- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'രണ്ടു മാസത്തെ പെൻഷനാ.. സർക്കാർ അധികാരത്തിൽ വന്നാൽ അടുത്ത മാസം മുതൽ 2,500 ആണ്'; തപാൽ വോട്ടിനൊപ്പം പെൻഷൻ വിതരണവും; കായംകുളം മണ്ഡലത്തിലെ ക്ഷേമ പെൻഷൻ നൽകലിൽ പരാതി
ആലപ്പുഴ: വോട്ടിലും കിറ്റിലുമാണ് ചിലരുടെ പ്രതീക്ഷ. ഇത് പരാതികൾക്കും ഇട നൽകുന്നു. 80 വയസ്സു കഴിഞ്ഞവരെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്നവർക്കൊപ്പമെത്തി ക്ഷേമ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കുന്നതായി ആരോപണം. വോട്ടു നടപടികൾ നടക്കുമ്പോൾ തന്നെ പണം നൽകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
വോട്ടിങ് നടപടി നടക്കുന്നതിനു തൊട്ടടുത്ത് ഒരാൾ പണം എണ്ണി നൽകുന്നത് വിഡിയോയിൽ കാണാം. 'രണ്ടു മാസത്തെ പെൻഷനാ.. സർക്കാർ അധികാരത്തിൽ വന്നാൽ അടുത്ത മാസം മുതൽ 2,500 ആണ്' എന്ന് പണം നൽകിയ ആൾ പറയുന്നുണ്ട്.
കായംകുളം മണ്ഡലത്തിൽ നഗരസഭയിലെ 77-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യിക്കുന്നതിനൊപ്പം പെൻഷൻ നൽകി സ്വാധീനിച്ചെന്ന് യുഡിഎഫാണ് ആരോപിച്ചത്. യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി ജില്ല കലക്ടർക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകി.
Next Story