടിൻ, ലിജോ മോൾ, സിദ്ദിഖ്, സലിം കുമാർ, ധർമ്മജൻ, സിജു വിൽസൺ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.