- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കവിതാ അകുല- വനിതാ ബാസ്‌ക്കറ്റ് ബോൾ ഫുൾ സ്‌കോളർഷിപ്പ് ലഭിച്ച ആദ്യ ഇന്ത്യക്കാരി
കൻസാസ് : ഡിവിഷൻ വൺ വുമൻസ് ബാസ്‌ക്കറ്റ് ബോളിന്റെ ചരിത്രത്തിൽ ഫുൾ സ്‌കോളർഷിപ്പ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ബാസ്‌ക്കറ്റ് ബോൾ പ്ലെയർ എന്ന ബഹുമതി കവിതാ അകുലയ്ക്ക് ലഭിച്ചു.ഗ്രാന്റ് കാന്യയൻ യൂണിവേഴ്സിറ്റി വനിതാ ബാസ്‌ക്കറ്റ് ബോൾ ടീമിലെ പ്രധാന കളിക്കാരിയാണ് കവിത. ഇന്ത്യയിൽ നിന്നും 14-ാം വയസ്സിൽ അമേരിക്കയിൽ എത്തിച്ചേർന്ന കവിതാ ഐഎംജി ഹൈസ്‌കൂളിന്റെ വനിതാ ബാസ്‌ക്കറ്റ് ബോൾ ടീം അംഗമായിരുന്നു.2017 ഫിബ വുമൻസ് ഏഷ്യാ കപ്പിൽ കളിച്ചു ഡിവിഷൻ ബി. ചാംപ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. കളിക്കൊപ്പം പഠനത്തിനും വളരെ സമർത്ഥയാണ് കവിത. ഗാർഡൻസിറ്റി കമ്മ്യൂണിറ്റി കോളജിൽ നിന്ന് അരിസോണ ഫീനിക്സിലെ ഗ്രാന്റ് കാന്യയൻ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തുന്ന കവിതയെ കുറിച്ചു യൂണിവേഴ്സിറ്റി കോച്ച് നിക്കോൾ പൗളിനു വളരെ മതിപ്പാണ്. ഇന്ത്യൻ ബാസ്‌കറ്റ് ബോളിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ പരിശീലിപ്പിക്കാൻ കഴിയണമെന്നാണ് കവിതയുടെ ആഗ്രഹം.
കൻസാസ് : ഡിവിഷൻ വൺ വുമൻസ് ബാസ്‌ക്കറ്റ് ബോളിന്റെ ചരിത്രത്തിൽ ഫുൾ സ്‌കോളർഷിപ്പ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ബാസ്‌ക്കറ്റ് ബോൾ പ്ലെയർ എന്ന ബഹുമതി കവിതാ അകുലയ്ക്ക് ലഭിച്ചു.ഗ്രാന്റ് കാന്യയൻ യൂണിവേഴ്സിറ്റി വനിതാ ബാസ്‌ക്കറ്റ് ബോൾ ടീമിലെ പ്രധാന കളിക്കാരിയാണ് കവിത.
ഇന്ത്യയിൽ നിന്നും 14-ാം വയസ്സിൽ അമേരിക്കയിൽ എത്തിച്ചേർന്ന കവിതാ ഐഎംജി ഹൈസ്‌കൂളിന്റെ വനിതാ ബാസ്‌ക്കറ്റ് ബോൾ ടീം അംഗമായിരുന്നു.2017 ഫിബ വുമൻസ് ഏഷ്യാ കപ്പിൽ കളിച്ചു ഡിവിഷൻ ബി. ചാംപ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. കളിക്കൊപ്പം പഠനത്തിനും വളരെ സമർത്ഥയാണ് കവിത.
ഗാർഡൻസിറ്റി കമ്മ്യൂണിറ്റി കോളജിൽ നിന്ന് അരിസോണ ഫീനിക്സിലെ ഗ്രാന്റ് കാന്യയൻ യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം നടത്തുന്ന കവിതയെ കുറിച്ചു യൂണിവേഴ്സിറ്റി കോച്ച് നിക്കോൾ പൗളിനു വളരെ മതിപ്പാണ്.
ഇന്ത്യൻ ബാസ്‌കറ്റ് ബോളിനെ ലോകോത്തര നിലവാരത്തിലെത്തിക്കാൻ പരിശീലിപ്പിക്കാൻ കഴിയണമെന്നാണ് കവിതയുടെ ആഗ്രഹം.