- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്കിലെ ആത്മഹത്യ പ്രഖ്യാപനവും മറുനാടൻ പിടിച്ച പുലിവാലും ചീറ്റിപ്പോയ പത്ര സമ്മേളനവും; മറുനാടൻ ലേഖകൻ ശരിക്കും കെ പി യോഹന്നാനോട് കാശ് ചോദിച്ചോ? ആരാണ് ശരിക്കും ഈ ഫിജോ ജോസഫ്?
ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തുടർച്ചയാണ് ഇതു. ഇന്നലത്തെ ലേഖനം വായിച്ചിട്ടില്ലാത്തവർ ചുവടെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കുക - എഡിറ്റർ ആക്രമിക്കപ്പെടുന്ന ഒരു സ്ത്രീയോടു അനുകമ്പ കാട്ടാതെ മറുനാടൻ എന്തുകൊണ്ടാണ് വേട്ടക്കാർക്ക് വേണ്ടി എഴുതുന്നത്? ഫിജോ ജോസഫും മറുനാടനും തമ്മിൽ എന്ത്? ഡോ. ഷാനവാസിന്റെ മരണവും ഫിജോയും തമ്മിലെന്തു ബന്ധം? സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന ആത്മഹത്യ ഭീഷണിയുടെ പശ്ചാത്തലത്തെക്കുറിച്ച് ഷാജൻ സ്കറിയ എഴുതുന്നു... ആരാണ് ഫിജോ ജോസഫ്? അന്നാണ് ഫിജോ ജോസഫിനെ കുറിച്ച് അന്വേഷിക്കണം എന്നു എനിക്കു തോന്നിയത് സോഷ്യൽ മീഡിയായിൽ ചേരി തിരിഞ്ഞു ഇവർ നടത്തുന്ന വഴക്കുകളുടെയും തെറി വിളികളുടെയും ഒക്കെ നേർ ചിത്രങ്ങൾ കണ്ടു ഞാൻ വാ പൊത്തി പോയി. ഫിജോ ജോസഫ് ഒരു സായാഹ്ന ആഴ്ച പത്രം നടത്തുന്ന സ്ത്രീ ആണെന്നും അവർക്കെതിരെ നിരവധി ആരോപണങ്ങൾ ഉണ്ടെന്നും അപ്പോഴാണ് ഞാൻ അറിയുന്നത്. സോഷ്യൽ മീഡിയായിൽ സജീവമായി ഇടപെടുന്ന ഫിജോയ്ക്ക് ധാരാളം അനുയായികളും ഉണ്ടെന്നു മനസ്സിലായി. ഇവരും രണ്ടാം ഭർത്താവും ഒക്
ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തുടർച്ചയാണ് ഇതു. ഇന്നലത്തെ ലേഖനം വായിച്ചിട്ടില്ലാത്തവർ ചുവടെ കൊടുക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു വായിക്കുക - എഡിറ്റർ
ആരാണ് ഫിജോ ജോസഫ്?
അന്നാണ് ഫിജോ ജോസഫിനെ കുറിച്ച് അന്വേഷിക്കണം എന്നു എനിക്കു തോന്നിയത് സോഷ്യൽ മീഡിയായിൽ ചേരി തിരിഞ്ഞു ഇവർ നടത്തുന്ന വഴക്കുകളുടെയും തെറി വിളികളുടെയും ഒക്കെ നേർ ചിത്രങ്ങൾ കണ്ടു ഞാൻ വാ പൊത്തി പോയി. ഫിജോ ജോസഫ് ഒരു സായാഹ്ന ആഴ്ച പത്രം നടത്തുന്ന സ്ത്രീ ആണെന്നും അവർക്കെതിരെ നിരവധി ആരോപണങ്ങൾ ഉണ്ടെന്നും അപ്പോഴാണ് ഞാൻ അറിയുന്നത്. സോഷ്യൽ മീഡിയായിൽ സജീവമായി ഇടപെടുന്ന ഫിജോയ്ക്ക് ധാരാളം അനുയായികളും ഉണ്ടെന്നു മനസ്സിലായി. ഇവരും രണ്ടാം ഭർത്താവും ഒക്കെ ചേർന്നുള്ള ഒരുപാട് വിഷയങ്ങൾ അന്ന് സോഷ്യൽ മീഡിയായിൽ കണ്ടു. മഹാ വൃത്തികെട്ട ഭാഷയിൽ ഇവർ പലരെയും ഫോണിൽ വിളിച്ചു തെറി വിളിക്കുന്നതും അസഭ്യം പറയുന്നതും ഒക്കെയായ ഓഡിയോകൾ ആ സമയത്ത് കേട്ടു. ഒരു കാരണവശാലും സംസാരിക്കാൻ പോലും പാടില്ലാത്ത ഒരു സ്ത്രീയാണ് അവരെന്ന തോന്നൽ ആണ് എനിക്കുണ്ടായത്.
ബ്ലാക്ക്‌മെലിങ്, ഗുണ്ടാ സംഘം തുടങ്ങിയ ഒട്ടേറെ ആരോപണങ്ങൾ ആണ് ഇവരെ കുറിച്ചു കേട്ടത് (ഇതിന്റെ ഒന്നും നിജസ്ഥിതി ഞാൻ അന്വേഷിക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല) മുൻ ഭർത്താവ് എന്നവകാശപ്പെട്ടു ഒരാൾ നടത്തിയ വാദങ്ങളും വാപൊളിക്കുന്നതായിരുന്നു. ഇവർ നടത്തിയ സംഭാഷണങ്ങളും ഇവരെ കുറിച്ചു മറ്റുള്ളവർ പറയുന്ന കാര്യങ്ങളും ഒരേ പോലെ അപകടകരങ്ങളായി തോന്നി. സ്ത്രീകൾ തമ്മിൽ നടത്തിയ കൊലവിളകളും സ്ത്രീ എന്ന പരിഗണന പോലും ഇല്ലാതെ നടത്തിയ വൃത്തികെട്ട തെറിവിളികളും വേശ്യ എന്നും മറ്റുമുള്ള ആരോപണങ്ങളും ഒക്കെ കണ്ടു തരിച്ചു ഞാൻ ഫേസ്‌ബുക്ക് അടച്ചു രക്ഷപ്പെടുക ആയിരുന്നു. ഫിജോ ഒരു പുരുഷനെ വിളിച്ചു ലൈംഗികമായി ആക്ഷേപിക്കുന്ന ഓഡിയോ ഇപ്പോഴും യൂഡ്യൂബിൽ ലഭ്യമാണ്. സ്വന്തം ഭർത്താവ് ഒരു സ്ത്രീയോടൊപ്പം പോയ കഥകളും അവർ ആരോടെ പറയുന്നത് കേട്ടു ഞെട്ടി.
ഫേസ്‌ബുക്കിലെ ആത്മഹത്യ പ്രഖ്യാപനവും മറുനാടൻ പിടിച്ച പുലിവാലും
മാന്യന്മാർക്ക് പറ്റിയ പണിയല്ല ഫിജോയുടെയും അവരുടെ എതിരാളികളുടെയും ഫേസ്‌ബുക്ക് പോസ്റ്റുകൾ പോലും നോക്കുന്നത് എന്നു മാനസ്സിലാക്കി അന്നോടെ ഞങ്ങൾ ഇതു വിട്ടതാണ്. ഇനി ഈ വിഷയുവുമായി ബന്ധപ്പെട്ട വാർത്തകളും നൽകേണ്ടതില്ല എന്നും ഞാൻ ഡെസ്‌കിൽ പറഞ്ഞു.
അങ്ങനെയിരിക്കെ ഒരു ദിവസം കോഴഞ്ചേരിയിൽ ഉള്ള സ്ത്രീ വിജി എന്നൊരു യുവതി ഫേസ്‌ബുക്കിൽ അപമാനിക്കുന്നവർക്കെതിരെ പൊലീസ് നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച വിവരം മറുനാടൻ പ്രസിദ്ധീകരിക്കുന്നത്. ഈ യുവതി നൽകിയ പരാതി പൊലീസ് പരിഗണിക്കാത്തതിനാൽ മന്ത്രിമാരുടെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ ആത്മഹത്യ തീയതിയും സമയവും കുറച്ചു യുവതി ഇട്ട പോസ്റ്റ് ആരോ ശ്രദ്ധയിൽ പെടുത്തിയപ്പോൾ വാർത്ത ആക്കാൻ ഡെസ്‌കിൽ ഏൽപ്പിക്കുക ആയിരുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്ത്രീകളുടെ സുരക്ഷ എത്ര ഭീതി ജനകം എന്നു വ്യക്തമാക്കുന്ന ഒരു സംഭാഷണം എന്ന നിലയിൽ മറുനാടൻ വലിയ പ്രാധാന്യത്തോടെ ആ വാർത്ത പ്രസിദ്ധീകരിക്കുകയും മറ്റ് മാധ്യമങ്ങളും ചാനലുകളും അതു വാർത്തയാക്കുകയും ചെയ്തു. മറുനാടൻ വാർത്തയുടെ കമന്റ് ബോക്‌സിൽ ആരോപണ വിധേയനായ ഷൈജു സുകുമാരൻ നാടാർ അയാളടെ ഭാഗം വിശദീകരിച്ച് ഒരു കുറിപ്പെഴുതിയത് ശ്രദ്ധയിൽ പെട്ടു. തുടർന്ന് ഷൈജുവിനെ മെസഞ്ചറിൽ ബന്ധപ്പെട്ടു അയാളുടെ വാദത്തെ തുണയ്ക്കുന്ന രേഖകൾ ആവശ്യപ്പെടുകയും പിറ്റേന്ന് അയാളുടെ ഭാഗം പ്രസിദ്ധീകരിക്കുകയും ചെയ്തു.
അപ്പോൾ മാത്രമാണ് അറിയുന്നത് ഫിജോ ജോസഫ് ഉൾപ്പെട്ട സൈബർ ഗുണ്ട സംഘത്തിന്റെ ഭാഗം തന്നെയാണ് ശ്രീ വിജിയും എന്ന്. ഷൈജുവിന്റെ ഭാഗം പ്രസിദ്ധീകരിച്ചതോടെ ഒരു സംഘം ഫിജോ ഭക്തർ എനിക്കെതിരെയും മറുനാടനെതിരെയും തെറിവിളികളുമായി രംഗത്തെത്തി. ആദ്യമായി മറുനാടനു വേണ്ടിയും ചിലർ രംഗത്തെത്തി. അതു ഫിജോയുടെ എതിർ ഗ്രൂപ്പുകാർ ആയിരുന്നു. പക്ഷം ചേരാതെ നിന്നെങ്കിലും ആദ്യമായി ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാട് യാഥൃശ്ചികമായി എങ്കിലും അതോടെ ഫിജോയ്‌ക്കെതിരാവുക ആയിരുന്നു. അതുവരെ നിഷ്പക്ഷത നിലനിർത്തിയിരുന്ന ഞങ്ങൾ ഈ വിഷയത്തിൽ യാതൊരു ദയയും ഫിജോയും സംഘവും അർഹിക്കുന്നില്ല എന്നും മനസ്സിലാക്കുകയും ആയിരുന്നു.
നരസിംഹ മന്നടിയാർ എന്ന പേരിൽ ഒരു ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടെന്നും അത് ഷൈജു സുകുമാരൻ നാടാർ എന്ന സൗദിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയാണ് ഓപ്പറേറ്റ് ചെയ്യുന്നത് എന്നും ആരോപിച്ചായിരുന്നു ഇവരുടെ അപ്പോഴത്തെ യുദ്ധം. ഫിജോയുടെയും കുട്ടികളുടെയും മോശം ചിത്രങ്ങൾ മന്നടിയാർ ഫോസ്ബുക്കിലൂടെ പ്രചരിപ്പിച്ചു എന്നു പറഞ്ഞു അവർ നിരവധി പരാതികൾ നൽകുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിജിയുടെ ആത്മഹത്യ പ്രഖ്യാപനം.
എന്നാൽ ആ അക്കൗണ്ടുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും താൻ ഒരിക്കൽ പോലും അങ്ങനെ ചെയ്തില്ലെന്നും ഷൈജു പറയുന്നുണ്ടായിരുന്നു. ഷൈജുവാണ് മന്നടിയാർ എന്നതിനുള്ള തെളിവെന്തെന്ന ചോദ്യത്തിന് ആരുടെ കയ്യിലും തെളിവുകൾ ഇല്ലായിരുന്നു എന്നതാണ് സത്യം. ഷൈജു പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്നു സ്ഥിരീകരിക്കാൻ ഞങ്ങൾ ശ്രീ വിജിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ല. പ്രഥമ ദൃഷ്ട്യാ ഷൈജുവാണ് മന്നടിയാർ എന്നു തെളിയിക്കാൻ തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല. എന്തായാലും ആ വിഷയവും അവിടെ അവസാനിപ്പിച്ചു ഞങ്ങൾ വേറെ പണിക്കു പോയി. ഇവരാകട്ടെ പരസ്പരം സോഷ്യൽ മീഡിയായിലൂടെ ഗുണ്ടാ ആക്രമണം തുടർന്ന് കൊണ്ടിരുന്നു.
സോഷ്യൽ മീഡിയായിൽ അപമാനിച്ച യുവാവിനെ വഴിയിൽ തടഞ്ഞു തല്ലി ശരിയാക്കി പൊലീസിൽ ഏൽപ്പിച്ച ധീരയായ വീട്ടമ്മ
ഒരു ദിവസം ഞാൻ രാവിലെ പത്രങ്ങൾ തുറന്നു നോക്കിയപ്പോൾ ഒരു ഉശിരൻ വാർത്ത കിടക്കുന്നു. സോഷ്യൽ മീഡിയായിലൂടെ അപമാനിക്കാൻ ശ്രമിച്ച യുവാവിനെ വഴിയിൽ തടഞ്ഞു നിർത്തി തല്ലിശരിപ്പെടുത്തി പൊലീസിനു എറിഞ്ഞു കൊടുത്ത ഒരു വീട്ടമ്മയുടെ ധീര കഥയായിരുന്നു അത്. ആ വാർത്ത വായിച്ച ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി പോവുക ആയിരുന്നു. കാരണം ധീരയായ ഈ വീട്ടമ്മ ഫിജോ ജോസഫും തല്ലുകൊണ്ടു ശേഷം പൊലീസിൽ ഏൽപ്പിച്ച യുവാവ് ഷൈജു സുകുമാരൻ നാടാരുമായിരുന്നു.
സ്വാഭാവികമായും എന്റെ നീതി ബോധം ഉണർന്നു. ഈ വിഷയത്തിൽ ഇടപെടണം എന്നു എനിക്കു തോന്നിയത് ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ മാത്രമല്ല നീതിബോധം ഉള്ള ഒരു പൗരൻ എന്ന നിലയിൽ കൂടി ആയിരുന്നു. ഞാൻ ഷൈജു സുകുമാരന്റെയും ഫിജോയുടെയും ഒക്കെ ഫേസ്‌ബുക്ക് പോസ്റ്റുകൾ നോക്കിയപ്പോൾ സൗദിയിൽ നിന്നു ഇയാൾ ഇങ്ങോട്ട് വന്നതടക്കമുള്ള കാര്യങ്ങൾ ലൈവായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫിജോയും ശ്രീ വിജിയും നൽകിയ പരാതിയിൽ സൗദിയിൽ നിന്നും പുറത്താക്കിയതാണ് എന്നാണ് ഫിജോ ഭാഗത്തിന്റെ വാദം.
ഞാൻ എന്തായാലും പത്തനംതിട്ടയിലെ ബന്ധുജനങ്ങൾ ഉപയോഗിച്ചും പൊലീസുമായി ബന്ധപ്പെട്ടും ഒക്കെ സംഭവത്തിന്റെ കൂടുതൽ സ്ഥിതിഗതികൾ അറിഞ്ഞു. മുംബൈയിൽ വിമാനം ഇറങ്ങി ട്രെയിനിൽ കോട്ടയത്തു ഇറങ്ങി ആരെയോ കണ്ടു ഉപദേശങ്ങൾ ഒക്കെ തേടി ബന്ധുവിന്റെ കാറിൽ തിരുവനന്തപുരത്തേക്ക് പോകുന്ന വഴി പത്തനംതിട്ട ബൈപാസിൽ വച്ചായിരുന്നു ഷൈജുവും ബന്ധുക്കളും ആക്രമത്തിന് ഇരയാതത്. ഇവരെ പിടിച്ചു ഫിജോയും സംഘവും അവരുടെ കാറിൽ കയറ്റി പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു എറിഞ്ഞു കൊടുക്കുകയും ഭീഷണി ഉയർത്തുകയും ആയിരുന്നു. തുടർന്ന് തിരുവനന്തപുരത്തു നിന്നും എത്തിയ സൈബർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തുകൊണ്ട് പോയതായും ഞങ്ങൾക്ക് കൂടുതൽ ഒന്നും അറിയില്ല എന്നും പത്തനംതിട്ട പൊലീസ് പറഞ്ഞൊഴിഞ്ഞു.
എങ്കിലും റേഞ്ച് ഐജി ആയിരുന്ന ശ്രീജിത്തിന്റെ പേരു പറഞ്ഞായിരുന്നു ഈ യുവതി അന്നു നാടകങ്ങൾ ഒക്കെ കളിച്ചത് എന്ന് വ്യക്തമായതോടെ ഞാൻ ശ്രീജിത്തുമായി നേരിട്ടു ഫോണിൽ വിളിച്ചു വിവരങ്ങൾ തിരക്കി. തുടർന്നാണ് സൈബർ പൊലീസുമായി ഞാൻ ബന്ധപ്പെട്ടു. തികച്ചും നിയമവിരുദ്ധമായ ഈ അറസ്റ്റിനെതിരെയും തടവിനെതിരെയും സൈബർ നിയമം ഉദ്ധരിച്ചു ഞാൻ സൈബർ പൊലീസുമായി തർക്കിച്ചു. എന്റെ ഇടപെടൽ മൂലമാവാം അധികം റിസ്‌ക് എടുക്കാതെ കോടതിയിൽ ഹാജരാക്കി പൊലീസ് ജാമ്യം നൽകി അവരെ വിട്ടയച്ചു.
ഞാൻ ഈ വിഷയത്തിൽ ഉറചച്ച നിവലപാട് എടുത്തത് ആരോപിക്കപ്പെടുന്ന കുറ്റത്തിന് ഒരു തെളിവും ഇല്ല എന്ന ഉത്തമബോധ്യത്തിലാണ്. നരസിംഹ എന്ന അക്കൗണ്ട് ഹോൾഡർ ഷൈജുവാണ് എന്നു എങ്ങനെ തെളിയിച്ചു എന്നു ഞാൻ സൈബർ സിഐ ഓമനക്കുട്ടനോട് ചോദിച്ചപ്പോൾ അയാൾക്ക് ഉത്തരം ഒന്നും പറയാൻ ഇല്ലായിരുന്നു. ഷൈജു സമ്മതിച്ചു എന്നായിരുന്നു തടി തപ്പാനായി പറഞ്ഞത്. എന്നാൽ താൻ ചെയ്ത കുറ്റം എന്തിനു സമ്മതിക്കുന്നു എന്നാണ് ഷൈജുവും പറഞ്ഞത്. നരസിംഹം ഷൈജുവാണ് എന്ന് ഒരു തെളിവും ഇല്ലാതെ അറസ്റ്റ് ചെയ്തത് തന്നെ കടുത്ത നിയമ ലംഘനമാണ് എന്നു ഞാൻ ചൂണ്ടിക്കാട്ടുക ആയിരുന്നു.
സ്വാഭാവികമായും വീട്ടമ്മുടെ ധീരതയ്ക്ക് പിന്നിലെ യഥാർത്ഥ കഥ മറുനാടൻ പ്രസിദ്ധീകരിച്ചു. ഫിജോയ്ക്ക് ശത്രുത ഉണ്ടായി എന്നു പറയേണ്ടതില്ലല്ലോ. അവർ ഫേസ്‌ബുക്കിൽ എനിക്കെതിരെ ആഞ്ഞടിച്ചു. ഞാൻ ബോബി ചെമ്മണ്ണൂരിനോട് പണം വാങ്ങി എന്നൊക്കെയുള്ള രൂക്ഷമായ ആരോപണങ്ങൾ ആയിരുന്നു ഫിജോ ഉയർത്തിയത്. ഫിജോയ്ക്ക് മറുപടി പറയാൻ പോയാൽ അതെനിക്കു കുറച്ചിലാണ് എന്നു പലരും പറഞ്ഞതുകൊണ്ട് ഞാൻ പൂർണ്ണാമായും അവഗണിച്ചു.
ചീറ്റി പോയ പത്ര സമ്മേളനം
മറുനാടൻ ആ വശം പ്രസിദ്ധീകരിച്ചതോടെ പത്തനംതിട്ടയിലെ പത്രങ്ങൾ കൂട്ടത്തോടെ ഇവരെ കൈ വിടുക ആയിരുന്നു. പിറ്റേ ദിവസം അയപ്പോഴേക്കും മറുനാടന്റെ ചുവടു പിടിച്ചു ഫിജോക്കെതിരായി പത്തനംതിട്ടയിലെ വാർത്തകൾ. ഇതവരെ വല്ലാതെ ക്ഷുഭിതയാക്കി. അപ്പോൾ ആണ് ആരോ അവരെ ഉപദേശിച്ചത് തിരുവനന്തപുരത്തെ പത്രക്കാർക്ക് എന്നെ കണ്ടു കൂടാ, തിരുവനന്തപുരം പ്രസ് ക്ലബിൽ എത്തി പത്ര സമ്മേളനം നടത്തായാൽ എല്ലാവരും കൂടി എന്നെ ശരിയാക്കുമെന്ന്.
എങ്കിൽ കാണിച്ചു തരാമെടാ എന്നു ഫേസ്‌ബുക്കിൽ പ്രഖ്യാപിച്ചു ഫിജോ തിരുവനന്തപുരത്തേക്ക് കുതിച്ചു, പ്രസ് ക്ലബ്ബിൽ പത്ര സമ്മേളനം നടത്തി ഷൈജു സുകുമാരൻ നാടർക്കെതിരെയും സോഷ്യൽ മീഡിയായിൽ അവർ ആക്രമിക്കപ്പെടുന്നതിനെതിരെയും ഒക്കെ ഘോരാഘോരം സംസാരിച്ചു. മറുനാടനും ഞാനും അവർക്കെതിരെ നടത്തുന്ന ഗൂഢാലോചയും അവർ പത്രസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ പത്രക്കാരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനോ അവരുടെ ആരോപണങ്ങൾക്ക് തെളിവു നൽകാനോ സാധിക്കാത എനിക്കെതിരെയുള്ള വിരോധം മാത്രം വർക്ക് ഔട്ട് ചെയ്യുമെന്നു കരുതു എത്തിയ ഫിജോയ്ക്ക് നിരാശപ്പെടേണ്ടി വന്നു. ഒരു പത്രവും ഒരു വരി പോലും പ്രസിദ്ധീകരിച്ചില്ല എന്നതാണ് സത്യം. അവരുടെ പത്രക്കുറിപ്പ് വച്ചു എനിക്കെതിരെ സ്ഥിരം നുണകൾ എഴുതുന്ന ഒരു ഓൺലൈൻ പത്രം മാത്രമാണ് അതു പ്രസിദ്ധീകരിച്ചത്.
അറസ്റ്റും ഗുണ്ടായിസവും നിർബാധം തുടർന്നു
ഷൈജുവിന്റെ വിഷയത്തിൽ ഞാൻ ഇടപെട്ടപ്പോൾ കട്ടപ്പനയിൽ ഉള്ള അജോ കുറ്റിക്കൻ, അടൂരുള്ള അമ്ജിത്, ഉഴവൂരുള്ള ബെയ്‌ലോൺ തുടങ്ങിയ നിരവധി പേർ എന്നെ വിളിക്കുമായിരുന്നു. ഫിജോയുടെ സംഘത്തെ പോലെ തന്നെ മറു സംഘത്തെയും എനിക്കു വിശ്വാസം ഇല്ലാതിരുന്നതുകൊണ്ട് ഞാൻ അധികം പ്രോത്സാഹിപ്പിക്കുമായിരുന്നില്ല. അജോയെ പോലെ ചിലർ മിക്കവാറും വിളിച്ചു ഫിജോയിക്കെതിരെ ഓരോ വാർത്തകൾ പറയും. പരാതിയുമായി ഇനി വിളിക്കരുതെന്നും എന്തെങ്കിലും നടപടി ഉണ്ടായാൽ മാത്രമേ വിളിക്കാവു എന്നും പറഞ്ഞു ഞാൻ അവസാനിപ്പിച്ചു.
ഇതിനിടയിൽ ഇടക്കിടെ ഫിജോയുടെ ചില ഫേസ്‌ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ ചിലർ എനിക്കു അയച്ചു നൽകി കൊണ്ടിരുന്നു. ഫേസ്‌ബുക്കിൽ ഫിജോയെ ചോദ്യം ചെയ്യുന്നവരുടെ വീട്ടിൽ സംഘം ചേർന്നു എത്തി അവരുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തുക, ഫേസ്‌ബുക്കിലൂടെ കൊലവിളി നടത്തുക കേസ് കൊടുക്കുക തുടങ്ങിയവയൊക്കെ അവർ പതിവാക്കിയതായി അങ്ങനെ അറിയുന്നുണ്ടായിരുന്നു. മലബാറിലെ ചില സ്ഥങ്ങളിൽ പോലും ഇവർ ഇങ്ങനെ കൊലവിളിയുമായി കറങ്ങി നടന്നു. ഞങ്ങളുടെ മലപ്പുറം ലേഖകൻ റാഫി ഏതോ ഒരു വിഷയത്തിൽ എന്താണ് സംഭവിച്ചത് എന്നു അന്വേഷിച്ചു പൊലീസിൽ വിളിച്ചു പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ആ വിവരം ഫേസ്‌ബുക്കിൽ ഫിജോ പോസ്റ്റ് ചെയ്തു.
പൊലീസിൽ അത്രയ്ക്കും ബന്ധമാണ് ഫിജോയ്ക്കുള്ളത്. അതു ഐജി ശ്രീജിത്തിന്റെ നിർദ്ദേശ പ്രകാരം ആണ് എന്നാണ് ഫിജോയുടെ എതിരാളികൾ പറയുന്നത്. എന്നാൽ ശ്രീജിത്തിന്റെ പേര് അവർ ദുര്യോപയോഗം ചെയ്യുന്നു എന്നല്ലാതെ എന്തെങ്കിലും ബന്ധം ശ്രീജിത്തിനു ഉള്ളതായി എനിക്കും ഇപ്പോഴും വിശ്വാസമില്ല. എന്നാൽ ഒരു കൂസലും ഇല്ലാതെ ഒരു സ്ത്രീ പൊലീസ് സ്റ്റേഷനിൽ കയറി ചെന്നു വിവരങ്ങൾ പറയുമ്പോൾ പൊലീസുകാർ പേടിച്ചു കേസ് എടുക്കുകയാണ് സംഭവിക്കുന്നത് എന്നാണ് ഞാൻ അറിഞ്ഞത്. സ്ത്രീകളെ സംരക്ഷിക്കാൻ നിയമങ്ങൾ ധാരാളം ഉള്ളതിനാൽ കേരളം മുഴുവൻ അനേകം നിരപരാധികളുടെ പേരിൽ ഇങ്ങനെ സൈബർ കേസ് രജിസ്റ്റർ ചെയ്യാൻ ഇവർക്ക് സാധിച്ചു. കേസ് പേടിച്ചു മാത്രമാണ് ഇവരെ വിമർശിക്കുന്നവരുടെ എണ്ണം കുറഞ്ഞത്. അതായിരുന്നു അവരുടെ തന്ത്രവും.
അതിനിടയിൽ അടൂരുള്ള അമ്ജിത്തിനെ ഈ കേസിന്റെ പേരിൽ പൊലീസ് അറസ്റ്റു ചെയ്തു റിമാന്റ് ചെയ്തു എന്നു ഞാൻ കേട്ടു. പക്ഷെ ആരും എന്നെ ബന്ധപ്പെടുകയും ആരെയെങ്കിലും ബന്ധപ്പെടാൻ എനിക്കു സാധിക്കുകയോ ചെയ്തില്ല. അമ്ജിത്തിന്റെ അറസ്റ്റും തടവും ഫിജോയുടെ എതിരാളികളുടെ ശക്തി ചോർത്തി എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇനി അറസ്റ്റ് ചെയ്യപ്പെടുന്നത് താൻ ആയിരിക്കും എന്നു ആ കേസിലെ കൂട്ടു പ്രതിയായ അജോ കുറ്റിക്കന് മനസ്സിലായി. അജോ കോടതിയിൽ പോയി മുൻകൂർ ജാമ്യം എടുത്തു അതു നൽകാനായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ആയിരുന്നു ഫിജോയും സംഘവും പിടികൂടുന്നതും മർദ്ദിച്ചതും കൊള്ളയടിച്ചതും.
അജോ കുറ്റിക്കനും പിയൂഷ് കരുനാഗപ്പള്ളിയും മറുനാടന്റെ അഴിമതിയും
അജോ കുറ്റിക്കനെ പിടികൂടി മർദ്ദിച്ചു കൊള്ളയടിച്ച ശേഷം മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടെറിഞ്ഞു നൽകുകയും അറസ്റ്റ് ചെയ്യാൻ എസ്‌ഐ തയ്യാറാകാതെ വന്നപ്പോൾ ആണ് ഫിജോയെ ആദ്യമായി പിടിച്ചത്. ഇതിന് മുൻപുള്ള എല്ലാ സാഹചര്യത്തിലും കുറ്റം ചെയ്‌തോ എന്നു പോലും നോക്കാതെ പൊലീസ് അറസ്റ്റ് ചെയ്യുക ആയിരുന്നു. എന്നാൽ അവർക്കെതിരെയെല്ലാം കേസ് എടുപ്പിക്കുന്നതിൽ മുൻപേ ഫിജോ വിജയിച്ചിരുന്നതിനാൽ അറസ്റ്റ് ചെയ്യാൻ പൊലീസിനു പരിമിതികൾ ഇല്ലായിരുന്നു. അജോ മുൻകൂർ ജാമ്യം എടുത്തു ചെന്നതിനാൽ അറസ്റ്റ് ചെയ്യാൻ പൊലീസിനു സാധിക്കുമായിരുന്നില്ല.
അപ്പോൾ പതിവ് നമ്പരുമായി ഫിജോ പൊലീസ് സ്റ്റേഷനു മുൻപിൽ വരിക ആയിരുന്നു. കേസ് നമ്പർ ഒക്കെ പറഞ്ഞു പ്രതിയെ പിടിച്ചു കൊടുത്തിട്ടും അറസ്റ്റ് ചെയ്യാൻ മടിക്കാത്ത പൊലീസിനെതിരെ ഫിജോ ആഞ്ഞടിച്ചു. അജോയെ ഇടിച്ചു കൂട്ടി അവന്റെ മൊബൈൽ നമ്പർ പിടിച്ചു വാങ്ങിയാണ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. അതും ആലോചനയില്ലാതെ ലൈവായി കാണിച്ചു. നീതിനിഷേധിക്കപ്പെട്ട ഫിജോ എന്ന വീട്ടമ്മയുടെ ലൈവ് വീഡിയോ ഇരുപതു ലക്ഷത്തോളം പേരാണ് കണ്ടത്. ഒട്ടേറെ വായനക്കാർ ഈ വീട്ടമ്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യൂ എന്നു പറഞ്ഞു മറുനാടനെ ബന്ധപ്പെട്ടു.
ആ വീഡിയോ കണ്ടപ്പോൾ ആണ് ഇതു ഫിജോയുടെ അടുത്ത നമ്പർ ആണ് എന്നു മനസ്സിലാകുന്നത്. ഉടൻ തന്നെ ഞങ്ങളുടെ ലേഖകൻ ഏറ്റുമാനൂർ പൊലീസുമായും ഫിജോയുടെ വീട്ടുകാരുമായും ബന്ധപ്പെട്ടു സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു വാർത്ത ആക്കുക ആയിരുന്നു. ലേഖകന് കണ്ടതാണ് ആളുകൾ കണ്ട വീട്ടമ്മയുടെ ദയനീയ കഥ അതുകൊണ്ടായിരിക്കാം ഒരു മാധ്യമങ്ങളും പ്രസിദ്ധീകരിച്ചില്ല. നീതി ലഭിക്കാതിരുന്നതും പ്രഖ്യാപിച്ചത് പോലെ അവർ ആത്മഹത്യ ചെയ്തിട്ടുമില്ല. അജോയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അന്നു വൈകുന്നേരത്തിന് മുൻപ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനു മുൻപിൽ ആത്മഹത്യ ചെയ്യും എന്നായിരുന്നു അവരുടെ പ്രഖ്യാപനം.
ഇതോടെ വീണ്ടും ഫിജോ മറുനാടനെതിരെ ഫേസ്‌ബുക്കിലൂടെ ആരോപണങ്ങളുമായി രംഗത്തെത്തി. മറുനാടൻ ലേഖകൻ പിയൂഷ് കരുനാഗപ്പള്ളി കെ പി യോഹന്നാനിൽ നിന്നും രണ്ടു കോടി രൂപ തട്ടിച്ചെടുക്കാൻ നോക്കിയതിന്റെ ഓഡിയോ പുറത്തു വിടുമെന്നും അതു പുറത്തു വരാതിരിക്കാൻ ആണ് മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചതെന്നും ആയിരുന്നു പ്രധാന ആരോപണം. ഫിജോ പിടിച്ചു പറിച്ച അജോയുടെ മൊബൈൽ ഫോണിലെ സംഭാഷണങ്ങൾ ആയിരുന്നു ഇവർ ഇങ്ങനെ പുറത്ത് വിട്ടത്. താൻ അറസ്റ്റിൽ ആയിട്ടില്ലെന്നും മറുനാടൻ നുണ പറയുന്നതാണെന്നും ഫിജോ പറഞ്ഞു. അറസ്റ്റിലായി എന്നു ഒരിക്കലും മറുനാടൻ എഴുതിയിരുന്നില്ല, പകരം ജാമ്യം ഇല്ലാ വകുപ്പ് അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്തു എന്നു മാത്രമായിരുന്നു ഞങ്ങളുടെ റിപ്പോർട്ട്. മറുനാടൻ പണം ചോദിക്കുന്ന ഓഡിയോയെ കുറിച്ചു വാർത്ത പ്രസിദ്ധീകരിക്കാൻ ധൈര്യം ഉണ്ടോ എന്നായിരുന്നു വെല്ലുവിളി.
ആ വെല്ലുവിളി ഏറ്റെടുത്തത് ഫിജോ നൽകിയ ഓഡിയോ ഞങ്ങൾ സംപ്രേഷണം ചെയ്തു. ആ ഓഡിയോയിൽ ഒരിടത്തും മറുനാടൻ പണം വാങ്ങുമെന്നോ മറുനാടന് വേണ്ടി പണം ചോദിക്കുന്നതോ ഒന്നും ഇല്ല എന്നു വ്യക്തമായതോടെ ആ നമ്പർ ഏൽക്കാതെ പോവുക ആയിരുന്നു. പിയൂഷ് മറുനാടന്റെ അനേകം കോൺട്രിബ്യൂട്ടർമാരിൽ ഒരാൾ ആണ്. കോൺട്രിബ്യൂട്ടർമാരെ മറുനാടനിലെ ആരും കാണാറുപോലുമില്ല രേഖകളുടെ അടിസ്ഥാനത്തിൽ അവർ വാർത്ത നൽകുന്നു. എല്ലാ ആഴ്ചയിലും പ്രതിഫലം നൽകും. ഇക്കാര്യം പിയൂഷ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് മറുനാടനെതിരെ എന്തെങ്കിലും ഒരു പുകമറ സൃഷ്ടിക്കാൻ ആണ് ഫിജോ ആരോപണം ഉയർത്തിയത്.
ഇതുകൊണ്ട് ആകെ നഷ്ടം ഉണ്ടായത് പിയൂഷിനാണ്. താമസ രൂപേണ ആണെങ്കിലും കെ പി യോഹന്നാനിൽ നിന്നും കുറച്ചു പണം വാങ്ങി അയാൾക്കു നൽകാൻ പറ്റില്ലെന്നു എന്ന പരാമർശം മറുനാടന് അംഗീകരിക്കാൻ പറ്റുന്നതല്ല. അത്തരം ഒരു മോനാഭാവത്തോടു പോലും യോജിക്കാത്തതിനാൽ അയാളുമായുള്ള കോൺട്രിബ്യൂഷൻ കോട്രാക്റ്റ് അപ്പോൾ തന്നെ ഞങ്ങൾ അവസാനിപ്പിച്ചു. മറുനാടനെ ഉപയോഗിച്ചു വാർത്തയുടെ പേരിൽ പണം ഉണ്ടാക്കാൻ പിയൂഷ് ശ്രമിച്ചിട്ടില്ല എന്ന് ഓഡിയോ സംഭാഷണത്തിൽ നിന്നും വ്യക്തമാണ്. എങ്കിൽ പോലും മറുനാടന് വാർത്ത നൽകുന്നയാൾ എല്ലാവിധ സംശയത്തിനും അതീതനായിരിക്കണം എന്നതാണ് ഞങ്ങളുടെ നിലപാട്. അതുകൊണ്ടാണ് വളരെ നന്നായി വാർത്ത എഴുതുന്ന പിയൂഷിനെ തൽക്കാലത്തേക്ക് നീക്കം ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ അയാളുടെ പ്രവർത്തികൾ സൂക്ഷ്മമായി വലിയിരുത്തിയ ശേഷം ഒരു പക്ഷെ ഇനിയും പുനപരിശോധിക്കേണം.
ഒരു കാര്യം വ്യക്തിമാക്കി കൊണ്ട് നിർത്തട്ടെ. ഫിജോയോട് ഇപ്പോഴും മറുനാടനു വ്യക്തിപരമായി ഒരു അനിഷ്ടവുമില്ല. അതൊരു തെളിവും ഇല്ലാത്ത സംശയങ്ങളുടെ പുറത്തു മാത്രം ചിലർക്കെതിരെ പാരിതി നൽകി പൊലീസിനെക്കൊണ്ടു പേടിപ്പിച്ചതും ഗുണ്ടിയിസത്തിലൂടെ നടത്തുന്ന നിയമ വിരുദ്ധമായ ഇടപെടലുകളെയാണ് ചോദ്യം ചെയ്യുന്നത്. ആരെയും ഭയക്കാൻ ഞങ്ങളുടെ മടിശീലയ്ക്ക് കനം ഇല്ലാത്തതിനാൽ ഞങ്ങൾ ഭയക്കുന്നില്ല. ഫിജോയുടെയും കുട്ടികളുടെയും ചിത്രങ്ങൾ ഫേസ്‌ബുക്കിലൂടെ പ്രചരിപ്പിച്ചു എന്ന ആരോപണം ശരിയെങ്കിൽ അതു എതിർക്കപ്പെടേണ്ടതാണ്. എന്നാൽ വെറുതെ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ അങ്ങനെ ആരുടെയും ജീവിതം ദുരിത പൂർണ്ണമാക്കാൻ അനുവദിക്കുന്ന പ്രശ്‌നമില്ല. അതുമാത്രമാണ് ഈ വിഷയത്തിൽ എനിക്കും മറുനാടനും ഉള്ള നിലപാട്.