ആലപ്പുഴ : കറൻസി റദ്ദാക്കലിന്റെ ദുരിത കയങ്ങളിൽ നിന്ന് ഇന്ത്യയിലെ 130 കോടി ജനങ്ങളെ കരകയറ്റാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയപരിധി അവസാനിച്ച് ദിനങ്ങൾ പിന്നിടുമ്പോഴും ദുരിതം മാറിയില്ല. രാജ്യത്ത് ഉയർന്ന മൂല്യമുള്ള കറൻസികൾ പിൻവലിച്ച ശേഷം ഇന്ത്യൻ സമ്പദ്

വ്യവസ്ഥയെ സാധാരണ നിലയിലേയ്ക്ക് മടക്കി കൊണ്ടുവരുന്നതിന് പ്രധാന മന്ത്രി ആവശ്യപ്പെട്ട കാലാവധി 50 ദിവസങ്ങളാണ്. പക്ഷേ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അസാധാരണ സാഹചര്യത്തിലേക്ക് വലിച്ചിഴച്ച പരിഷ്‌കാരത്തിൽ ഇന്ത്യ എന്ത് നേടി എന്നത് ഉത്തരമില്ലാത്ത ഒരു സമസ്യയായി അവശേഷിക്കുന്നു. കൃത്യമായ ലക്ഷ്യബോധമില്ലാതെ. 

കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ നടപടിയെന്ന നിലയിൽ അടിച്ചേൽപ്പിച്ച തീരുമാനം രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഡിജിറ്റൽ മണി വ്യാപനവും കറൻസി രഹിത രാജ്യവും എന്ന ലക്ഷ്യത്തിലേക്ക് വഴി തിരിഞ്ഞപ്പോൾ നട്ടം തിരിഞ്ഞത് ഒരു ജനതയാണ്. പിൻവലിച്ച നോട്ടുകളുടെ മൂല്യം 15.4 ലക്ഷം കോടി എന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ അവസാന കണക്ക്. ഇതിൽ 14.5ലക്ഷം കോടിയിലധികം തിരികെയെത്തി എന്നാണ് ഔദ്യോഗിക റിപ്പോർട്ട'.

അങ്ങനെയെങ്കിൽ ഈ നടപടിയുടെ ആത്യന്തികമായ പ്രയോജനം ആർക്കാണെന്നും എന്താണെന്നും രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉടൻ വിശദീകരിക്കേണ്ടി വരും. യുക്തിരഹിതമായ തീരുമാനത്തിന്റെ ആഘാതത്താൽ നടുവൊടിഞ്ഞ ഇന്ത്യൻ സാമ്പത്തിക രംഗത്തെ ശക്തമായ നിലയിൽ വീണ്ടെടുക്കാൻ രാജ്യസ്നേഹത്തെ കരുതി കാത്തിരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയപരിധി കഴിഞ്ഞിട്ടും പണത്തിനായുള്ള വരികളുടെ നീളം കൂടിവരികയാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ കറൻസി ലഭ്യതകുറവും സാമ്പത്തിക അനിശ്ചിതാവസ്ഥയും പരിഹരിക്കാനായില്ലെങ്കിൽ തന്നെ തൂക്കിലേറ്റാനാണ് മോദി ജനങ്ങളോട് ആവശ്യപ്പെട്ടത്.

പക്ഷെ സാധാരണക്കാരന്റെ പാളം തെറ്റിയ ജീവിതക്രമം പൂർവ്വ സ്ഥിതിയിലെത്താൻ എത്രകാലം വേണ്ടിവരുമെന്നത് കാത്തിരുന്നു കാണണം. പഞ്ചവത്സര പദ്ധതികളിലൂടെയും ദീർഘവീക്ഷണമുള്ള സാമ്പത്തിക നയരൂപീകരണങ്ങളിലൂടേയും ഇന്ത്യ കെട്ടിപ്പെടുത്ത സുശക്തമായ ഒരു അടിത്തറയുടെ മുകളിൽ രാജ്യം കൈവരിച്ച അതിവേഗ വളർച്ചയുടെ ഗതിവേഗം നിലച്ചു പോയെതാണ് നോട്ട് പിൻവലിക്കലിന്റെ പ്രഥമ നേട്ടം. രാഷ്ട്രീയമായ ഈ തീരുമാനത്തിന്റെ നടത്തിപ്പുകാരായ റിസർവ്വ് ബാങ്ക് പോലും രാജ്യത്തിന്റെ വളർച്ചാനിരക്കിൽ കുറവുണ്ടാകുമെന്ന് കുറ്റസമ്മതം നടത്തുമ്പോൾ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ ഇപ്പോഴും മൗനം പാലിക്കുകയാണ്. കൃഷി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

ചെറുകിട കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, കർഷകർ, തൊഴിലാളികൾ തുടങ്ങി സാധാരണക്കാരെല്ലാം സർക്കാർ നടപടിയിൽ നട്ടം തിരിഞ്ഞു. സ്വദേശികൾ മാത്രമല്ല വിനോദസഞ്ചാരം, വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങൾക്കായി രാജ്യത്തുണ്ടായിരുന്ന വിദേശീയരും നോട്ടു പിൻവലിക്കലിൽ ഗത്യന്തരമില്ലാതെ ബുദ്ധിമുട്ടി. ഉത്പാദന, സേവന മേഖലകൾ നിശ്ചലമായി. ബാങ്കുകളിലും എ ടി എമ്മുകളിലും പണമില്ലാത്ത അവസ്ഥ. പകരം നൽകേണ്ട നോട്ടുകൾ അച്ചടിക്കാതെയും പുതിയ നോട്ടുകൾ വെയ്ക്കാനുതകും വിധം എ ടി എമ്മുകൾ റീ കാലിബ്രേറ്റ് ചെയ്യാതെയും കറൻസി ചെസ്റ്റുകളിലും ബാങ്കുകളിലും പണം കരുതാതെയുമാണ് നോട്ടുകൾ അസാധുവാക്കിയത്. 2200 കോടി നോട്ടുകൾ പിൻവലിച്ചപ്പോൾ 600 കോടി പോലും പകരം അച്ചടിച്ചില്ല.

രാജ്യത്തെ നോട്ട് പ്രിന്റ് ചെയ്യുന്ന എല്ലാ പ്രസ്സുകളിലും കൂടി 300 കോടി നോട്ടുകൾ മാത്രമാണ് ഒരു മാസം അച്ചടിക്കാനാവുക. അങ്ങനെ നോക്കിയാൽ തന്നെ ഇനിയും നാലുമാസം കൂടി വേണ്ടിവരും രാജ്യം സാധാരണ നിലയിലാകാൻ. ബാങ്കുകളിലും എ.ടി.എമ്മുകളിലും കറൻസി ലഭ്യത ഉറപ്പ് വരുത്താതെ പ്രഖ്യാപിച്ച ഈ നടപടിയിൽ സമ്പന്ന വിഭാഗങ്ങളൊഴികെ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവരെല്ലാവരും കഠിനയാതനകളനുഭവിച്ചപ്പോൾ നേട്ടം കൊയ്തത് കോർപ്പറേറ്റുകളാണ്. ഡിജിറ്റൽ മണി പ്രചാരണത്തിനായി ആഗോള ഐ.ടി കോർപറേറ്റുളുടെ അംബാസിഡറാകാനും മോദി മടിച്ചില്ല. പക്ഷെ കറൻസി രഹിത രാജ്യമെന്നത് വീണ്ടുവിചാരമില്ലാത്ത സ്വപ്നമായി തന്നെ അവശേഷിക്കുകയേയുള്ളൂ.

ഇന്ത്യയിലെ ജനസംഖ്യയിൽ നാലിൽ മൂന്നു പേർക്കും ഇന്റർനെറ്റ് സൗകര്യമില്ല എന്ന പഠന റിപ്പോർട്ട'് പുറത്തു വിട്ടത് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ എതിരാളികളല്ല. ഇന്ത്യൻ വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖ സംഘടനയായ അസോചവും പ്രമുഖ ഗവേഷണ സ്ഥാപനമായ ഡിലോയ്റ്റും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇൻർനെറ്റ് അടിസ്ഥാന സൗകര്യ ദൗർലഭ്യം തുറന്നു കാട്ടുന്നത്. രാജ്യത്തെ ക്രമസമാധാന നില തകർത്തും ധന കാര്യ സ്ഥാപനങ്ങളെ നോക്കുക്കുത്തിയാക്കിയും സാധാരണ ജനങ്ങളെ പൊരിവെയിലിൽ നിർത്തിയ പ്രധാനമന്ത്രി ഇപ്പോൾ ലക്ഷ്യം നഷ്ടപ്പെട്ട അസ്ത്രത്തിന്റെ അവസ്ഥയിലാണ്. 10-ൽ 8-ഇടപാടുകളിലും കറൻസി കൈമാറ്റം നടക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ആകെ ബാങ്ക് ശാഖകളുടെ എണ്ണം 1.85 ലക്ഷമാണ്.

ഇതിൽ 1.38 ലക്ഷവും നഗരങ്ങളിലാണ്. ഇന്ത്യയിലെ 6.4 ലക്ഷം ഗ്രാമങ്ങൾക്കായുള്ള ബാങ്കു ശാഖകളുടെ എണ്ണം 47,433 മാത്രം. ഗ്രാമങ്ങളിൽ ആകെയുള്ള എ ടി എമ്മുകളാകെട്ട 25000-ത്തിൽ താഴെയാണ്. നോട്ട'് അസാധുവാക്കൽ ജനജീവിതത്തെ എത്രമാത്രം ദുരിതപൂർണമാക്കിയെന്ന് വരച്ചുകാട്ടാൻ ഈ കണക്കുകൾ മാത്രം ധാരാളം. ഇന്ത്യയിൽ ആകെയുണ്ടെന്ന് കരുതപ്പെടുന്ന കള്ളപ്പണം 90 ലക്ഷം കോടിയെന്ന് സാമ്പത്തിക വിദഗ്ദ്ധർ. ഇതിൽ തന്നെ ചെറിയൊരു ശതമാനമാണ് കറൻസിയായി സൂക്ഷിക്കുന്നത്. ബാക്കി വിദേശ ബാങ്കുകളിൽ നിക്ഷേപമായും സ്വർണം, ഭൂമി, ബിനാമി നിക്ഷേപങ്ങളിലുമാണ് എന്നിരിക്കെ ഈ നടപടിയുടെ അന്ത:സത്തയും ഫലപ്രാപ്തിയും ചോദ്യം ചെയ്യപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും 2015-16 കാലയളവിൽ കറൻസിയായി കണ്ടെത്തിയ കള്ളപ്പണം 6-ശതമാനം മാത്രമാണ്.

ജൻധൻ അക്കൗണ്ടുകളിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുത്. 25.51 കോടി ജൻധൻ അക്കൗണ്ടുകളിലൂടെ മാത്രം നവംബർ-8-ന് ശേഷം എത്തിയത് 20000 കോടിയിലധികം പഴയനോട്ടുകളാണ്. ഡിസംബർ 23 വരെ വിവിധ റെയ്ഡുകളിലായി പിടിച്ചെടുത്തത് 3590 കോടി രൂപയാണെന്ന് ആദായനികുതി വകുപ്പ് പുറത്തുവിട്ട കണക്കുകൾ. ഇതിൽ ഭൂരിഭാഗവും പുതിയ 2000-നോട്ടുകളാണെതാണ് കൗതുകകരം.സ്വാതന്ത്ര്യാനന്തരം രാജ്യത്തെ ഏറ്റവും അധികം പ്രതിസന്ധിയിലാക്കിയ നോട്ട് പിൻവലിക്കൽ തീരുമാനത്തിനുശേഷം നടന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പോലും പ്രധാനമന്ത്രി സഭയിൽ പോലും രാജ്യത്തിന്റെ ദുരിതം കണ്ടില്ലെന്ന് നടിച്ചു. വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്തും ഇന്ത്യയിലെ എല്ലാ പൗരന്മാരേയും ഒരേ പോലെ ബാധിച്ച ഒരു പ്രശ്നമെന്ന നിലയിലും നോട്ടു പിൻവലിച്ചതു സംബന്ധിച്ച് പ്രധാനമന്ത്രി സ്വമേധയാ ഒരു പ്രസ്താവന നടത്തുമെന്നാണ് എല്ലാവരും കരുതിയത്.

പക്ഷേ പ്രസ്താവന പോയിട്ട'് ആദ്യത്തെ രണ്ടാഴ്ച പ്രധാനമന്ത്രി പാർലമെന്റിന്റെ പോലും ഹാജരായില്ല. വിമർശനങ്ങൾ ശക്തമായപ്പോൾ പ്രതിപക്ഷത്തിന് സഭയക്കുപുറത്ത് മറുപടി പറഞ്ഞ നരേന്ദ്ര മോദി അവസാന ദിവസങ്ങളിൽ മാത്രം താൻ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ ചോദ്യോത്തര ദിവസങ്ങളിൽ മാത്രം സഭയിൽ വന്നുപോയി. ലോകം കണ്ട സാമ്പത്തിക വിദഗ്ധരിൽ പ്രമുഖനായ മുൻ പ്രധാനമന്ത്രി ഡോ.മന്മോഹൻസിങ്ങ് രാജ്യസഭയിൽ മോദിയെ മുൻപിലിരുത്തി നടത്തിയ പ്രസംഗം രാജ്യത്തെ യഥാർത്ഥ അവസ്ഥപ്രതിഫലിപ്പിക്കുതായിരുന്നു. നോട്ട'് പിൻവലിക്കൽ ജനങ്ങളുടെ മേലുള്ള സംഘടിത കൊള്ളയും നിയമപരമായ കവർച്ചയുമാണ് എായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ജി ഡി പി 6 ശതമാനത്തിലേയ്ക്ക് താഴ്‌ത്തുവാൻ ഈ തീരുമാനം കാരണമാകുമെന്നും പറഞ്ഞ മന്മോഹൻസിങ്ങ് മോദിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ജനങ്ങൾ ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ അനുവദിക്കാത്ത ഏതു രാജ്യമാണ് ലോകത്തുള്ളത് എന്ന ആ ചോദ്യം ഓരോ ഇന്ത്യാക്കാരനും തങ്ങളുടെ പ്രധാനമന്ത്രിയോട് ചോദിക്കാൻ ആഗ്രഹിക്കുന്നതാണ്.

നടപ്പാക്കലിലും ആസൂത്രണത്തിലും തികഞ്ഞ പരാജയമായി പോയ ലക്ഷ്യബോധമില്ലാത്ത കറൻസി റദ്ദാക്കലിൽ കോർപ്പറേറ്റുകൾ തഴച്ചു വളരുമ്പോൾ സാധാരണക്കാരനുമുമ്പിൽ നാളെയുടെ വാതിലുകൾ അടഞ്ഞു ത െകിടക്കുകയാണ്. തളർുപോയ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കാൻ രാജ്യം പുതിയ വഴികൾ തേടേണ്ടി വരുമെന്നു കെ സി വേണുഗോപാൽ പറഞ്ഞു.