- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
നോമ്പു മാസത്തിൽ തെറി വിളിക്കുന്നതും പ്രതിഷേധം നടത്തുന്നതും, പൊലീസിനെ കല്ലെറിഞ്ഞു പീഡിപ്പിക്കുന്നതും ഹലാലോ, ഹറാമോ...?
ഹർത്താൽ ഹലാലോ, ഹറാമോ... കോടതിയിൽ വ്യാജ രേഖ ഹാജരാക്കുക വസ്തുതകൾ കോടതിയിൽനിന്ന് മറച്ചു വക്കുക ഒരു വക്കീൽ വക്കാലത്ത് ഒഴിയാതെ വേറെ വക്കീലന്മാർ കക്ഷിക്കു വേണ്ടി ഹാജരാക്കുക കോടതി നടപടി അട്ടിമറിക്കാൻ ശ്രമിക്കുക കോടതിയോട് വിശ്വാസ വഞ്ചന കാണിക്കുക നടക്കാത്ത വിവാഹം നടന്നു എന്ന് പറയുക എന്നിങ്ങനെ പല പ്രശ്‌നങ്ങൾ പരിഗണിച്ചാണ് അഖില കേസിൽ ഹൈക്കോടതിയുടെ വിധി....അത് മാത്രമല്ല, സംസ്ഥാന സർക്കാരും എസ്ഡിപിഐ, എൻഡിഎഫ്, കാംപസ് ഫ്രണ്ട്, എന്നിവ ഭീകര പ്രവർത്തനത്തിന് നിരോധിക്കപ്പെട്ട സിമി എന്ന സംഘടനയുടെ തുടർച്ചയാണെന്നും അവർക്കു ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുമായി ബന്ധമുള്ളവരാണെന്നും ഉള്ള വാദങ്ങൾ അംഗീകരിച്ചിരിക്കുന്നു.. അത് കോടതിയും സ്ഥിരീകരിച്ചു ഈ സാഹചര്യത്തിൽ മേൽപ്പറഞ്ഞ സംഘടനകളെ നിരോധിക്കാൻ പോലും സാധ്യത കാണുന്നുണ്ട്.. ന്യായമായും സിമി കണക് ഷൻ നോക്കുമ്പോൾ അത് വേണ്ടതാണ് ...അത് തടയാനും പേടിപ്പിക്കാനുമാണ് ഈ ഹർത്താലും അതിനു കാരണമായ ഹൈക്കോടതി വിരുദ്ധ പ്രകടനവും എല്ലാം...അല്ലാതെ വിവാഹം കോടതി റദ്ദാക്കിയതല്ല എറണാകുളം മാ
ഹർത്താൽ ഹലാലോ, ഹറാമോ...
കോടതിയിൽ വ്യാജ രേഖ ഹാജരാക്കുക
വസ്തുതകൾ കോടതിയിൽനിന്ന് മറച്ചു വക്കുക
ഒരു വക്കീൽ വക്കാലത്ത് ഒഴിയാതെ വേറെ വക്കീലന്മാർ കക്ഷിക്കു വേണ്ടി ഹാജരാക്കുക
കോടതി നടപടി അട്ടിമറിക്കാൻ ശ്രമിക്കുക
കോടതിയോട് വിശ്വാസ വഞ്ചന കാണിക്കുക
നടക്കാത്ത വിവാഹം നടന്നു എന്ന് പറയുക
എന്നിങ്ങനെ പല പ്രശ്‌നങ്ങൾ പരിഗണിച്ചാണ് അഖില കേസിൽ ഹൈക്കോടതിയുടെ വിധി....
അത് മാത്രമല്ല,
സംസ്ഥാന സർക്കാരും എസ്ഡിപിഐ, എൻഡിഎഫ്, കാംപസ് ഫ്രണ്ട്, എന്നിവ ഭീകര പ്രവർത്തനത്തിന് നിരോധിക്കപ്പെട്ട സിമി എന്ന സംഘടനയുടെ തുടർച്ചയാണെന്നും അവർക്കു ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുമായി ബന്ധമുള്ളവരാണെന്നും ഉള്ള വാദങ്ങൾ അംഗീകരിച്ചിരിക്കുന്നു.. അത് കോടതിയും സ്ഥിരീകരിച്ചു
ഈ സാഹചര്യത്തിൽ മേൽപ്പറഞ്ഞ സംഘടനകളെ നിരോധിക്കാൻ പോലും സാധ്യത കാണുന്നുണ്ട്.. ന്യായമായും സിമി കണക് ഷൻ നോക്കുമ്പോൾ അത് വേണ്ടതാണ് ...
അത് തടയാനും പേടിപ്പിക്കാനുമാണ് ഈ ഹർത്താലും അതിനു കാരണമായ ഹൈക്കോടതി വിരുദ്ധ പ്രകടനവും എല്ലാം...
അല്ലാതെ വിവാഹം കോടതി റദ്ദാക്കിയതല്ല
എറണാകുളം മാത്രമായി ഹർത്താൽ നടത്തുമ്പോൾ 3 സംശയം
1 . എറണാകുളത്തു പ്രകടനം നടത്തിയവർ അവിടത്തുകാർ മാത്രമാണോ
2 . മുസ്ലിം വിവാഹ പ്രശനം ആ ജില്ലയിൽ മാത്രമാണോ ബാധകം..
3 . വിവാഹം റദ്ദാക്കപ്പെട്ട യുവാവ് കൊല്ലം ജില്ലാക്കാരനാണ് , ഹാദിയ എന്ന് ഹർത്താലുകാർ വിളിക്കുന്ന അഖില കോട്ടയം ജില്ലക്കാരി. അവിടെക്കൂടെ ഹർത്താൽ ആകാമായിരുന്നില്ലേ.
4 . ഈ വിഷയത്തിൽ മുസ്ലിം ഏകോപന സമിതിയിൽ ആരൊക്കെയുണ്ട്... ആ സംഘടനകളുടെ നേതാക്കൾ വെവ്വേറെ പ്രസ്താവന ഇറക്കുമോ?
ഇനി ഒരു ചോദ്യംകൂടി .. ഈ നോമ്പു മാസത്തിൽ തെറി വിളിക്കുന്നതും പ്രതിഷേധം നടത്തുന്നതും, പൊലീസിനെ കല്ലെറിഞ്ഞു പീഡി പ്പിക്കുന്നതും ഹലാലോ, ഹറാമോ...
സമരത്തെക്കുറിച്ച് മുസ്ലിം ലീഗ് എന്ത് പറയുന്നു എന്നറിയാൻ താല്പര്യം ഉണ്ട്
(ജന്മഭൂമി ഡെപ്യൂട്ടി എഡിറ്ററായ കാവാലം ശശികുമാർ ഫേസ്‌ബുക്കിൽ നൽകിയ കുറിപ്പ്)