- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐപിഎൽ മെഗാ താരലേലത്തിലെ ശ്രദ്ധ കേന്ദ്രം; ഗാലറിയിൽ ടീം ഫ്ളാഗുമേന്തി ആവേശം പകർന്നു; ഒടുവിൽ ടീമിന്റെ തോൽവിയിൽ നിരാശ; കരച്ചിലിന്റെ വക്കോളമെത്തിയ കലാനിധി മാരന്റെ മകൾ കാവ്യയെ പിന്തുണച്ച് ആരാധകർ

മുംബൈ: ഐപിഎല്ലിന്റെ ആരാധകരെ മെഗാ താരലേലത്തിന്റെ ഘട്ടത്തിൽ ഏറ്റവും വിസ്മയിപ്പിച്ചവരിൽ ഒരാളായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദ് ടീം സിഇഒ കാവ്യ മാരൻ. സൺ ഗ്രൂപ്പ് ഉടമ കലാനിധി മാരന്റെ മകളാണു കാവ്യ. ലേലം പുരോഗമിക്കവെ ചടുലമായ നീക്കങ്ങളോടെ എതിർ ടീമുകളുടെ അധികൃതരെയും കാവ്യ അമ്പരപ്പിച്ചിരുന്നു. താരലേലത്തിൽ സൂപ്പർ താരങ്ങൾക്കായി 'കണ്ണുംപൂട്ടി' ലേലം വിളിച്ചായിരുന്നു കാവ്യ ആരാധകരുടെ ശ്രദ്ധകേന്ദ്രമായി മാറിയത്.
ഒടുവിൽ കെയ്ൻ വില്ല്യംസൺ, അബ്ദുൽ സമദ്, അഭിഷേക് ശർമ, ഉംറാൻ മാലിക്, നിക്കോളസ് പുരൻ, രാഹുൽ ത്രിപാഠി, ഏയ്ഡൻ മാർക്രം എന്നീ താരങ്ങളെ കാവ്യ തട്ടകത്തിലെത്തിച്ചു. എന്നാൽ ഈ സീസൺ ഹൈദരാബാദിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ രണ്ടു മത്സരങ്ങളിലും ഹൈദരാബാദ് തോറ്റുകഴിഞ്ഞു.
ഐപിഎൽ മത്സരങ്ങൾ തുടങ്ങിയപ്പോഴും ഗാലറിയിൽ ഫ്ളാഗ് വീശി ഹൈദരാബാദിന് പിന്തുണയുമായി കാവ്യയെത്തി. എന്നാൽ ഈ ഐപിഎൽ സീസൺ ടീമിനും കാവ്യയ്ക്കും അത്ര നല്ല തുടക്കമല്ല നൽകിയത്. ലക്‌നൗവിനെതിരെ, സീസണിലെ 2ാം മത്സരത്തിലും ഹൈദരാബാദ് തോറ്റതിനു പിന്നാലെ, ഗാലറിയിൽ അതീവ നിരാശിതയായി കാണപ്പെട്ട കാവ്യയുടെ ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി.
Not a good day at office #SRH #KaviyaMaran @SunRisers ???? https://t.co/DqLhWtQNMX
- ©® ♠️ ֆʊɮɦǟֆɦ ʀʊʟǟռɨʏǟ ♥️ #17 ???????? (@SK_RULANIYA) April 4, 2022
ഗാലറിയിൽ അതീവ നിരാശയായി കാണപ്പെട്ട കാവ്യയുടെ ചിത്രങ്ങളും വീഡിയോകളുമാണ് പ്രചരിക്കുന്നത്. കാവ്യ ഇതിലും കൂടുതർ അർഹിക്കുന്നുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. മറ്റു ചിലർ ആശ്വാസ വാക്കുകളുമായെത്തി. ''ടൂർണമെന്റ് ആരംഭിച്ചിട്ടല്ലേയുള്ളു. ഇനിയും ഒരുപാട് മത്സരങ്ങൾ ബാക്കിയുണ്ട്. ലേലത്തിൽ നിങ്ങൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് നിങ്ങളുടെ തിരഞ്ഞെടുപ്പിൽ വിശ്വസിക്കൂ.'ഒരു ആരാധിക ട്വീറ്റു ചെയ്തു.
'കാവ്യ നിശ്ചയമായും ഇതല്ല അർഹിക്കുന്നത്. കെയ്ൻ വില്യംസൻ, അബ്ദുൽ സമദ്, അഭിഷേക് ശർമ, ഉംറാൻ മാലിക്, നിക്കോളാസ് പുരാൻ, രാഹുൽ ത്രിപാഠി, ഏയ്ഡൻ മാർക്രം.. ദയവായി കാവ്യയെ സന്തോഷിപ്പിക്കൂ' ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ.
ലഖ്നൗവിനെതിരായ മത്സരത്തിൽ 12 റൺസിനായിരുന്നു ഹൈദരാബാദിന്റെ തോൽവി. ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് 61 റൺസിന് പരാജയപ്പെട്ടു. കഴിഞ്ഞ സീസണിലും മോശം പ്രകടനം പുറത്തെടുത്ത ഹൈദരാബാദ് അവസാന സ്ഥാനക്കാരായിരുന്നു.


