ഇർവിങ്(ഡാളസ്) : അൽനൂർ ഇന്റർനാഷ്ണൽ ഏഴാമത് വാർഷീകത്തോടനുബന്ധിച്ച് കവി സമ്മേളനവും മുഷൈറയും സംഘടിപ്പിക്കുന്നു. ഇർവിങ്ങ് മെക്കാർതർ ബിലവഡിലുള്ള ജാക്ക് ഇ സിംഗിൾ ഓഡിറ്റോറിയത്തിൽ ഏപ്രിൽ 28 വെള്ളിയാഴ്ച രാത്രി 8 മണിക്കാണ് പരിപാടികൾ ആരംഭിക്കുന്നത്.

സുപ്രസിദ്ധ ബോളിവുഡ് ലിറിസിസ്റ്റും, കവിയുമായ സന്തോഷ് ആനന്ദാണ് പരിപാടികൾക്കു നേതൃത്വം നൽകുന്നത്.പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 512 521 2371 നമ്പറുമായി ബന്ധപ്പെടേണ്ടതാണ്