കൊച്ചി: ദിലീപിന്റേയും മഞ്ജു വാര്യരുടേയും ജീവിതം നോവലാകുന്നുവോ? തിരക്കഥാകൃത്തായ കവലൂർ രവികുമാറിന്റെ പുതിയ നോവലിനെ ചുറ്റിപ്പറ്റിയാണ് അഭ്യൂഹങ്ങൾ. സിനിമയിലെ കഥയാണ് തന്റെ പുതിയ നോവൽ പറയുന്നതെന്ന് എഴുത്തുകാരനും സംഭവിക്കുന്നത്. എന്നാൽ സാദൃശ്യങ്ങൾ യാദൃശ്ചികമാണെന്നാണ് അദ്ദേഹം പറയുന്നത്.

ഒരു കാലത്ത് പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായിരുന്ന ഒരു അഭിനേത്രി ചലച്ചിത്ര രംഗത്തേക്കു തിരിച്ചു വരാൻ ശ്രമിക്കുന്നതാണ് നോവൽ വിഷയമാക്കുന്നത്. ടീനേജ് സെൻസേഷനായിരുന്ന ആ പെൺകുട്ടി വളരെ പെട്ടന്ന് വിവാഹിതയാകുന്നു. അതും ഒരു നടനുമായി. പക്ഷെ വർഷങ്ങൾക്ക് ശേഷം അവളുടെ ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ പൊട്ടിമുളയ്ക്കുന്നു. അയാളുമായുള്ള ബന്ധം അവസാനിപ്പിച്ച് അവൾ വീണ്ടും സിനിമാ ലോകത്തിലേക്ക് ഇറങ്ങുന്നു.

പക്ഷെ മാറിയ കാലത്തെ സിനിമയിൽ അവളെ കാത്തിരുന്ന പ്രതിസന്ധികൾ വലുതാണ്. അവളോടൊപ്പം നിന്നു ഒരു സ്ത്രീപക്ഷ ചിത്രം സാധ്യമാക്കാൻ ശ്രമിക്കുന്ന സംവിധായകനെയും പലരും വേട്ടയാടുന്നു. അവരിലെ മനുഷ്യനും കലാകാരനും നേരിടുന്ന വെല്ലുവിളികൾ ഒക്കെയാണു നക്ഷത്രങ്ങളുടെ ആൽബം-കലവൂർ രവികുമാർ പറയുന്നു.

ജീവിച്ചിരിക്കുന്ന ആരുടെയും ജീവിതം നോക്കിയല്ല ഈ നോവൽ ഞാൻ എഴുതിയിരിക്കുന്നത്. പക്ഷെ ആ കഥാപാത്രങ്ങൾ നമുടെ ജീവിതത്തിൽ വന്ന് പോയവരാകാം. ബോധപൂർവം ഞാൻ ആരെയും പകർത്തിയിട്ടില്ല. സിനിമ എനിക്കും ചില ദുഃഖങ്ങൾ സമ്മാനിച്ചിട്ടുണ്ട്. അതെല്ലാം നോവലിൽ വന്നു പോകുന്നുണ്ട്. ആരെയും വേദനിപ്പിക്കാനല്ല-രവികുമാർ കൂട്ടിച്ചേർത്തു.