- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം റിലീസ് ചെയ്യേണ്ടത് ഷീ ടാക്‌സി; ഇനിയുള്ള സിനിമകൾ ഡബ് ചെയ്യുന്നത് സ്വന്തം ശബ്ദത്തിൽ; കാവ്യയുടെ കടുംപിടുത്തം സംവിധായകർക്ക് തലവേദനയാകുന്നോ? റീലീസ് വൈകുന്നുവെന്ന ആരോപണം ശക്തം
വിവഹവും വിവാഹമോചനവും ഒക്കെ കഴിഞ്ഞ് തിരികെയെത്തിയ കാവ്യ മാധവന്റെ തിരിച്ചുവരവ് ടൈപ്പ് വേഷങ്ങളിൽ ഒതുങ്ങിയതോടെ നടി ഇടവേള എടുത്ത് മാറി നില്ക്കുകയായിരുന്നു. സെല്ക്ടീവായി വീണ്ടും മൂന്നാം വരവ് നടത്തിയ നടി വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിനൊപ്പം സിനിമയിൽ മറ്റ് ചില നിബന്ധനകളും നടി വച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ഇത് മൂലം സംവിധായകർക്
വിവഹവും വിവാഹമോചനവും ഒക്കെ കഴിഞ്ഞ് തിരികെയെത്തിയ കാവ്യ മാധവന്റെ തിരിച്ചുവരവ് ടൈപ്പ് വേഷങ്ങളിൽ ഒതുങ്ങിയതോടെ നടി ഇടവേള എടുത്ത് മാറി നില്ക്കുകയായിരുന്നു. സെല്ക്ടീവായി വീണ്ടും മൂന്നാം വരവ് നടത്തിയ നടി വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിനൊപ്പം സിനിമയിൽ മറ്റ് ചില നിബന്ധനകളും നടി വച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട്. ഇത് മൂലം സംവിധായകർക്ക് തലവേദന ഉണ്ടാക്കുന്നുവെന്നുള്ള ആരോപണം പുറത്ത് വരുന്നുണ്ട്.
ഷീ ടാക്‌സി, ആകാശവാണി തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിൽ മൂന്നാമൂഴത്തിന് തയ്യാറെടുക്കുന്ന കാവ്യ മാധവന്റെ നിബന്ധനകൾ ചിത്രങ്ങൾ വൈകിപ്പിക്കുന്നുവെന്നാണ് പുറത്ത് വരുന്ന പ്രധാന ആരോപണം. കൂടാതെ ഇനിയുള്ള സിനിമകൾ സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യണമെന്ന നിബന്ധനയും നടി സംവിധായകരുടെ മുന്നിൽ വച്ചിട്ടുണ്ട്.
കാവ്യയുടെ ഈ നിബന്ധനകൾ സിനിമകളുടെ റിലീസ് അകാരണമായി വൈകിപ്പിക്കുന്നുവെന്നാണ് ആരോപണം. മുന്നാമൂഴത്തിൽ ആദ്യം റിലീസ് ചെയ്യേണ്ടത് ഷീ ടാക്‌സിയാകണമെന്നും കാവ്യയ്ക്ക് നിർബന്ധമുണ്ട്. ആകാശവാണിയുടെ ഡബ്ബിങ് വൈകിപ്പിക്കുന്നതിന് ഇതും കാരണമായി പറയുന്നു.
പ്രമുഖ ചാനലിന്റെ പ്രോഗ്രാം വിഭാഗം മേധാവിയായാണ് കാവ്യ ആകാശവാണി എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്.നിർമ്മാതാവ് കൂടിയായ വിജയ് ബാബു നായകനാകുന്ന ചിത്രത്തിൽ സംഭാഷണത്തിന് പ്രാധാന്യമുള്ള കഥാപാത്രമായതിനാൽ കാവ്യയെക്കൊണ്ട് ഡബ്ബ് ചെയ്യിക്കുന്നതിന് ചിത്രത്തിന്റെ സംവിധായകനായ ഖയസിന് താൽപ്പര്യമില്ല. കാവ്യ നിസഹരണം തുടരുന്നതിനാൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവതാളത്തിലായിരിക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.