അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിൽ നടി കാവ്യാ മാധവൻ. നിറവയറിൽ പുഞ്ചിരിച്ച് നിൽക്കുന്ന നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തന്റെ കുഞ്ഞിനെ കാത്തിരിക്കുന്നതിന്റെ അമ്മയാകുനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് നടി.ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇന്റർനെറ്റിലൂടെ പുറത്തുവന്നത്. അടുത്തസുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു ആഘോഷം.

മീനാക്ഷിക്കു കൂട്ടായി പുതിയൊരാൾ കൂടി കുടുംബത്തിലേക്കു കടന്നു വരുന്നതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂർണമായും അഭിനയം നിർത്തി വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.

2016 നവംബർ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയിൽ നടന്നത്. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് വിവാഹിതരായത്. നടി അമ്മയാകുന്നുവെന്ന വാർത്ത ഈ അടുത്താണ് പുറത്ത് വന്നത്.