തിരുവനന്തപുരം: ഒരു കാലത്ത് മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു നടി കാവേരി. ബാലതാരമായി അഭിനയം തുടങ്ങി വെള്ളിത്തിരയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച താരം. മലയാളത്തോടൊപ്പം അന്യാഭാഷാ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചെങ്കിലും കരിയർ തുടർന്നു കൊണ്ടുപോകാൻ ബുദ്ധിമുട്ടി. ഹിറ്റായ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായിരുന്നു കാവേരി. എന്നാൽ, തന്റെ അവസരങ്ങൾ മറ്റൊരു നായിക തട്ടിയെടുത്തു എന്നാണ് കാവേരിയുടെ ആരോപണം. ദിവ്യാ ഉണ്ണിക്കെതിരെയാണ് കാവേരി രംഗത്തെത്തിയിരിക്കുന്നത്. മംഗളത്തിന് നൽകിയ അഭിമുഖത്തിലാണ് ഒരു കാലത്തെ മലയാള സിനിമയിലെ നായികമാർ തമ്മിലുള്ള ശീതസമരത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.

അമ്മാനം കിളി എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാവേരി അഭിനയം തുടങ്ങിയത്. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്നു. തുടർന്ന് സ്‌കൂൾ അവധിക്കാലത്ത് വേമ്പനാട്, മറുപുറം, സദയം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയായി തുടങ്ങി. മമ്മൂട്ടി നായകനായ ഉദ്യാന പാലകൻ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. മലയാള സിനിമയിൽ ഒരു പക്ഷെ ആർക്കും ലഭിക്കാത്ത മികച്ചൊരു തുടക്കമായിരുന്നു കാവേരിക്ക്.

സെവൻ ആട്‌സ് എന്ന വലിയ ബാനർ, ലോഹിതദാസിന്റെ തിരക്കഥ, ദേശീയപുരസ്‌കാര ജേതാവായ ഹരികുമാറിന്റെ സംവിധാനം, വേണുവിന്റെ ഛായാഗ്രഹണം, സർവ്വോപരി മമ്മൂട്ടി നായകനാകുന്ന ചിത്രം. പടം മികച്ച അഭിപ്രായം തേടി വിജയകരമായി തീർന്നു. കാവേരിയുടെ അഭിനയ മികവിനെയും പുതിയ നായികെയും കുറിച്ച് വാർത്തകൾ വരാത്ത സിനിമാ മാഗസിനുകൾ അന്നുണ്ടായിരുന്നില്ല. എന്നാൽ പിന്നീട് കാവേരി സഹനടിമാരിലേക്ക് ഒതുങ്ങേണ്ടി വന്നു. ഇതേക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ:

ഉദ്യാനപാലകൻ കഴിഞ്ഞ ശേഷം ഉദ്യാനപാലകൻ കഴിഞ്ഞ ശേഷം രാജസേനൻ സാർ വളിച്ചു. ഒരു ഗംഭീര കഥ പറഞ്ഞു. കഥ കേട്ട് ഞാനും അമ്മയും കരഞ്ഞു. സിനിമയുടെ പേര് കഥാനായകൻ. നായകൻ ജയറാമേട്ടൻ. ചിത്രം ചെയ്യാമെന്നേറ്റ് അഡ്വാൻസ് തുക വാങ്ങി. നായിക ദിവ്യ ഉണ്ണി! പക്ഷെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ വെള്ളിനക്ഷത്രത്തിൽ ഒരു ഫോട്ടോ വന്നു. ഫോട്ടോയിൽ ജയറാമേട്ടനൊപ്പം ദിവ്യാ ഉണ്ണി. വാർത്തയിൽ കഥാനായകനിൽ നായിക ദിവ്യ ഉണ്ണി! എന്താണ് സംഭവിച്ചത്? എന്താണ് സംഭവിച്ചതെന്നറിയാൻ അണിയറപ്രവർത്തകരെ വിളിച്ചപ്പോൾ അവരെല്ലാം കൈ മലർത്തുകയായിരുന്നു. കുറേ കരഞ്ഞു. അതിന് ശേഷം വർണ്ണപ്പകിട്ട് അതിന് ശേഷം വർണ്ണപ്പകിട്ട് എന്ന ചിത്രത്തിന്റെ കഥ കേട്ടു. അതിനും അഡ്വാൻസ് തുക നൽകി. പക്ഷെ ഷൂട്ട് തുടങ്ങിയപ്പോൾ അതിലും നായിക ദിവ്യ ഉണ്ണി. പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ പിന്നീട് ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലെയും അവസരം.

പക്ഷെ ഇത്തവണ അഡ്വാൻസ് വാങ്ങുന്നതിന് മുമ്പേ അറിഞ്ഞു, ആ വേഷം ചെയ്യുന്നത് കാവ്യ മാധവനാണെന്ന്. ജയരാജ് സാറിന്റെ ഒരു സിനിമ പിന്നീട് ജയരാജ് സാറിന്റെ ഒരു സിനിമ. ആ വേഷവും അന്നത്തെ നായികാനടി കൊണ്ടുപോയി. പിന്നെ ഇതൊരു തുടർക്കഥയായപ്പോൾ കിട്ടിയ വേഷങ്ങളിലേക്ക് എനിക്ക് ഒതുങ്ങേണ്ടിവന്നു.

പ്രതീക്ഷിച്ചതൊന്നും എനിക്ക് നേടാൻ കഴിഞ്ഞില്ല എനിക്ക് പ്രതീക്ഷിച്ചത് ഒന്നും നേടാൻ കഴിയാതെ വന്നപ്പോൾ മറ്റു പലർക്കും പ്രതീക്ഷിക്കാത്തത് കിട്ടി. ആരാണ് നടിയെ ഒതുക്കിയതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം കാവേരിക്കുണ്ടായിരുന്നില്ല. ആരാണ് പറ്റിച്ചത് അന്നത്തെ നായികമാർക്കെല്ലാം പി ആർ ഒ വർക്ക് ചെയ്യാൻ ആളുണ്ടായിരുന്നു. എനിക്ക് അതില്ലായിരുന്നു. സിനിമയിൽ എനിക്ക് ഗോഡ്ഫാദർമാരുമില്ല. കൃത്യമായി ഗൈഡ് ചെയ്യാൻ ആളില്ലാത്തതുകാരണം മോശം സിനിമകളിൽവരെ എനിക്ക് അഭിനയിക്കേണ്ടിവന്നു. പി ആർ ഒ വർക്ക് ചെയ്യാൻ ആളുണ്ടായിരുന്നവർ സംവിധായകനെ സോപ്പിട്ട് എന്റെ വേഷങ്ങൾ തട്ടിയെടുത്തു. എനിക്കാരോടും പരാതിയില്ല സിനിമയിലെ കള്ളത്തരങ്ങളും കാപട്യങ്ങളും അറിയാത്തതു കാരണം ഞാൻ സഹനടിയിലേക്ക് ടൈപ്പ് ചെയ്യപ്പെട്ടു. എങ്കിലും എനിക്ക് ആരോടും പരാതിയില്ല. എന്റെ തലയിൽ ചവിട്ടിയിട്ടാണെങ്കിലും അവർ രക്ഷപ്പെടട്ടെ എന്നു മാത്രമേ ചിന്തിച്ചിട്ടുള്ളൂ- കാവേരി പറഞ്ഞു.