- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കം സിനിമയാക്കാൻ അച്ഛൻ; പള്ളിക്കുള്ളിലെ സംഘർഷം ചിത്രീകരിക്കുന്നത് മകൻ സിദ്ധാർത്ഥ് ശിവയും: വേറിട്ട സിനിമാ വഴിയിൽ യാത്ര ചെയ്യുന്ന കവിയൂർ ശിവപ്രസാദ് വീണ്ടും സംവിധായക കുപ്പായത്തിൽ
കൊച്ചി: ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കത്തെ കുറിച്ചുള്ള സിനിമയുടെ അണിയറയിൽ ഒരുങ്ങുന്നു. കവിയൂർ ശിവപ്രസാദാണ് ജോയ് മാത്യുവിനെ നായകനാക്കി സ്ഥാനം എന്ന ചിത്രം ഒരുക്കുന്നത്. കവിയൂരിലും പരിസര പ്രദേശത്തും ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിൽ മധുവാണ് മറ്റൊരു പ്രധാന അഭിനേതാവ്. പള്ളി പ്രമാണിയായ ഒരാൾ മരിക്കുമ്പോൾ ഉണ്ടാകുന്ന സംസ്‌കാര തർക്കമാണ് കഥാതന്തു. ഇതിലൂടെ പ്രേക്ഷകരുമായി സംവദിക്കുന്നത് സഭാ തർക്കത്തിന്റെ വിശദാംശങ്ങൾ തന്നെയാണ്. യുവ സിനിമാക്കാരൻ സിദ്ധാർത്ഥ ശിവയുടെ അച്ഛനാണ് കവിയൂർ ശിവപ്രസാദ്. കേരളത്തിൽ പത്ത് വർഷത്തിനിടെ നിരവധി പള്ളികളിൽ സംസ്‌കാരം വലിയ ക്രമസാമാധന പ്രശ്‌നമായിരുന്നു. ഈ യാഥാർത്ഥ്യങ്ങളിൽ നിന്നാണ് കഥയുടെ രൂപപ്പെടുത്തൽ. ശവത്തിനോട് പോലും പ്രതികാരം തീർക്കുന്ന വിശ്വാസികളുടെ മനസ്സിനെ കുറിച്ചാണ് സിനിമ. 2008ൽ പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ സഭാ തർക്കത്തെ കുറിച്ച് അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ എന്ന പേരിൽ പുസ്തകം പുറത്തിറക്കിയിരുന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിലെ സഭാ വഴക്കായിരുന്നു ഈ നോവലിന
കൊച്ചി: ഓർത്തഡോക്‌സ്-യാക്കോബായ സഭാ തർക്കത്തെ കുറിച്ചുള്ള സിനിമയുടെ അണിയറയിൽ ഒരുങ്ങുന്നു. കവിയൂർ ശിവപ്രസാദാണ് ജോയ് മാത്യുവിനെ നായകനാക്കി സ്ഥാനം എന്ന ചിത്രം ഒരുക്കുന്നത്. കവിയൂരിലും പരിസര പ്രദേശത്തും ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിൽ മധുവാണ് മറ്റൊരു പ്രധാന അഭിനേതാവ്. പള്ളി പ്രമാണിയായ ഒരാൾ മരിക്കുമ്പോൾ ഉണ്ടാകുന്ന സംസ്‌കാര തർക്കമാണ് കഥാതന്തു. ഇതിലൂടെ പ്രേക്ഷകരുമായി സംവദിക്കുന്നത് സഭാ തർക്കത്തിന്റെ വിശദാംശങ്ങൾ തന്നെയാണ്. യുവ സിനിമാക്കാരൻ സിദ്ധാർത്ഥ ശിവയുടെ അച്ഛനാണ് കവിയൂർ ശിവപ്രസാദ്.
കേരളത്തിൽ പത്ത് വർഷത്തിനിടെ നിരവധി പള്ളികളിൽ സംസ്‌കാരം വലിയ ക്രമസാമാധന പ്രശ്‌നമായിരുന്നു. ഈ യാഥാർത്ഥ്യങ്ങളിൽ നിന്നാണ് കഥയുടെ രൂപപ്പെടുത്തൽ. ശവത്തിനോട് പോലും പ്രതികാരം തീർക്കുന്ന വിശ്വാസികളുടെ മനസ്സിനെ കുറിച്ചാണ് സിനിമ. 2008ൽ പ്രശസ്ത നോവലിസ്റ്റ് ബെന്യാമിൻ സഭാ തർക്കത്തെ കുറിച്ച് അക്കപ്പോരിന്റെ ഇരുപത് നസ്രാണി വർഷങ്ങൾ എന്ന പേരിൽ പുസ്തകം പുറത്തിറക്കിയിരുന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിലെ സഭാ വഴക്കായിരുന്നു ഈ നോവലിന് ആധാരം. ഈ സിനമയിൽ പള്ളിക്കുള്ളിലെ സംഘർഷം ചിത്രീകരിക്കുന്നത് സിദ്ധാർത്ഥ് ശിവയാണ്.
ഏകാന്തതയെ കളിത്തോഴനാക്കി സിനിമയുടെ ആഴങ്ങളിലേക്ക് സഞ്ചരിച്ച സംവിധായകനാണ് കവിയൂർ ശിവപ്രസാദ്. മുഖ്യധാരാ സിനിമാ പ്രവർത്തനത്തിൽനിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താൻ ശിവപ്രസാദ് ശ്രമിച്ചു. അതുകൊണ്ടുതന്നെ പ്രതിസന്ധികൾ ആവോളമുണ്ടായിരുന്നു അദ്ദേഹത്തിനു മുന്നിൽ. എട്ട് സിനിമകൾ, എൺപതിലധികം ഷോട്ട് ഫിലിമുകൾ, നിരവധി ഡോക്യുമെന്ററികൾ, ടി.വി സീരിയലുകൾ, പരസ്യചിത്രങ്ങൾ, അദ്ധ്യാപകൻ, എഴുത്തുകാരൻ... കവിയൂർ ശിവപ്രസാദിന്റെ സ്വന്തം അക്കൗണ്ടിലുള്ളത് ഇത്രയൊക്കെയാണ്.
ഒന്നാം റാങ്കോടെയാണ് പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ശിവപ്രസാദ് സംവിധാന കോഴ്‌സ് പൂർത്തിയാക്കുന്നത്. സിനിമ മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ളതിനാൽതന്നെ പഠനവും പരീക്ഷയുമെല്ലാം ശിവപ്രസാദിന് ഏറെ ഹരമുള്ളതാക്കി. വിക്രമോർവശീയത്തെ ആധാരമാക്കി സംവിധാനംചെയ്ത 'പുരൂരവസ്സ്' എന്ന ചിത്രമാണ് ശിവപ്രസാദിന്റെ പൂർത്തിയാക്കിയ ആദ്യ ചിത്രം. 1985ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. മലയാളത്തിലെ ആദ്യത്തെ 'അതീന്ദ്രിയ' സിനിമ എന്ന വിശേഷണമുള്ള ചിത്രമായിരുന്നു അത്. ആനന്ദ് ശങ്കറാണ് സിനിമയുടെ സംഗീതം നിർവഹിച്ചത്. മൂന്നു കഥാപാത്രങ്ങൾ മാത്രമാണ് സിനിമയിലുണ്ടായിരുന്നത്.
കാശിരാജ്യത്തെ പുരൂരവസ്സും ഉർവശിയും പിന്നെ പുരൂരവസ്സിന്റെ പത്‌നിയും. എല്ലാവരും പുതുമുഖങ്ങൾ. ഏറെ സൗന്ദര്യാത്മകതയോടെ ചിത്രീകരിച്ച ഈ ചിത്രം വിവിധ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കാൻ അവസരമുണ്ടായി. 1990ൽ പുറത്തിറങ്ങിയ 'വേമ്പനാട്' എന്ന സിനിമക്ക് സംസ്ഥാന സർക്കാറിന്റെ അവാർഡ് ലഭിച്ചു. കേരളത്തിലെ നക്‌സൽ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിൽ 2002ൽ ചെയ്ത 'ഭേരി' എന്ന സിനിമ ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ ഏറെ ചർച്ചചെയ്യപ്പെടുന്നതാണ്.