- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞായിരുന്നപ്പോൾ കല്യാണം കഴിക്കണമെന്നു പറഞ്ഞു വീട്ടുകാരെ ബുദ്ധിമുട്ടിച്ചിരുന്ന 'മോഗൻകാൽ' വലുതായപ്പോഴും എനിക്കു അകലത്തിൽ മാത്രമായിരുന്നു; മനസിലുള്ളതു തുറന്നു പറയുന്ന ചൂടൻ മമ്മൂക്ക പക്ഷേ, വീട്ടിലെ അംഗത്തെപ്പോലെ: കാവ്യ മാധവൻ പറയുന്നു
മോഹൻലാലിനെ കല്യാണം കഴിക്കണം എന്നായിരുന്നു കുട്ടിക്കാലത്തു തന്റെ ആഗ്രഹമെന്നു കാവ്യ മാധവൻ. എത്ര പിണങ്ങിയിരുന്നാലും മോഹൻലാലിന്റെ സിനിമ കാണാൻ പോകുകയാണെന്ന് പറഞ്ഞാൽ ചാടി എഴുന്നേറ്റ് വരുമായിരുന്നു കുഞ്ഞുന്നാളിൽ ഈ താരം. മമ്മൂട്ടിയാകട്ടെ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെയാണെന്നും കാവ്യ വ്യക്തമാക്കുന്നു. ലാലേട്ടനൊപ്പം വളരെ കുറച്ച് സിനിമകൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ആദരവോടെ അല്പം അകലത്തു നിന്നാണ് എപ്പോഴും ലാലേട്ടനെ കാണുന്നതെന്നാണു കാവ്യ പറയുന്നത്. 'മോഗൻകാലിനെ' കല്യാണം കഴിക്കണമെന്നായിരുന്നു കുഞ്ഞിലേ എന്റെ വലിയ ആഗ്രഹം. വീട്ടിലെല്ലാവരും ലാലേട്ടൻ ഫാൻസായിരുന്നു. പിണങ്ങിനിൽക്കുന്ന എന്നെ അനുനയിപ്പിക്കാനുള്ള അച്ഛന്റെ സൂത്രമായിരുന്നു 'മോഹൻലാലിന്റെ സിനിമയ്ക്കു പോകണ്ടേ' എന്ന ചോദ്യം. അതോടെ എന്റെ പിണക്കം മാറും. ലാലേട്ടനൊപ്പം വളരെക്കുറച്ചു സിനിമകളേ ഞാൻ ചെയ്തിട്ടുള്ളൂ. ആദരവോടെ അൽപം അകലത്തുനിന്നാണ് ഇന്നും ലാലേട്ടനെ കാണുന്നത്. എന്നാൽ, മമ്മൂക്ക ഞങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയാണ്. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന
മോഹൻലാലിനെ കല്യാണം കഴിക്കണം എന്നായിരുന്നു കുട്ടിക്കാലത്തു തന്റെ ആഗ്രഹമെന്നു കാവ്യ മാധവൻ. എത്ര പിണങ്ങിയിരുന്നാലും മോഹൻലാലിന്റെ സിനിമ കാണാൻ പോകുകയാണെന്ന് പറഞ്ഞാൽ ചാടി എഴുന്നേറ്റ് വരുമായിരുന്നു കുഞ്ഞുന്നാളിൽ ഈ താരം. മമ്മൂട്ടിയാകട്ടെ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെയാണെന്നും കാവ്യ വ്യക്തമാക്കുന്നു.
ലാലേട്ടനൊപ്പം വളരെ കുറച്ച് സിനിമകൾ മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. ആദരവോടെ അല്പം അകലത്തു നിന്നാണ് എപ്പോഴും ലാലേട്ടനെ കാണുന്നതെന്നാണു കാവ്യ പറയുന്നത്. 'മോഗൻകാലിനെ' കല്യാണം കഴിക്കണമെന്നായിരുന്നു കുഞ്ഞിലേ എന്റെ വലിയ ആഗ്രഹം. വീട്ടിലെല്ലാവരും ലാലേട്ടൻ ഫാൻസായിരുന്നു. പിണങ്ങിനിൽക്കുന്ന എന്നെ അനുനയിപ്പിക്കാനുള്ള അച്ഛന്റെ സൂത്രമായിരുന്നു 'മോഹൻലാലിന്റെ സിനിമയ്ക്കു പോകണ്ടേ' എന്ന ചോദ്യം. അതോടെ എന്റെ പിണക്കം മാറും. ലാലേട്ടനൊപ്പം വളരെക്കുറച്ചു സിനിമകളേ ഞാൻ ചെയ്തിട്ടുള്ളൂ. ആദരവോടെ അൽപം അകലത്തുനിന്നാണ് ഇന്നും ലാലേട്ടനെ കാണുന്നത്.
എന്നാൽ, മമ്മൂക്ക ഞങ്ങളുടെ വീട്ടിലെ അംഗത്തെ പോലെയാണ്. മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയുന്നതുകൊണ്ട് ചൂടനെന്ന് തോന്നിക്കുന്ന, എന്നാൽ നമ്മളോട് ഒരുപാട് കരുതലുള്ള ആളാണ് മമ്മൂക്കയെന്നും കാവ്യ വ്യക്തമാക്കുന്നു.
മറ്റൊരു സൂപ്പർ താരം സുരേഷ് ഗോപിയെക്കുറിച്ചും കാവ്യക്ക് അഭിപ്രായമുണ്ട്. തെങ്കാശിപ്പട്ടണത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ചാണ് ആദ്യമായി സുരേഷേട്ടനെ കാണുന്നതെന്നു കാവ്യ പറയുന്നു. പിന്നെ ഇങ്ങോട്ട് ഒരു വല്യേട്ടനെ പോലെയാണ് അദ്ദേഹം. എനിക്ക് ആത്മബന്ധമുള്ള എത്രയോ പേർ സിനിമയിലുണ്ട്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരിൽ പലരും സിനിമയുമായി ബന്ധമുള്ളവരാണെന്നും കാവ്യ മാധവൻ പറയുന്നു.