- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജു മേനോൻ ആസിഫ് അലി കൂട്ടുകെട്ടിന്റെ കവി ഉദ്ദേശിച്ചത് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടത് മമ്മൂട്ടി; കോമഡിയും ഗാനങ്ങളും കോർത്തിണക്കി ഒരുക്കിയ ട്രെയിലർ കാണാം
ആസിഫ് അലി, നരേൻ, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'കവി ഉദ്ദേശിച്ചത്?' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 'രമണിയേച്ചിയുടെ നാമത്തിൽ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ തോമസ് ലിജു തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ ട്രെയിലർ പുറത്തിറക്കിയത്. സൈജു കുറുപ്പ്, ബാലു വർഗീസ്, സുനിൽ സുഖദ, ഗണപതി, അഭിഷേക്, മനോജ് ഗിന്നസ്,കോട്ടയം പ്രദീപ്, ദിനേശ് നായർ, പ്രശാന്ത് അലക്സാണ്ടർ, ലെന, ബിന്ദു പണിക്കർ, വീണാ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. തോമസുകുട്ടി, മാർട്ടിൻ ഡ്യൂറോ എന്നിവരുടേതാണ് തിരക്കഥ. ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പൂജ റിലീസായി ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ആസിഫ് അലി, നരേൻ, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'കവി ഉദ്ദേശിച്ചത്?' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. 'രമണിയേച്ചിയുടെ നാമത്തിൽ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ തോമസ് ലിജു തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ ട്രെയിലർ പുറത്തിറക്കിയത്.
സൈജു കുറുപ്പ്, ബാലു വർഗീസ്, സുനിൽ സുഖദ, ഗണപതി, അഭിഷേക്, മനോജ് ഗിന്നസ്,കോട്ടയം പ്രദീപ്, ദിനേശ് നായർ, പ്രശാന്ത് അലക്സാണ്ടർ, ലെന, ബിന്ദു പണിക്കർ, വീണാ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക.
തോമസുകുട്ടി, മാർട്ടിൻ ഡ്യൂറോ എന്നിവരുടേതാണ് തിരക്കഥ. ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പൂജ റിലീസായി ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.