- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിയെന്ന കലാകാരനെ നഷ്ടമാക്കിയതു സുഹൃത്തുക്കളെന്ന വ്യാജേന ഒപ്പം കൂടിയവർ; കൂടെക്കൂടിയവർ വിചാരിച്ചിരുന്നെങ്കിൽ മണി ഇനിയും ഒരുപാടുകാലം ജീവിച്ചേനെ: ഗണേശ് കുമാറിനു പറയാനുള്ളത്
കൊല്ലം: കലാഭവൻ മണിയെന്ന കലാകാരനെ നഷ്ടമാക്കിയതു സുഹൃത്തുക്കളെന്ന വ്യാജേന ഒപ്പം കൂടിയവരെന്നു നടനും രാഷ്ട്രീയ നേതാവുമായ കെ ബി ഗണേശ് കുമാർ. കൊല്ലത്തു നടന്ന കലാഭവൻ മണി സ്മൃതി സായാഹ്നത്തിലാണു ഗണേശിന്റെ പരാമർശം. കൂടെക്കൂടിയവർ വിചാരിച്ചിരുന്നെങ്കിൽ മണി ഇനിയും ഒരുപാടുകാലം ജീവിച്ചേനെയെന്നും ഗണേശ് കുമാർ പറഞ്ഞു.വന്നവഴി മറക്കുന്ന സിനിമാക്കാർക്കിടയിൽ വ്യത്യസ്ഥനായിരുന്നു മണിയെന്നും ഗണേശ് പറഞ്ഞു. മണിയെ ഉയരങ്ങളിൽ എത്തിച്ചത് തളരാത്ത മനസാണ്. സുഹൃത്തുക്കളായി കൂടെക്കൂടിയവർ വിചാരിച്ചിരുന്നെങ്കിൽ മണി ഇനിയും ഒരുപാട് കാലം ഇവിടെ ജീവിച്ചിരുന്നേനെ. വന്ന വഴി മറക്കുന്നവരാണു എന്നു പറഞ്ഞു താനുൾപ്പെടെയുള്ള സിനിമാക്കാരെ വിമർശിക്കാനും ഗണേശ് കുമാർ മറന്നില്ല. സ്മൃതി സായാഹ്നത്തിന്റെ ഭാഗമായി കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ വിവിധ ഗായകർ ആലപിക്കുകയും ചെയ്തു.
കൊല്ലം: കലാഭവൻ മണിയെന്ന കലാകാരനെ നഷ്ടമാക്കിയതു സുഹൃത്തുക്കളെന്ന വ്യാജേന ഒപ്പം കൂടിയവരെന്നു നടനും രാഷ്ട്രീയ നേതാവുമായ കെ ബി ഗണേശ് കുമാർ. കൊല്ലത്തു നടന്ന കലാഭവൻ മണി സ്മൃതി സായാഹ്നത്തിലാണു ഗണേശിന്റെ പരാമർശം.
കൂടെക്കൂടിയവർ വിചാരിച്ചിരുന്നെങ്കിൽ മണി ഇനിയും ഒരുപാടുകാലം ജീവിച്ചേനെയെന്നും ഗണേശ് കുമാർ പറഞ്ഞു.വന്നവഴി മറക്കുന്ന സിനിമാക്കാർക്കിടയിൽ വ്യത്യസ്ഥനായിരുന്നു മണിയെന്നും ഗണേശ് പറഞ്ഞു.
മണിയെ ഉയരങ്ങളിൽ എത്തിച്ചത് തളരാത്ത മനസാണ്. സുഹൃത്തുക്കളായി കൂടെക്കൂടിയവർ വിചാരിച്ചിരുന്നെങ്കിൽ മണി ഇനിയും ഒരുപാട് കാലം ഇവിടെ ജീവിച്ചിരുന്നേനെ.
വന്ന വഴി മറക്കുന്നവരാണു എന്നു പറഞ്ഞു താനുൾപ്പെടെയുള്ള സിനിമാക്കാരെ വിമർശിക്കാനും ഗണേശ് കുമാർ മറന്നില്ല. സ്മൃതി സായാഹ്നത്തിന്റെ ഭാഗമായി കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ വിവിധ ഗായകർ ആലപിക്കുകയും ചെയ്തു.
Next Story