ശബരിമല: സ്വാമി അയ്യപ്പൻ സീരിയലിലൂടെ പ്രശസ്തനായ കൗശിക് ബാബു അയ്യപ്പ സന്നിധിയിലെത്തി. ഇത്തവണ അയ്യപ്പ ദർശനം ഇരട്ടി മധുരം നൽകിയെന്ന് കൗശിക് പറഞ്ഞു. പുതിയ സിനിമയായ വൈറ്റ് ബോയിസിന്റെ അണിയറ പ്രവർത്തകർക്കൊപ്പമാണ് കൗശിക് എത്തിയത്.

രണ്ടു ദിവസം പമ്പയിൽ തങ്ങിയ കൗശികും സംഘവും പമ്പ വൃത്തിയാക്കി. സന്നിധാനത്തും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
ശബരിമല മാലിന്യ മുക്തമായി സൂക്ഷിക്കുന്നത് അയ്യപ്പ ഭക്തിയോളം പ്രധാനമാണ്. അയ്യപ്പനായി വേഷമിട്ട നാൾ മുതലുള്ള ആഗ്രഹം സാക്ഷാത്കരിക്കാനായതിൽ സന്തോഷമുണ്ടെന്നും കൗശിക് പറഞ്ഞു. പുതിയ ചിത്രത്തിന്റെ സംവിധായകനായ മേലില രാജശേഖരൻ, നടനും നാടക സംവിധായകനുമായ ലിജു കൃഷ്ണൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.