- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാദിർഷയുടെ കട്ടപ്പനയിലെ ഋത്വിക് റോഷൻ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിൽ നായികയായെത്തുന്നത് പ്രയാഗ മാർട്ടിൻ
അമർ അക്‌ബർ അന്തോണി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷൻ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അമർ അക്‌ബർ അന്തോണിയിലെ തിരക്കഥാകൃത്തുക്കളിലൊരാളും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിലെ ഒൻപത് കഥാപാത്രങ്ങളെയാണ് പോസ്റ്ററിലൂടെ സംവിധായകൻ പരിചയപ്പെടുത്തുന്നത്. സലിം കുമാറും സിദ്ധിഖും വ്യത്യസ്തമായ ഗെറ്റപ്പുകൾ കൊണ്ട് ശ്രദ്ധനേടുന്നു.60 കളിലെ സിനിമാക്കഥയെ ഓർമിപ്പിക്കുന്ന പോസ്റ്ററിൽ ധർമജൻ, സിജു വിൽസൺ, മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ ലിജോ മോൾ, പ്രയാഗ മാർട്ടിൻ, കലാഭവൻ ഷാജോൺ, രാഹുൽ മാധവ് എന്നിവരെയും കാണാം. കുറവുകൾ കൂടുതലുള്ളവന്റെ കഥ എന്നാണ് സിനിമയുടെ ടാഗ്ലൈൻ. ഒരു മുഴുനീള കോമഡി ചിത്രമായി അണിയിച്ചൊരുക്കിയിരിക്കുന്ന സിനിമ പൂർണമായും ഇടുക്കിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അമർ അക്‌ബർ അന്തോണിയുടെ തിരക്കഥാകൃത്തുക്കളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് തിരക്കഥ. ശ്യാംദത്താണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ദിലീപും ഡോ. സക്കറ
അമർ അക്‌ബർ അന്തോണി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക് റോഷൻ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അമർ അക്‌ബർ അന്തോണിയിലെ തിരക്കഥാകൃത്തുക്കളിലൊരാളും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രത്തിലെ ഒൻപത് കഥാപാത്രങ്ങളെയാണ് പോസ്റ്ററിലൂടെ സംവിധായകൻ പരിചയപ്പെടുത്തുന്നത്.
സലിം കുമാറും സിദ്ധിഖും വ്യത്യസ്തമായ ഗെറ്റപ്പുകൾ കൊണ്ട് ശ്രദ്ധനേടുന്നു.60 കളിലെ സിനിമാക്കഥയെ ഓർമിപ്പിക്കുന്ന പോസ്റ്ററിൽ ധർമജൻ, സിജു വിൽസൺ, മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയയായ ലിജോ മോൾ, പ്രയാഗ മാർട്ടിൻ, കലാഭവൻ ഷാജോൺ, രാഹുൽ മാധവ് എന്നിവരെയും കാണാം.
കുറവുകൾ കൂടുതലുള്ളവന്റെ കഥ എന്നാണ് സിനിമയുടെ ടാഗ്ലൈൻ. ഒരു മുഴുനീള കോമഡി ചിത്രമായി അണിയിച്ചൊരുക്കിയിരിക്കുന്ന സിനിമ പൂർണമായും ഇടുക്കിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
അമർ അക്‌ബർ അന്തോണിയുടെ തിരക്കഥാകൃത്തുക്കളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് തിരക്കഥ. ശ്യാംദത്താണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ദിലീപും ഡോ. സക്കറിയ തോമസും ചേർന്നാണ് നിർമ്മാണം