ന്യൂഡൽഹി: ഫ്രണ്ട്‌സ് ഓഫ് കുട്ടനാടിന്റെ ആഭിമുഖ്യത്തിൽ കാവാലം അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡന്റ് റെജി നെല്ലിക്കുന്നത്ത് അധ്യക്ഷത വഹിച്ചു. ജോസ് കാപ്പിൽ, എം.എം. ജോസഫ്, ഡോ. സിമി ജോസഫ്, ബിജു മോനിപ്പള്ളി, കലേഷ്, ജോസ് കാപ്പിൽ, സി.കെ. മാത്യു, ഡൊമിനിക് ജോസഫ്, സജി മുളയ്ക്കൽ, ഡെയ്‌സി ബാബു തുടങ്ങിയവർ സംസാരിച്ചു.

മയൂർ വിഹാരിൽ മലയാളി വിദ്യാർത്ഥി രജത് മേനോന്റെ മരണത്തിൽ അനുശോചിച്ച സമ്മേളനത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നു ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു.