- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ കുടുംബവുമൊത്ത് റോഡ് മുറിച്ച് കടക്കവെ വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു; എട്ട് വയസുകാരിയുടെ വേർപാടിൽ മനംനൊന്ത് സുഹൃത്തുക്കൾ
ഷാർജ: ഷാർജയിൽ കുടുംബവുമൊത്ത് റോഡ് മുറിച്ച് കടക്കവെ വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനിയുടെ മരണ വാർത്ത കേട്ട ഞെട്ടലിൽ ആണ് ഇന്ത്യൻ സമൂഹം. അമ്മയ്ക്കും സഹോദരനുമൊപ്പം റോഡ് മുറിച്ച് കടക്കവെയാണ് എട്ടുവയസുകാരിയായ കാവ്യ റാവു വാഹനമിടിച്ച് മരിച്ചത്. വെക്കേഷൻ ആയതിനാൽ കുടുംബത്തിനൊപ്പം മെഗാ മാളിൽ എത്തിയതായിരുന്നു പെൺകുട്ടി. കാവ്യയും കുടുംബവും റോഡ് മുറിച്ച് കടക്കവെ വേഗത്തിൽ വരികയായിരുന്ന ടാക്സി കാവ്യയെ ഇടിച്ചിടുകയായിരുന്നു. കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.ഹൈദരാബാദ് സ്വദേശികളാണ് കാവ്യയും കുടുംബവും.ശങ്കർ റാവു, ഉഷ എന്നിവരുടെ മകളാണ് കാവ്യ. സിദ്ധി വിനായക റാവു ഏക സഹോദരനാണ്. ഏഷ്യക്കാരനായ ടാക്സി ഡ്രൈവർ പൊലീസ് പിടിയിലായിട്ടുണ്ട്.ഔർ ഓൺ ഇംഗ്ലീഷ് സ്‌കൂൾ ഷാർജയിലെ നാലാം തരം വിദ്യാർത്ഥിനിയായിരുന്നു കാവ്യ.മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ട് പോയി സംസ്‌ക്കരിക്കും.
ഷാർജ: ഷാർജയിൽ കുടുംബവുമൊത്ത് റോഡ് മുറിച്ച് കടക്കവെ വാഹനമിടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനിയുടെ മരണ വാർത്ത കേട്ട ഞെട്ടലിൽ ആണ് ഇന്ത്യൻ സമൂഹം. അമ്മയ്ക്കും സഹോദരനുമൊപ്പം റോഡ് മുറിച്ച് കടക്കവെയാണ് എട്ടുവയസുകാരിയായ കാവ്യ റാവു വാഹനമിടിച്ച് മരിച്ചത്. വെക്കേഷൻ ആയതിനാൽ കുടുംബത്തിനൊപ്പം മെഗാ മാളിൽ എത്തിയതായിരുന്നു പെൺകുട്ടി.
കാവ്യയും കുടുംബവും റോഡ് മുറിച്ച് കടക്കവെ വേഗത്തിൽ വരികയായിരുന്ന ടാക്സി കാവ്യയെ ഇടിച്ചിടുകയായിരുന്നു. കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.ഹൈദരാബാദ് സ്വദേശികളാണ് കാവ്യയും കുടുംബവും.ശങ്കർ റാവു, ഉഷ എന്നിവരുടെ മകളാണ് കാവ്യ. സിദ്ധി വിനായക റാവു ഏക സഹോദരനാണ്. ഏഷ്യക്കാരനായ ടാക്സി ഡ്രൈവർ പൊലീസ് പിടിയിലായിട്ടുണ്ട്.ഔർ ഓൺ ഇംഗ്ലീഷ് സ്‌കൂൾ ഷാർജയിലെ നാലാം തരം വിദ്യാർത്ഥിനിയായിരുന്നു കാവ്യ.മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ട് പോയി സംസ്‌ക്കരിക്കും.