- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്ക് 'ദുരുദ്ദേശ'മൊന്നുമില്ലെന്ന് അടൂർ പറഞ്ഞു; വരാനിരിക്കുന്ന ഗോസിപ്പുകളെ കുറിച്ചും അദ്ദേഹം പറഞ്ഞു; ചിത്രത്തിലേത് ഞങ്ങൾ ഇതുവരെ ചെയ്യാത്ത വേഷങ്ങൾ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദിലീപിനൊപ്പമുള്ള ചിത്രത്തെക്കുറിച്ച് കാവ്യമാധവൻ
തിരുവനന്തപുരം: 2011 ഡിസംബറിൽ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലാണ് ദിലീപും കാവ്യാ മാധവനും ഒരുമിച്ച് അഭിനയിച്ചത്. ഈ സിനിമ വെള്ളിത്തിരയിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ, ഇരുവരെയും ചുറ്റിപ്പറ്റി ഗോസിപ്പുകൾ പെരുകിയതോടെ ഇടക്കാലം കൊണ്ട് ഒരുമിച്ചുള്ള സിനിമയെ കുറിച്ചും ഇവർ ചിന്തിക്കാതായി. ഇപ്പോൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നായികാ നായകന്മാരാകുകയാണ് ഇരുവരും. 'പിന്നെയും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷീട്ടിങ് ഈ മാസം തന്നെ തുടങ്ങാനിരക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് മെയ് 11ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുകയാണ്. ഇരുവരും ഒരുമിച്ച് അഭിനയിക്കുമ്പോൾ ഉണ്ടാകാൻ ഇടയുള്ള ഗോസിപ്പുകളെ കുറിച്ച് മൂൻകൂട്ടി സൂചിപ്പിക്കുകയാണ് കാവ്യ മാധവൻ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദിലീപിനൊപ്പം അഭിനയിക്കുമ്പോൾ അത് തീർത്തും വ്യത്യസ്തമായ സിനിമയാകും എന്നാണ് കാവ്യ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകി അഭിമുഖത്തിലാണ് കാവ്യ പുതിയ ചിത്രത്തെ കുറിച്ച് മനസു തുറന്നത്. സിനിമയെ കുറിച്ച് കാ
തിരുവനന്തപുരം: 2011 ഡിസംബറിൽ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലാണ് ദിലീപും കാവ്യാ മാധവനും ഒരുമിച്ച് അഭിനയിച്ചത്. ഈ സിനിമ വെള്ളിത്തിരയിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ, ഇരുവരെയും ചുറ്റിപ്പറ്റി ഗോസിപ്പുകൾ പെരുകിയതോടെ ഇടക്കാലം കൊണ്ട് ഒരുമിച്ചുള്ള സിനിമയെ കുറിച്ചും ഇവർ ചിന്തിക്കാതായി. ഇപ്പോൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നായികാ നായകന്മാരാകുകയാണ് ഇരുവരും. 'പിന്നെയും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷീട്ടിങ് ഈ മാസം തന്നെ തുടങ്ങാനിരക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് മെയ് 11ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കുകയാണ്. ഇരുവരും ഒരുമിച്ച് അഭിനയിക്കുമ്പോൾ ഉണ്ടാകാൻ ഇടയുള്ള ഗോസിപ്പുകളെ കുറിച്ച് മൂൻകൂട്ടി സൂചിപ്പിക്കുകയാണ് കാവ്യ മാധവൻ.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദിലീപിനൊപ്പം അഭിനയിക്കുമ്പോൾ അത് തീർത്തും വ്യത്യസ്തമായ സിനിമയാകും എന്നാണ് കാവ്യ പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകി അഭിമുഖത്തിലാണ് കാവ്യ പുതിയ ചിത്രത്തെ കുറിച്ച് മനസു തുറന്നത്. സിനിമയെ കുറിച്ച് കാവ്യ പറയുന്നത് ഇങ്ങനെ:
പല രീതിയിലും പ്രത്യേകതകൾ ഉള്ളതാണ് ഈ പ്രോജക്ട്. എട്ട് വർഷത്തിന് ശേഷമാണ് അടൂർ ഗോപാലകൃഷ്ണൻ ഒരു സിനിമ ചെയ്യുന്നത്. വെള്ളരിപ്രാവിന്റെ ചങ്ങാതിക്ക് ശേഷം ഞാൻ ദിലീപിനൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കുന്നു. ആളുകൾ എപ്പോഴും പ്രോത്സാഹിപ്പിച്ചിട്ടുള്ളതാണ് ഞങ്ങൾ തമ്മിലുള്ള കോമ്പിനേഷൻ. എപ്പോഴാണ് ഇനി ഇരുവരും ഒരുമിച്ചെത്തുകയെന്ന് ഞങ്ങൾ രണ്ടുപേരോടും ആളുകൾ എപ്പോഴും ചോദിച്ചിരുന്നു.
ദിലീപും കാവ്യയും എന്ന് കേൾക്കുമ്പോൾ ആളുകളുടെ മനസിലേക്ക് ഇപ്പോഴും ആദ്യമെത്തുക മീശമാധവനാണ്. പക്ഷേ അതൊരു വാണിജ്യ സിനിമയായിരുന്നു. പിന്നെയും ഒരു റിയലിസ്റ്റിക് ചിത്രമാണ്, ജീവിതം പോലെതന്നെ. അടൂർ സാർ അതിനെക്കുറിച്ച് കൂടുതലൊന്നും പുറത്തുവിടാത്തത് അതുകൊണ്ടുതന്നെയാണ്. ദിലീപും കാവ്യയും വീണ്ടും ഒരുമിക്കുന്നു എന്ന് കേൾക്കുമ്പോൾ പ്രേക്ഷകർ ഞങ്ങളുടെ കഥാപാത്രങ്ങളെക്കുറിച്ച് സങ്കൽപിക്കാൻ തുടങ്ങും. പക്ഷേ അടൂർ സാർ പറഞ്ഞത്, ഞങ്ങളുടെ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം പുതുമയുള്ളതാവട്ടെയെന്നാണ്. ഞങ്ങൾ ഇതുവരെ ചെയ്യാത്ത രണ്ട് കഥാപാത്രങ്ങളാവും അത്.
ഞങ്ങൾ വീണ്ടും ഒരുമിച്ചെത്തുന്നതായി വാർത്ത വരുമ്പോൾ ഉണ്ടാകാവുന്ന ഗോസിപ്പുകളെക്കുറിച്ചും അടൂർ സാർ പറഞ്ഞിരുന്നു. തന്റെ സിനിമകളിൽ എപ്പോഴും മുഖ്യധാരാ അഭിനേതാക്കളാണ് ഉണ്ടാവാറുള്ളതെന്നും ഞങ്ങൾ ഇരുവരെയും പുതിയ ചിത്രത്തിലേക്ക് തീരുമാനിച്ചതിന് പിന്നിൽ ദുരുദ്ദേശമൊന്നുമില്ലെന്നാണ് അടൂർ സാർ പറഞ്ഞത്. പിന്നെ, ഞങ്ങളെ അഭിനയിക്കാൻ വിളിച്ചത് ഒരു സാധാരണ സംവിധായകനല്ല എന്നതിനാൽ അനാവശ്യ ചോദ്യങ്ങളൊന്നും ഞങ്ങൾ ഇരുവർക്കും നേരിടേണ്ടിവന്നില്ല. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന അടൂർ സാറിനെപ്പോലെയുള്ള ഒരാൾക്ക് ഞങ്ങളുടെ കോമ്പിനേഷൻ അദ്ദേഹത്തിന്റെ സിനിമയിൽ ഉപയോഗിക്കണമെന്ന് തോന്നിയതാണ് ഏറ്റവും വലിയ അംഗീകാരം-കാവ്യ പറഞ്ഞു.
നെടുമുടി വേണു, വിജയരാഘവൻ, ഇന്ദ്രൻസ്, കെപിഎസി ലളിത, നന്ദു, രവി വള്ളത്തോൾ, പി ശ്രീകുമാർ, സുധീർ കരമന, എം കെ ഗോപാലകൃഷ്ൺ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം എം ജെ രാധാകൃഷ്ണൻ, എഡിറ്റിങ് ബി അജിത്കുമാർ. ബേബി മാത്യു സോമതീരവും അടൂർ ഗോപാലകൃഷ്ണനും ചേർന്നാണ് നിർമ്മാണം.