- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹാമനസ്കതയോ അതോ അഹങ്കാരമോ? നറുക്കെടുപ്പിൽ സമ്മാനമായി കിട്ടിയ ബൈക്ക് തന്നവർക്ക് തന്നെ തിരികെ നൽകി കാവ്യാമാധവൻ
ആരെങ്കിലും സമ്മാനമായി എന്തെങ്കിലും തന്നാൽ സന്തോഷത്തോടെ സ്വീകരിക്കുകയും പൊന്നുപോലെ നോക്കുകയും ചെയ്യണമെന്നാണല്ലോ പഴമക്കാർ പറയുന്നത്. എന്നാൽ സമ്മാനമായി നറുക്കെടുപ്പിൽ ലഭിച്ച ബൈക്ക് നടി കാവ്യാമാധവൻ സംഘാടകർക്ക് തന്നെ തിരികെ നൽകിയതാണ് ഇപ്പോൾ മോളിവുഡിലെ ചൂടൻ വാർത്ത. ഓൾ കേരള സിനി മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് ഹെയർ സ്‌റ്റൈലിസ്റ്റ് യൂ
ആരെങ്കിലും സമ്മാനമായി എന്തെങ്കിലും തന്നാൽ സന്തോഷത്തോടെ സ്വീകരിക്കുകയും പൊന്നുപോലെ നോക്കുകയും ചെയ്യണമെന്നാണല്ലോ പഴമക്കാർ പറയുന്നത്. എന്നാൽ സമ്മാനമായി നറുക്കെടുപ്പിൽ ലഭിച്ച ബൈക്ക് നടി കാവ്യാമാധവൻ സംഘാടകർക്ക് തന്നെ തിരികെ നൽകിയതാണ് ഇപ്പോൾ മോളിവുഡിലെ ചൂടൻ വാർത്ത. ഓൾ കേരള സിനി മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് ഹെയർ സ്‌റ്റൈലിസ്റ്റ് യൂണിയൻ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി നടത്തിയ നറുക്കെടുപ്പിലാണ് കാവ്യാ മാധവന് സമ്മാനമടിച്ചത്. ഫെഫ്ക പ്രസിഡന്റ് സംവിധായകൻ സിബി മലയിലാണ് സമ്മാനക്കൂപ്പണിണിന്റെ നറുക്കെടുപ്പ് കർമ്മം നിർവ്വഹിച്ചത്. മരണമടഞ്ഞ ഫെഫ്ക അംഗങ്ങളുടെ കുടുംബങ്ങൾക്കുള്ള ധനസഹായവും സിബി മലയിൽ വിതരണം ചെയ്തു.
7104 എന്ന കൂപ്പണിൽ ബൈക്കായിരുന്നു കാവ്യയ്ക്ക് ലഭിച്ച സമ്മാനം. എന്നാൽ സമ്മാനമായി ലഭിച്ച ബൈക്ക് കാവ്യാ മാധവൻ മേക്കപ്പ് യൂണിയന് തന്നെ ഉപഹാരമായി തിരികെ നൽകുകയായിരുന്നു. കാവ്യാമാധവന്റെ മഹാമനസ്‌കത കൊണ്ടാണ് ബൈക്ക് തിരികെ നൽകിയതെന്ന് കാവ്യയുടെ ആരാധകർ പറയുമ്പോൾ അതല്ല കിട്ടിയ സമ്മാനം വിലകുറഞ്ഞതായി തോന്നിയതിനാലാണ് ബൈക്ക് തിരികെ നൽകിയതെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്. ഒരു വിലകൂടിയ കാറാണ് ലഭിച്ചതെങ്കിൽ കാവ്യ തിരികെ നൽകുമായിരുന്നോ എന്നും അവർ ചോദിക്കുന്നു.