- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏത് നിമിഷവും അറസ്റ്റു ചെയ്യാൻ പൊലീസ് എത്തുമെന്ന് ഭയക്കുന്നു; ഉറക്കം നഷ്ടമായ കാവ്യ മാധവൻ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചത് കരുതൽ നടപടിയുടെ ഭാഗമായി; ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്‌ച്ചയിലേക്ക് മാറ്റി; പൾസർ സുനിയെ തന്റെ ഡ്രൈവറാക്കാൻ പൊലീസ് ശ്രമിക്കുന്നു; കേസിൽ ഇല്ലാത്ത 'മാഡ'ത്തെ ഉണ്ടാക്കാനും പൊലീസ് ശ്രമമെന്ന് ജാമ്യ ഹർജിയിൽ കാവ്യയുടെ ആരോപണം
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റ ഭാര്യ കാവ്യ മാധവൻ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റി. അടിന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന കാവ്യയുടെ ആവശ്യം തള്ളിയാണ് കേസ് കേൾക്്കുന്നത് തിങ്കളാഴ്‌ച്ചയിലേക്ക് മാറ്റിയത്. ഏത് നിമിഷവും തന്നെ പൊലീസ് അറസ്റ്റു ചെയ്യുമെന്ന് ഭയക്കുന്നു എന്ന് കാണിച്ചാണ് കാവ്യ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങളും ഉന്നയിച്ചു കൊണ്ടാണ് കാവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ. അഡ്വ. രാമൻ പിള്ള മുഖേനയാണ് കാവ്യ കോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിച്ചിട്ടും പൊലീസ് തന്നെ കുടുക്കാൻ ശ്രമിക്കുന്നു എന്നാണ് കാവ്യയുടെ ആരോപണം. പൾസർ സുനി തന്റെ ഡ്രൈവറാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. കേസിൽ ഇല്ലാത്ത 'മാഡ'ത്തെ ഉണ്ടാക്കാനും പൊലീസ് ശ്രമമെന്നുമാണ് ജാമ്യ ഹർജിയിൽ കാവ്യയുടെ ആരോപണം. കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്നു എന്നു മനസ്സിലാക്കിയാണ് മുൻകൂർ ജാമ്യവുമായി കാവ്യ മുന്നോട്ട് പോകുന്നത് എന്നാണ് സ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റ ഭാര്യ കാവ്യ മാധവൻ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്‌ച്ചത്തേക്ക് മാറ്റി. അടിന്തരമായി ജാമ്യാപേക്ഷ പരിഗണിക്കണമെന്ന കാവ്യയുടെ ആവശ്യം തള്ളിയാണ് കേസ് കേൾക്്കുന്നത് തിങ്കളാഴ്‌ച്ചയിലേക്ക് മാറ്റിയത്. ഏത് നിമിഷവും തന്നെ പൊലീസ് അറസ്റ്റു ചെയ്യുമെന്ന് ഭയക്കുന്നു എന്ന് കാണിച്ചാണ് കാവ്യ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണ സംഘത്തിനെതിരെ ആരോപണങ്ങളും ഉന്നയിച്ചു കൊണ്ടാണ് കാവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ. അഡ്വ. രാമൻ പിള്ള മുഖേനയാണ് കാവ്യ കോടതിയെ സമീപിച്ചത്.
അന്വേഷണവുമായി സഹകരിച്ചിട്ടും പൊലീസ് തന്നെ കുടുക്കാൻ ശ്രമിക്കുന്നു എന്നാണ് കാവ്യയുടെ ആരോപണം. പൾസർ സുനി തന്റെ ഡ്രൈവറാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. കേസിൽ ഇല്ലാത്ത 'മാഡ'ത്തെ ഉണ്ടാക്കാനും പൊലീസ് ശ്രമമെന്നുമാണ് ജാമ്യ ഹർജിയിൽ കാവ്യയുടെ ആരോപണം. കാവ്യയെ പൊലീസ് അറസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുന്നു എന്നു മനസ്സിലാക്കിയാണ് മുൻകൂർ ജാമ്യവുമായി കാവ്യ മുന്നോട്ട് പോകുന്നത് എന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ നിർണായക അറസ്റ്റുണ്ടാകുമെന്ന് അഭ്യൂഹം ഉയർന്നിട്ടുണ്ട്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിൽ കേസിലെ പ്രധാന പ്രതി പൾസർ സുനി എത്തിയതിന്റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ക്യാവ്യ പങ്കെടുത്ത ചടങ്ങുകളിലും പൾസർ സുനിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ഉറ്റസുഹൃത്തും സംവിധായകനുമായ നാദിർഷയെ ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നുവെങ്കിലും രക്തസമ്മർദ്ദം ഉയർന്നതിനേ തുടർന്ന് ചോദ്യം ചെയ്യൽ മുടങ്ങി. നാദിർഷായുടെ മുൻകൂർ ജാമ്യഹർജി കോടതിയുടെ പരിഗണനയിലാണ്.
നേരത്തെ തന്റെ മാഡാം കാവ്യയാണെന്ന് പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. പൾസർ സുനിയെ കണ്ടിട്ടുപോലുമില്ലെന്ന കാവ്യ മാധവന്റെ മൊഴി നിഷേധിച്ചു കൊണ്ടാണ് സുനി രംഗത്തെത്തിയത്. കാവ്യ മാധവനുമായി തനിക്ക് അടുത്ത പരിചയമുണ്ട്. പലപ്പോഴും തനിക്ക് പണം തന്നിട്ടുണ്ടെന്നം സുനി പറഞ്ഞിരുന്നു. കാവ്യ മാധവന്റെ കൊച്ചിയിലെ വില്ലയിലെ സന്ദർശക രജിസ്റ്റർ നശിച്ചതിൽ പൊലീസിന് സംശയം ഉണ്ട്. നടി ആക്രമിക്കപ്പെട്ടതിനും മുമ്പും അതിനുശേഷമുള്ള സന്ദർശക രജിസ്റ്ററാണ് നശിച്ചത്. വെള്ളം വീണ് നശിച്ചുപോയെന്നാണ് സുരക്ഷാ ജീവനക്കാർ പറയുന്നത്.
രജിസ്റ്റർ മനഃപൂർവ്വം നശിപ്പിച്ചതാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.കാവ്യയുടെ വില്ലയിൽ പോയിട്ടുണ്ടെന്ന് പൾസർ സുനി പൊലീസിന് മൊഴി നൽകിയിരുന്നു. പേരും ഫോൺ നമ്പറും രജിസ്റ്ററിൽ കുറിച്ചെന്നായിരുന്നു പൾസറിന്റെ മൊഴി. കാവ്യയുമായുള്ള പൾസറിന്റെ അടുപ്പം സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം. ഈ തെളിവുകൾ നശിച്ചിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റു ചെയ്യാൻ സാധ്യത കൂടുതലുണ്ടെന്ന് വ്യക്തമാക്കിയത്.
നടി ആക്രമിക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസം മുതൽ നടൻ ദിലീപിന്റേയും കാവ്യ മാധ്യവന്റേയും എല്ലാ ഫോണുകളും പൊലീസ് ടേപ്പ് ചെയ്യാൻ തുടങ്ങിയിരുന്നു. കാവ്യയുടെ ഫോൺ സംഭാഷണങ്ങളിൽ നിന്ന് കാര്യമായൊന്നും ലഭിച്ചില്ലെങ്കിലും ദിലീപ് പലരോടും സംസാരിച്ച കാര്യങ്ങൾ ദിലീപിനെതിരെയുള്ള ശബ്ദിക്കുന്ന തെളിവുകളായി. കാവ്യയുടെ അച്ഛൻ മാധവൻ വിളിച്ചപ്പോൾ പോലും, 'അച്ഛാ.. ദിലീപിട്ടനല്ലച്ഛ. ദിലീപേട്ടനങ്ങനെ ചെയ്യില്ലച്ഛാ' എന്നായിരുന്നു കാവ്യയുടെ പ്രതികരണം. ഈ കോളുകളുടെ ശബ്ദരേഖ പൊലീസിന്റെ പക്കലുണ്ട്. പലപ്പോഴും അച്ഛനേയും അമ്മയേയും സഹോദരനോടും ഫോണിൽ പൊട്ടിക്കരയുന്ന ശബ്ദരേഖയും പൊലീസിന്റെ പക്കലുണ്ടെന്നാണ് സൂചന.
2015 ഏപ്രിൽ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയിൽ സുനി എത്തിയതിനും പൊലീസിന്റെ കൈയിൽ തെളിവുകളുണ്ട്. പൾസർ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈൽ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറിൽ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലിൽ സുനിയും സമ്മതിച്ചിരുന്നു. സുനി കാവ്യയുടെ പിതാവിനെ ' മാധവേട്ടാാ.. ' എന്നായിരുന്നു വിളിച്ചിരുന്നത്. ഇതും കാവ്യയുടെ കുടുംബവുമായുള്ള സുനിയുടെ പരിചയത്തിന് കൂടുതൽ തെളിവുകളിതെന്നുമാണ് പൊലീസ് പറയുന്ന്.
കോടതിയിൽ കീഴടങ്ങുന്നതിന് തലേ ദിവസം കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിൽ എത്തിയതിനും പൊലീസിന്റെ കൈയിൽ തെളിവുകളുണ്ട്. ഇക്കാര്യം ലക്ഷ്യയിലെ ജീവനക്കാർ തന്നെ പൊലീസിന് മൊഴി നൽകിയിട്ടുമുണ്ട്. മാത്രമല്ല, ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിയിൽ രണ്ടാമത് ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ മുദ്രവെച്ച കവറിൽ ജസ്റ്റിസ്സ് സുനിൽ തോമസിന്റെ സിംഗിൾ ബെഞ്ചിന് ഡിജിപി മഞ്ചേരി ശ്രീധരൻ നായർ കൈമാറിയിരുന്നു.
അതായത്, ദിലീപിന്റെ ക്വട്ടേഷൻ 2013 ൽ ഏറ്റെടുത്തതിന് ശേഷം ദിലീപുമായും ഇവരുടെ കുടുംബവുമായും പൾസർ സുനി നിരന്തരമായി ബന്ധപ്പെട്ടിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണ്. അടുത്ത മാസം പത്തിന് മുമ്പ് കുറ്റപത്രം നൽകേണ്ടതിനാൽ നാദിർഷായെ ചോദ്യം ചെയ്ത് നിർണായക വിവരങ്ങൾ തേടാനാണ് സാധ്യത.