- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈൻ കേരളീയ സമാജം വായനശാലയുടെ 'കാവ്യസന്ധ്യ' അരങ്ങേറി
മനാമ: ബഹ്റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ പഴയ തലമുറയിലെയും പുതിയതലമുറയിലെയും കവിതകളെ കോർത്തിണക്കിക്കൊണ്ട് 'കാവ്യസന്ധ്യ' അരങ്ങേറി. എഴുത്തച്ചൻ മുതൽ പ്രഭാവർമ്മ വരെയുള്ള പ്രശസ്ത കവികളുടെ കവിതകളാണ് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ വേദിയിൽ അവതരിപ്പിക്കപ്പെട്ടത്. പ്രണയം, വിരഹം, കാത്തിരിപ്പ്, ഒറ്റപെടൽ, സന്തോഷം തുടങ്ങിയ വിവധ ഭാവങ്ങളിലുള്ള കവിതകൾ അവതരിപ്പിച്ചത് കുട്ടികളും മുതിർന്നവരും ഉൾപ്പടെ 17 ഓളം പേരാണ്. അവതരണത്തിലെ വ്യത്യസ്തതകൾകൊണ്ട് ശ്രദ്ധ നേടിയ പരിപാടി, വേറിട്ട ആസ്വാദനതലങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചതായാണ് വിലയിരുത്തപെടുന്നത്. ഫെബ്രുവരി 12ന് സമാജം ഡയമണ്ട് ജൂബിലീ ഹാളിൽ വച്ചു നടത്തപ്പെട്ട പരിപാടിയിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അധ്യക്ഷനായിരുന്നു. ചടങ്ങിൽ സമാജം ജനറൽസെക്രട്ടറി എൻ. കെ. വീരമണി സ്വാഗതവും, വൈസ് പ്രസിഡണ്ട് ഫ്രാൻസിസ് കൈതാരത്തും ലൈബ്രേറിയൻ വിനയചന്ദ്രനും ആശംസകളും പ്രോഗ്രാം കൺവീനർ ആഷ്ലി കുരിയൻ നന്ദിയും അർപ്പിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്

മനാമ: ബഹ്റൈൻ കേരളീയ സമാജം വായനശാലയുടെ ആഭിമുഖ്യത്തിൽ പഴയ തലമുറയിലെയും പുതിയതലമുറയിലെയും കവിതകളെ കോർത്തിണക്കിക്കൊണ്ട് 'കാവ്യസന്ധ്യ' അരങ്ങേറി. എഴുത്തച്ചൻ മുതൽ പ്രഭാവർമ്മ വരെയുള്ള പ്രശസ്ത കവികളുടെ കവിതകളാണ് പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ വേദിയിൽ അവതരിപ്പിക്കപ്പെട്ടത്.
പ്രണയം, വിരഹം, കാത്തിരിപ്പ്, ഒറ്റപെടൽ, സന്തോഷം തുടങ്ങിയ വിവധ ഭാവങ്ങളിലുള്ള കവിതകൾ അവതരിപ്പിച്ചത് കുട്ടികളും മുതിർന്നവരും ഉൾപ്പടെ 17 ഓളം പേരാണ്. അവതരണത്തിലെ വ്യത്യസ്തതകൾകൊണ്ട് ശ്രദ്ധ നേടിയ പരിപാടി, വേറിട്ട ആസ്വാദനതലങ്ങളും പ്രേക്ഷകർക്ക് സമ്മാനിച്ചതായാണ് വിലയിരുത്തപെടുന്നത്. ഫെബ്രുവരി 12ന് സമാജം ഡയമണ്ട് ജൂബിലീ ഹാളിൽ വച്ചു നടത്തപ്പെട്ട പരിപാടിയിൽ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അധ്യക്ഷനായിരുന്നു. ചടങ്ങിൽ സമാജം ജനറൽസെക്രട്ടറി എൻ. കെ. വീരമണി സ്വാഗതവും, വൈസ് പ്രസിഡണ്ട് ഫ്രാൻസിസ് കൈതാരത്തും ലൈബ്രേറിയൻ വിനയചന്ദ്രനും ആശംസകളും പ്രോഗ്രാം കൺവീനർ ആഷ്ലി കുരിയൻ നന്ദിയും അർപ്പിച്ചു.
ബഹ്റൈൻ കേരളീയ സമാജത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി നടത്തപ്പെട്ട 'കാവ്യസന്ധ്യ'യുടെ തുടർന്നുള്ള പതിപ്പുകൾ കൂടുതൽ മനോഹരമായി വരും വർഷങ്ങളിൽ അവതരിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.

