- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിജെപി തരംതാഴ്ന്ന രാഷ്ട്രീയം കളിക്കുന്നു; ഇറ്റലി സന്ദർശന വിവാദത്തിൽ രാഹുലിന് പിന്തുണയുമായി കെസി വേണുഗോപാൽ; മുത്തശ്ശിയെക്കാണാൻ പോയതിൽ തെറ്റെന്താണെന്നും വേണുഗോപാൽ
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇറ്റലി സന്ദർശനത്തിന് പിന്നാലെ ഉണ്ടായ വിവാദങ്ങളിൽ രാഹുലിന് പിന്തുണയുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.ബിജെപി തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്ന് വേണുഗോപാൽ കുറ്റപ്പെടടുത്തി.ദേശീയ മാധ്യമത്തോ ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ മുത്തശ്ശിയെ കാണാൻ പോയതാണ്, അതിലെന്താണ് തെറ്റ്? എല്ലാവർക്കും വ്യക്തിപരമായ യാത്രകളും സന്ദർശനങ്ങളും നടത്താനുമുള്ള അവകാശമുണ്ട്. അവർക്ക് ഒരേയൊരു നേതാവിനേയെ ഉന്നംവെക്കണമെന്നുള്ളു, അതുകൊണ്ടാണ് അവർ രാഹുൽ ഗാന്ധിയെ ടാർഗറ്റ് ചെയ്യുന്നത്,' കെ.സി വേണുഗോപാൽ പറഞ്ഞു.രാഹുൽ ഗാന്ധി ടൂറിസ്റ്റ് പൊളിറ്റീ ഷ്യനാണെന്നതടക്കമുള്ള ബിജെപി നേതാക്കളുടെ പരിഹാസ വിമർശനത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഞായറാഴ്ചയാണ് രാഹുൽഗാന്ധി വ്യക്തിപരമായ ആവശ്യത്തിനായി ഇറ്റലിയിലേക്ക് പോയത്. രാഹുൽ ഗാന്ധിയുടെ സന്ദർശനസ്ഥലത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും കോൺഗ്രസ് പുറത്തുവിട്ടിട്ടില്ല. കുറച്ചു ദിവത്തേക്ക് രാഹുൽ ഗാന്ധി ഇന്ത്യയിൽ ഉണ്ടായിരിക്കുകയില്ലെന്ന് മാത്രം പാർട്ടി വക്താവായ രൺദീപ് സുർജേവാല അറിയിച്ചു.