- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കാവ്യയെ ഓൺസ്‌ക്രീനിൽ അവതരിപ്പിക്കുന്നത് ജീവിതത്തിലും ജോലി സംബന്ധമായും പാഠമാണ്; കാവ്യയിൽ നിന്ന് ജീവിതത്തിൽ പലതും പഠിച്ചു; സീരിയലിന് വേണ്ടി ഒത്തിരി സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നു'; മനസ് തുറന്ന് നടി കവിതാ നായർ
കൊച്ചി: കെ കെ രാജീവ് ഒരുക്കുന്ന അയലത്തെ സുന്ദരി എന്ന മെഗാപരമ്പരയിൽ മുപ്പതുകാരിയായ കവിത 36 കാരിയായിട്ടാണ് എത്തുന്നത്. അതും കൗമാരിക്കാരികളുടെ അമ്മ വേഷത്തിൽ. ഇത്തരമൊരു കഥാപാത്രം സ്വീകരിക്കാനുണ്ടായ കാരണത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കവിത സംസാരിച്ചു. കവിതയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 2002 ൽ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന പൊൻപുലരി എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം. സാരിയൊക്കെ ഉടുത്ത് വലിയ കുട്ടിയായി വന്നിരുന്ന് പരിപാടി അവതരിപ്പിച്ചതോടെ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞു. പൊതുവെ പ്രായമായവർ അവതരിപ്പിച്ചിരുന്ന പരിപാടിയായിരുന്നു അത്. പക്ഷെ ഒരു കൗമാരക്കാരി സാരിയൊക്കെ ഉടുത്ത് വന്നിരുന്ന് പരിപാടി അവതരിപ്പിച്ചതോടെ അത് ക്ലിക്കായി. എന്റെ യഥാർത്ഥ പ്രായത്തെക്കാൾ പ്രായം മതിക്കുന്ന പരിപാടികളും കഥാപാത്രങ്ങളും സ്‌കൂൾ കാലം മുതലേ ഞാൻ ചെയ്തിരുന്നു. സ്‌കൂൾ പഠന കാലത്തേ അഭിനയത്തോട് താത്പര്യം ഉണ്ടായിരുന്നു. സ്‌കൂൾ തലത്തിൽ ആദ്യമായി അവതരിപ്പിച്ച നാടകത്തിൽ 45 കാരിയായാണ് അഭി
കൊച്ചി: കെ കെ രാജീവ് ഒരുക്കുന്ന അയലത്തെ സുന്ദരി എന്ന മെഗാപരമ്പരയിൽ മുപ്പതുകാരിയായ കവിത 36 കാരിയായിട്ടാണ് എത്തുന്നത്. അതും കൗമാരിക്കാരികളുടെ അമ്മ വേഷത്തിൽ. ഇത്തരമൊരു കഥാപാത്രം സ്വീകരിക്കാനുണ്ടായ കാരണത്തെ കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ കവിത സംസാരിച്ചു. കവിതയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം...
2002 ൽ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന പൊൻപുലരി എന്ന പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് തുടക്കം. സാരിയൊക്കെ ഉടുത്ത് വലിയ കുട്ടിയായി വന്നിരുന്ന് പരിപാടി അവതരിപ്പിച്ചതോടെ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞു. പൊതുവെ പ്രായമായവർ അവതരിപ്പിച്ചിരുന്ന പരിപാടിയായിരുന്നു അത്. പക്ഷെ ഒരു കൗമാരക്കാരി സാരിയൊക്കെ ഉടുത്ത് വന്നിരുന്ന് പരിപാടി അവതരിപ്പിച്ചതോടെ അത് ക്ലിക്കായി.
എന്റെ യഥാർത്ഥ പ്രായത്തെക്കാൾ പ്രായം മതിക്കുന്ന പരിപാടികളും കഥാപാത്രങ്ങളും സ്‌കൂൾ കാലം മുതലേ ഞാൻ ചെയ്തിരുന്നു. സ്‌കൂൾ പഠന കാലത്തേ അഭിനയത്തോട് താത്പര്യം ഉണ്ടായിരുന്നു. സ്‌കൂൾ തലത്തിൽ ആദ്യമായി അവതരിപ്പിച്ച നാടകത്തിൽ 45 കാരിയായാണ് അഭിനയിച്ചത്. അന്നേ അഭിനയത്തോടുള്ള എന്റെ അഭിനിവേശം ഞാൻ തിരിച്ചറിഞ്ഞു. പൊൻപുലരിക്ക് ശേഷം നിരവധി ടെലിവിഷൻ ഷോകൾ എനിക്ക് ലഭിച്ചു. സിനിമാ അഭിനേതാക്കളുടെ പ്രത്യേക അഭിമുഖം ചെയ്യാനുള്ള അവസരങ്ങളും കിട്ടിത്തുടങ്ങി. അതിനിടെയാണ് ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്ത രഹസ്യ പൊലീസ് എന്ന സീരിയലിൽ പ്രിയംവദ ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അതോടെ അഭിനയ രംഗത്ത് അവസരങ്ങൾ വന്നു.
ഒരിക്കലും ഞാൻ കഥാപാത്രങ്ങളെ തേടി പോയിട്ടില്ല. എനിക്ക് വരുന്ന കഥകളിൽ, കഥാപാത്രങ്ങളിൽ മികച്ചത് എന്ന് തോന്നുന്നത് തിരഞ്ഞെടുക്കുകയായിരുന്നു. ഇതുവരെ ചെയ്ത ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും എനിക്ക് സംതൃപ്തി നൽകിയിട്ടുണ്ട്. അത് സിനിമയിലായാലും സീരിയലിലായാലും
അയലത്തെ സുന്ദരി എന്ന സീരിയലിലെ കാവ്യ ലക്ഷ്മി എന്ന കഥാപാത്രത്തിനായി എന്നെ വിളിച്ചപ്പോൾ സംവിധായകൻ കെ കെ രാജീവ് ആദ്യം ചോദിച്ചത് 'നിങ്ങൾക്ക് രണ്ട് കൗമാരിക്കാരികളുടെ അമ്മയായി അഭിനയിക്കാൻ കഴിയുമോ' എന്നാണ്. കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിശദീകരിച്ചപ്പോൾ, എന്റെ അഭിനയ കഴിവ് ഈ കഥാപാത്രത്തിന് വേണ്ടി ഉപയോഗിക്കാം എന്ന് തീരുമാനിച്ചു. 36 കാരിയായ കാവ്യ ലക്ഷ്മി രണ്ട് കൗമാരക്കാരികളുടെ അമ്മയാണ്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട സ്ത്രീ. അവൾക്കോർമയില്ലാത്ത ഒരു ഭൂതകാലമുണ്ട് കാവ്യയ്ക്ക്. കാവ്യ അല്പം ദുർബലയാണെങ്കിലും രണ്ട് മക്കളും വളരെ ധീരശാലികളാണ്.
കാവ്യയെ ഓൺസ്‌ക്രീനിൽ അവതരിപ്പിക്കുന്നത് ജീവിതത്തിലും ജോലി സംബന്ധമായും എനിക്ക് പാഠമാണ്. കാവ്യയിൽ നിന്ന് ഞാൻ ജീവിതത്തിൽ പലതും പഠിച്ചു. കാവ്യയെ അവതരിപ്പിക്കുന്നത് വഴി എന്റെ അഭിനയം മെച്ചപ്പെടുത്താനും സാധിക്കുന്നു. ഒരു ഘട്ടത്തിൽ തന്റെ ഭർത്താവ് കാവ്യയുടെ മുഖത്ത് നോക്കി പറയുന്നു, നിന്റെ ആദ്യത്തെ കുട്ടി എന്റേതല്ല എന്ന്. അത് അറിയുന്ന നിമിഷം നിശബ്ദയാകുന്ന കാവ്യ. അവളുടെ ഉള്ളിലെ സംഘർഷം. ആരാണ് പറഞ്ഞ് പറ്റിച്ചത്.. അച്ഛനും അമ്മയോ.. അതോ ഭർത്താവോ.. എന്നൊക്കെയുള്ള ചോദ്യങ്ങൾ. ആ രംഗത്ത് സംഭാഷണമില്ല. ഭാവാഭിനയം മാത്രമാണ്. ആ രംഗം ചെയ്യുന്നതിന് മുൻപുള്ള രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. കാവ്യയുടെ ചിന്തകളിലൂടെ സഞ്ചരിക്കുകയായിരുന്നു ഞാനും.
കാവ്യ ലക്ഷ്മി എന്ന കഥാപാത്രത്തിന് ഒത്തിരി പ്രശംസകളും വിമർശനങ്ങളും ലഭിക്കുന്നുണ്ട്. എന്നെ സംബന്ധിച്ച് അത് രണ്ടും കഥാപാത്രത്തിന്റെ വിജയമാണ്. എല്ലാ പ്രതികരണങ്ങളും സന്തോഷം മാത്രം. ശക്തമായ സ്ത്രീ കഥാപാത്രമാണ് കാവ്യ ലക്ഷ്മി. ഒരു അയലത്തെ സുന്ദരിയുടെ കഥയല്ല, സീരിയലിലെ ഓരോ സ്ത്രീ കഥാപാത്രങ്ങൾക്കും കൃത്യമായ സ്ഥാനവും കഥയുമുണ്ട്. സ്ത്രീകൾക്ക് നല്ല സന്ദേശവും ഈ കെകെ രാജീവ് പരമ്പരയിലുണ്ട്.
അയലത്തെ സുന്ദരികൾ എന്ന സീരിയലിന് വേണ്ടി എനിക്ക് ഒത്തിരി സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നു. കാവ്യ ലക്ഷ്മിയിൽ ഞാൻ പൂർണ തൃപ്തയാണ്. ഇപ്പോൾ അയലത്തെ സുന്ദരികളിൽ മാത്രമാണ് ശ്രദ്ധ. എന്റെ പരമാവധി കഥാപാത്രത്തിന് നൽകും - കവിത നായർ പറഞ്ഞു