- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് ഒരാഴ്ച മുമ്പ് മാത്രമാണ് ആലോചന നടന്നത്; അതിന് മുമ്പ് ആലോചിച്ചിട്ട് പോലുമില്ല; ജാതകം നല്ല പൊരുത്തമെന്ന് കണ്ടതോടെ വേഗം വിവാഹം നടത്തി; ദിലീപുമായുള്ള വിവാഹത്തെ കുറിച്ച് കാവ്യാ മാധവന് പറയാനുള്ളത്
കൊച്ചി: കാവ്യാമാധവനെ ദിലീപ് ജീവിതപങ്കാളിയാക്കിയത് ജാതകത്തിലെ പൊരുത്തം തിരിച്ചറിഞ്ഞ്. വിവാഹമോചനത്തിന് ശേഷം ജീവിതത്തിൽ ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനിൽ എത്തുകയായിരുന്നെന്ന് കാവ്യ മാധവൻ പറയുകയാണ്. ജീവിതത്തിൽ ഒരു കൂട്ടിന് വേണ്ടി പല തരത്തിലും അന്വേഷണം നടന്നു. ആ ആലോചനയാണ് ദിലീപേട്ടനിൽ എത്തിയത്-സ്റ്റാർ ആൻഡ് സ്‌റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ കാവ്യ വിശദീകരിക്കുന്നു. തന്നെ നന്നായി അറിയുന്ന ആൾ എന്ന നിലയിൽ ദിലീപുമായുള്ള വിവാഹത്തിന് ആരും എതിര് നിന്നില്ലെന്നും കാവ്യ കൂട്ടിച്ചേർത്തു. ഗോസിപ്പുകൾ പ്രചരിച്ച സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. വിവാഹത്തിന് ഒരാഴ്ച മുൻപാണ് വിവാഹാലോചന നടന്നത്. ജാതകപ്പൊരുത്തം നോക്കിയപ്പോൾ നല്ല ചേർച്ച. പിന്നെ എല്ലാം പെട്ടന്ന് തീരുമാനിച്ചുവെന്നും കാവ്യ പറഞ്ഞു. സിനിമയിലെ തന്റെ അടുത്ത സുഹൃത്താണ് ദിലീപ്. എന്ത് കാര്യവും പറഞ്ഞാൽ അത് അവിടെയുണ്ടാകുമെന്നും കാവ്യ പറയുന്നു. നവംബർ 25ന് ആണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചയിലെ സ്വകാര്യ ഹോട്ടലിൽ
കൊച്ചി: കാവ്യാമാധവനെ ദിലീപ് ജീവിതപങ്കാളിയാക്കിയത് ജാതകത്തിലെ പൊരുത്തം തിരിച്ചറിഞ്ഞ്. വിവാഹമോചനത്തിന് ശേഷം ജീവിതത്തിൽ ഒരു കൂട്ടിന് വേണ്ടിയുള്ള അന്വേഷണം ദിലീപേട്ടനിൽ എത്തുകയായിരുന്നെന്ന് കാവ്യ മാധവൻ പറയുകയാണ്. ജീവിതത്തിൽ ഒരു കൂട്ടിന് വേണ്ടി പല തരത്തിലും അന്വേഷണം നടന്നു. ആ ആലോചനയാണ് ദിലീപേട്ടനിൽ എത്തിയത്-സ്റ്റാർ ആൻഡ് സ്‌റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ കാവ്യ വിശദീകരിക്കുന്നു.
തന്നെ നന്നായി അറിയുന്ന ആൾ എന്ന നിലയിൽ ദിലീപുമായുള്ള വിവാഹത്തിന് ആരും എതിര് നിന്നില്ലെന്നും കാവ്യ കൂട്ടിച്ചേർത്തു. ഗോസിപ്പുകൾ പ്രചരിച്ച സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. വിവാഹത്തിന് ഒരാഴ്ച മുൻപാണ് വിവാഹാലോചന നടന്നത്. ജാതകപ്പൊരുത്തം നോക്കിയപ്പോൾ നല്ല ചേർച്ച. പിന്നെ എല്ലാം പെട്ടന്ന് തീരുമാനിച്ചുവെന്നും കാവ്യ പറഞ്ഞു. സിനിമയിലെ തന്റെ അടുത്ത സുഹൃത്താണ് ദിലീപ്. എന്ത് കാര്യവും പറഞ്ഞാൽ അത് അവിടെയുണ്ടാകുമെന്നും കാവ്യ പറയുന്നു.
നവംബർ 25ന് ആണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് അപ്രതീക്ഷിതമായിരുന്നു വിവാഹ ചടങ്ങ്. തീർത്തും അപ്രതീക്ഷിതമായിരുന്നു വിവാഹം. ചടങ്ങിനെ അതിഥികളെ ക്ഷണിച്ചത് പോലും തലേദിവസമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല വിവാദങ്ങളും ഉയർന്നു. ഇതിനോടൊന്നും ദിലീപും കാവ്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല.