തിരുവനന്തപുരം: ദക്ഷിണ മേഖലാ സൈനിക് സ്‌കൂൾ കായിക മത്സരത്തിൽ കഴക്കൂട്ടം സൈനിക സ്‌കൂളിന് ഓവറാൾ ചാമ്പ്യൻഷിപ്പ്. കഴക്കൂട്ടം സൈനിക സ്‌കൂൾ 43 പോയിന്റോട് കൂടി ഓവറാൾ കിരീടവും, തമിഴ്‌നാട്ടിലെ അമരാവതിനഗർ സൈനിക സ്‌കൂൾ 39 പോയിന്റോട് കൂടി രണ്ടാം സ്ഥാനവും നേടി.  കഴക്കൂട്ടം സൈനിക സ്‌കൂളിൽ നടന്ന സമാപന ചടങ്ങിൽ സംസ്ഥാന കായിക സെക്രട്ടറിയും വൈദ്യുതി ബോർഡ് ചെയർമാനുമായ ശ്രീ.എം.ശിവശങ്കർ സമ്മാനവിതരണം നടത്തി.

ഒരാഴ്ച നീണ്ട് നിന്ന കായിക മാമാങ്കത്തിൽ ഫുട്‌ബോൾ, ഹോക്കി, വോളിബാൾ, ബാസ്‌ക്കറ്റ്ബാൾ എന്നിവ കൂടാതെ സംവാദം, ക്വിസ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. അഞ്ച് സൈനിക സ്‌കൂളുകളിൽ നിന്നായ് 350-ഓളം കേഡറ്റുകൾ പങ്കെടുത്ത ഈ മത്സരത്തിൽ വിവിധയിനങ്ങളിൽ വിജയിച്ചവർ ദേശീയ തലത്തിൽ നടക്കുന്ന സൈനിക സ്‌കൂൾ കായിക മേളയിൽ പങ്കെടുക്കും.