മംഗലാപുരം: മലയാള സിനിമ ഇപ്പോൾ കാത്തിരിക്കുന്ന ചിത്രമാണ് നിവിൻ പോളി നായകനായി എത്തുന്ന കായംകുളം കൊച്ചുണ്ണി. നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കായംകുളം കൊച്ചുണ്ണി ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. ചിത്രത്തിൽ മോഹൻലാലും എത്തും എന്നത് ആരാധകർക്ക് ഒരു സർപ്രൈസ് ആയിരുന്നു.

-

ഇത്തിക്കരപ്പക്കിയായി മോഹൻലാലിന്റെ മേക്കോവർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.ഇപ്പോഴിതാ കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും നേർക്ക് നിൽക്കുന്ന് ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

മോഹൻലാലാണ് ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കകം ചിത്രം വൈറലായി മാറുകയായിരുന്നു. നിരവധി ഷെയറുകളും കമന്റുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്.

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥ സിനിമയാക്കുന്നത് റോഷൻ ആൻഡ്രൂസാണ്.
ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.