- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭിപ്രായം പറഞ്ഞാൽ തല്ലികൊല്ലുന്ന പാർട്ടിയല്ല കോൺഗ്രസ്; ഉമ്മൻ ചാണ്ടിക്ക് മാനസിക വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും കെ സി വേണുഗോപാൽ

X
കണ്ണൂർ: കോൺഗ്രസിൽ ഉയരുന്ന എതിരഭിപ്രായങ്ങൾ സ്വാഭാവികമാണെന്നും കോൺഗ്രസ് എപ്പോഴും എതിരഭിപ്രായങ്ങളെയും വിമർശനങ്ങളെയും സ്വാഗതം ചെയ്യുന്ന പാർട്ടിയാണെന്നു എഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൽ പരിഹരിക്കാനാകാത്ത പ്രശ്‌നങ്ങളില്ലെന്നും കെ.സി ചൂണ്ടിക്കാട്ടി. എന്നാൽ ഹൈക്കമാൻഡ് പ്രഖ്യാപിച്ച ഡി.സി.സി അധ്യക്ഷപട്ടിക അന്തിമമാണ്. അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്, എന്നാൽ പാർട്ടിയാണ് മുഖ്യം.
അഭിപ്രായം പറഞ്ഞാൽ തല്ലികൊല്ലുന്ന പാർട്ടിയല്ല കോൺഗ്രസ്. സംഘടനാപരമായ കാര്യങ്ങളിൽ നേതാക്കളുടെ അഭിപ്രായം തേടുമെന്നും ഉമ്മൻ ചാണ്ടിക്ക് മാനസിക വിഷമമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും കെ.സി വ്യക്തമാക്കി. തനിക്ക് ഗ്രൂപ്പില്ല, തന്റെ ഗ്രൂപ്പ് കോൺഗ്രസാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Next Story

