- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള സിനിമയിൽ പുതു ചരിത്രം രചിക്കാനൊരുങ്ങി കായകുളം കൊച്ചുണ്ണി; 19 സെന്ററുകളിൽ 24 മണിക്കൂർ നീണ്ട നോൺസ്റ്റോപ്പ് പ്രദർശനം നടത്തുമെന്ന് അണിയറ പ്രവർത്തകർ; ചിത്രം 11ന് പ്രേക്ഷകരിലേക്ക്
മലയാള സിനിമയിൽ പുതു ചരിത്രം രചിക്കാനൊരുങ്ങി റോഷൻ ആൻഡ്രൂസ് ഒരുക്കിയ ചരിത്രസിനിമ കായകുളം കൊച്ചുണ്ണി. ഷൂട്ടിംഗിന്റെ ആദ്യ ദിവസം മുതൽ തന്നെ വാർത്തകളിൽ ഇടംപിടിച്ചായിരുന്നു കൊച്ചുണ്ണിയുടെ ചിത്രീകരണം. വീണ്ടും കൊച്ചുണ്ണി വാർത്തകളിൽ ഇടംപിടിക്കുകയാണ്. ഇത്തവണ പ്രദർശനത്തിന്റെ കാര്യത്തിലാണ് സിനിമ പുതിയ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നത്. കേരളത്തിൽ മാത്രം 300 സ്‌ക്രീനുകളിലാണ് ചിത്രം ഒക്ടോബർ 11ന് പ്രദർശനത്തിനെത്തുന്നത്. എന്നാൽ അതിശയകരമായ വാർത്ത അതല്ല. കേരളത്തിലൊട്ടാകെയുള്ള 19 സെന്ററുകളിൽ 24 മണിക്കൂർ നീണ്ട നോൺസ്റ്റോപ്പ് പ്രദർശനം നടത്താനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ഇതോടെ ആരാധകരും ആവേശത്തിലാണ്. കഴിഞ്ഞ മാസം മുബൈയിൽ ചിത്രത്തിന്റെ പ്രിവ്യു പ്രദർശനമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹൻലാലും തകർത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങൾ.ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. സണ്ണി വെയ്ൻ, ബാബു ആന്റണി, പ്രിയ ആനന്ദ്, സ
മലയാള സിനിമയിൽ പുതു ചരിത്രം രചിക്കാനൊരുങ്ങി റോഷൻ ആൻഡ്രൂസ് ഒരുക്കിയ ചരിത്രസിനിമ കായകുളം കൊച്ചുണ്ണി. ഷൂട്ടിംഗിന്റെ ആദ്യ ദിവസം മുതൽ തന്നെ വാർത്തകളിൽ ഇടംപിടിച്ചായിരുന്നു കൊച്ചുണ്ണിയുടെ ചിത്രീകരണം. വീണ്ടും കൊച്ചുണ്ണി വാർത്തകളിൽ ഇടംപിടിക്കുകയാണ്. ഇത്തവണ പ്രദർശനത്തിന്റെ കാര്യത്തിലാണ് സിനിമ പുതിയ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്നത്.
കേരളത്തിൽ മാത്രം 300 സ്‌ക്രീനുകളിലാണ് ചിത്രം ഒക്ടോബർ 11ന് പ്രദർശനത്തിനെത്തുന്നത്. എന്നാൽ അതിശയകരമായ വാർത്ത അതല്ല. കേരളത്തിലൊട്ടാകെയുള്ള 19 സെന്ററുകളിൽ 24 മണിക്കൂർ നീണ്ട നോൺസ്റ്റോപ്പ് പ്രദർശനം നടത്താനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ഇതോടെ ആരാധകരും ആവേശത്തിലാണ്.
കഴിഞ്ഞ മാസം മുബൈയിൽ ചിത്രത്തിന്റെ പ്രിവ്യു പ്രദർശനമുണ്ടായിരുന്നു. കായംകുളം കൊച്ചുണ്ണിയായി നിവിനും ഇത്തിക്കര പക്കിയായി മോഹൻലാലും തകർത്ത് അഭിനയിച്ചിട്ടുണ്ടെന്നാണ് ചിത്രത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണങ്ങൾ.ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.
സണ്ണി വെയ്ൻ, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീർ കരമന, മണികണ്ഠൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ചിത്രത്തിനായി ബിനോദ് പ്രധാൻ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിർവ്വഹിക്കുന്നു.