സിഫ് അലി, നരേൻ, ബിജു മേനോൻ എന്നിവർ നായകരാകുന്ന കവി ഉദ്ദേശിച്ചതിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. നവാഗതനായ തോമസ് ലിജു തോമസാണ് ചിത്രത്തിന്റെ സംവിധായകൻ. അഞ്ജു കുര്യനാണ് നായിക. 

36 സെക്കന്റുള്ള ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. ജേക്സ് ബിജോയ്യും വിനു തോമസും ചേർന്ന് സംഗീതം നിർവഹിച്ചിരിക്കന്ന ചിത്രത്തിന്റെ സംവിധായകനും മാർട്ടിൻ ഡ്യുറോയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ എട്ടിന് ചിത്രം തീയേറ്ററിലെത്തും.

പൊട്ടകിണറ്റിൽ പെട്ടുപോകുന്ന പാമ്പിന്റേയും ഒരു വ്യക്തിയുടേയും കഥ പറഞ്ഞ 'രമണി യേച്ചിയുടെ നാമത്തിൽ' എന്ന ചിത്രം ഒരുക്കിയതും ലിജു തന്നെയായിരുന്നു.ഷട്ടർ ഉൾപ്പടെ പതിനഞ്ചോളം സിനിമകൾക്ക് സഹായിയായി പ്രവർത്തിച്ച ലിജു തോമസ് നിരവധി ഹൃസ്വ ചിത്രങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്.

ആദംസ് വേൾഡ് ഓഫ് ഇമാജിനേഷന്റെ ബാനറിൽ ആസിഫ് അലിയും സജിൻ ജാഫറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബാലു വർഗീസും സുധി കോപ്പയും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.