- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷീ ടാക്‌സി പൊളിഞ്ഞത് കാവ്യയുടെ കണക്ക് കൂട്ടൽ തെറ്റിച്ചു; അവസരങ്ങളില്ലാതെ വലഞ്ഞ് നടിയുടെ രണ്ടാം വരവ്
മലയാളി നെഞ്ചിലേറ്റിയ നടിയാണ് കാവ്യമാധവൻ. ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ ലാൽ ജോസ് അവതരിപ്പിച്ച നായിയ മലയാളിയുടെ പ്രിയങ്കരിയായി. കല്ല്യാണത്തോടെ വെള്ളിത്തിരയോട് വിടപറഞ്ഞ കാവ്യ ദാമ്പത്യ പ്രശ്‌നങ്ങളിലൂടെ ദുഃഖപുത്രിയായി. വീണ്ടും വെള്ളിത്തിരയിൽ സജീവമാകൻ കരുത്തുള്ള കഥാപാത്രം വേണമെന്ന് കാവ്യ തിരിച്ചറിഞ്ഞു. ഹൗ ഓൾഡ് ആർ യുവിൽ മഞ്ജു വാര്
മലയാളി നെഞ്ചിലേറ്റിയ നടിയാണ് കാവ്യമാധവൻ. ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ ലാൽ ജോസ് അവതരിപ്പിച്ച നായിയ മലയാളിയുടെ പ്രിയങ്കരിയായി. കല്ല്യാണത്തോടെ വെള്ളിത്തിരയോട് വിടപറഞ്ഞ കാവ്യ ദാമ്പത്യ പ്രശ്‌നങ്ങളിലൂടെ ദുഃഖപുത്രിയായി. വീണ്ടും വെള്ളിത്തിരയിൽ സജീവമാകൻ കരുത്തുള്ള കഥാപാത്രം വേണമെന്ന് കാവ്യ തിരിച്ചറിഞ്ഞു. ഹൗ ഓൾഡ് ആർ യുവിൽ മഞ്ജു വാര്യരുടെ നിരഞ്ജനയെ പോലൊരു കഥാപാത്രം. അത് കിട്ടിയില്ലെങ്കിൽ എല്ലാം വെള്ളത്തിലാകുമെന്ന് കാവ്യ ഭയന്നിരുന്നു. അത് തന്നെയാണ് സംഭവിച്ചത്.
മടങ്ങി വരവിൽ കാവ്യ തകർത്തഭിനയിച്ച ഷീ ടാക്്‌സി എട്ട് നിലയിൽ പൊട്ടി. ഇപ്പോൾ ആരും വിളക്കുന്നില്ല. ഇതിന്റെ വിഷമം കാവ്യയ്ക്കുണ്ടത്രേ. ഇതിനിടെയിലാണ് ദിലീപുമൊത്തുള്ള വിവാഹ ഗോസിപ്പുകൾ. രണ്ടു പേരും എല്ലാം നിഷേധിച്ചെങ്കിലും ആരും വെറുതെ വിടുന്നില്ല. അങ്ങനെ ഷീ ടാക്‌സിയിലൂടെ രണ്ടാം വരവ് മോശമായതിന്റെ വേദനയിലാണ് കാവ്യയെന്നാണ് സൂചന.
ഒന്നരവർഷക്കാലം സിനിമയിൽ നിന്നും മാറിനിന്ന് ഡിഗ്രി സർട്ടിഫിക്കറ്റഅ സമ്പാദിക്കുകയും കവിതകൾ എഴുതുകയും നൃത്ത പരിശീലനവും പൂർത്തിയാക്കുകയും ചെയ്തു. അപ്പോഴാണ് കാവ്യാമാധവൻ നായികയും നായകനുമായ ഷീ ടാക്‌സി എന്നി സിനിമയുടെ കഥ കേട്ടത്. കഥ കേട്ടപ്പോൾ ഇത്രയും പവർഫുൾ ആയ കഥയും കഥാപാത്രവും ആദ്യമായിട്ടാണ് തനിക്കു കിട്ടിയതെന്ന് കാവ്യ വിശ്വസിച്ചു. പ്രതിഫലം നിർബന്ധമാക്കാതെ അഭിനിയിച്ചു. നല്ല രീതിയിൽ ഡ്രൈവിങ് പഠിച്ച് എറണാകുളത്തുകൂടി കാറോടിച്ച് വീട്ടിലെത്തിയത് മാത്രമായി മിച്ചം.
എന്നാൽ ഷീ ടാക്‌സിയിൽ അഭിനയിച്ച് കഴിഞ്ഞപ്പോഴാണ് നല്ല കഥയും കഥാപാത്രവുമല്ലെന്ന് കാവ്യയ്ക്കു മനസിലായത്. ഷീ ടാക്‌സി തിയേറ്ററിൽ എത്തുന്നതുവരെ ഗംഭീര സിനിമയായിരുന്നു. തീയേറ്ററിൽ എത്തിയ ദിവസം മുതൽ ആ ചിത്രത്തിനും അതിൽ സഹകരിച്ചവർക്കും കഷ്ടകാലം ആരംഭിച്ചു. മോഷ്ടിച്ച കഥ അതുപോലെ പകർത്തി വച്ചിരുന്നെങ്കിൽ ഇതിലും നന്നാകുമായിരുന്നു എന്നു പോലും വിമർശനമെത്തി. അതോടെ കഷ്ടത്തിലായത് രണ്ടാം വരവിൽ കാവ്യ കണ്ട സ്വപ്‌നങ്ങളാണ്.