നടിയെ ആക്രമിച്ച കേസിൽ ഭർത്താവ് ദിലീപ് ജയിലിലായതിനു പിന്നാലെ കാവ്യാ മാധവൻ ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. ദിലീപുമായുള്ള വിവാഹം നടന്നതിനുശേഷം കാവ്യ ഫേസ്‌ബുക്കിൽ സജീവമായിരുന്നില്ല. വിവാഹശേഷവും കവ്യയ്‌ക്കെതിരെ ഫേസ്‌ബുക്കിൽ വിമർശനാത്മകമായ കമന്റുകൾ നറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയും ഇത്തരം കമന്റുകളും ടാഗ് ചെയ്ത പോസ്റ്റുകളും സജീവമായിരുന്നു.

അതേസമയം ദിലീപിന്റെ അറസ്റ്റിന് പിന്നാലെ ഇന്നലെ വരെ ആക്ടീവ് ആയിരുന്ന പേജ് ഇന്നാണ് ഡി ആക്ടിവേറ്റായത്. അതേസമയം കേസിലെ ഗൂഢാലോചനയുടെ പേരിൽ കുടുക്കിലായ ദിലീപിനു പിന്നാലെ കാവ്യ മാധവനും കുടുക്കിലാകുന്നുവെന്നാണ് സൂചന.

കാവ്യയുടെ ഉടമസ്ഥതയിലുള്ള വസ്ത്രസ്ഥാപനമായ ലക്ഷ്യയിൽ പൾസർ സുനിയെത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സമീപത്തെ കടയിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്.