- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.സി.എ ഓണാഘോഷം സെപ്റ്റംബർ ഒന്നുമുതൽ 13 വരെ നടക്കും
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ 'ഓണമഹോത്സവം-2016' എന്ന പേരിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന പരിപാടികൾ 13ന് ഓണസദ്യയോടെ സമാപിക്കും. കേരളത്തിന്റെ തനത് കലാ-കായിക മത്സരങ്ങൾ ആഘോഷത്തിന് പകിട്ടേകും. സെപ്റ്റംബർ ഒന്നിന് അത്താഘോഷത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. കോഴിക്കോട് ജില്ലാ കലക്ടർ പ്രശാന്ത് നായർ ആണ് അത്താഘോഷത്തിലെ മുഖ്യാതിഥി. 12 ന് 'പൊന്നോണ സന്ധ്യ' എന്ന പേരിലാണ് കലാ-സാംസ്‌കാരിക പരിപാടികൾ നടക്കുക. 13ന് 1000 പേർക്കുള്ള സദ്യയും ഒരുക്കും. 12, 13 തിയതികളിലെ ആഘോഷ പരിപാടികളിൽ സിനിമാ താരം ഷീല മുഖ്യാതിഥിയായിരിക്കുമെന്ന് പ്രസിഡന്റ് കെ.പി.ജോസും ജന. സെക്രട്ടറി വിജു ജോസും പറഞ്ഞു. സോവിച്ചൻ ചെന്നാട്ടുശ്ശേരി കൺവീനറായുള്ള കമ്മിറ്റിയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. വർഗീസ് ജോസഫാണ് ജോ. കൺവീനർ. സാമ്പത്തിക ഏകോപനം അഗസ്റ്റ്യൻ പീറ്റർ നിർവഹിക്കും. വർഗീസ് കാരക്കൽ, റോയ് സി.ആന്റണി, അരുൾ ദാസ് തോമസ്, റിച്ചാർഡ് ഇമാനുവ
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) ഓണാഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ 'ഓണമഹോത്സവം-2016' എന്ന പേരിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന പരിപാടികൾ 13ന് ഓണസദ്യയോടെ സമാപിക്കും.
കേരളത്തിന്റെ തനത് കലാ-കായിക മത്സരങ്ങൾ ആഘോഷത്തിന് പകിട്ടേകും. സെപ്റ്റംബർ ഒന്നിന് അത്താഘോഷത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. കോഴിക്കോട് ജില്ലാ കലക്ടർ പ്രശാന്ത് നായർ ആണ് അത്താഘോഷത്തിലെ മുഖ്യാതിഥി.
12 ന് 'പൊന്നോണ സന്ധ്യ' എന്ന പേരിലാണ് കലാ-സാംസ്‌കാരിക പരിപാടികൾ നടക്കുക. 13ന് 1000 പേർക്കുള്ള സദ്യയും ഒരുക്കും. 12, 13 തിയതികളിലെ ആഘോഷ പരിപാടികളിൽ സിനിമാ താരം ഷീല മുഖ്യാതിഥിയായിരിക്കുമെന്ന് പ്രസിഡന്റ് കെ.പി.ജോസും ജന. സെക്രട്ടറി വിജു ജോസും പറഞ്ഞു.
സോവിച്ചൻ ചെന്നാട്ടുശ്ശേരി കൺവീനറായുള്ള കമ്മിറ്റിയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. വർഗീസ് ജോസഫാണ് ജോ. കൺവീനർ. സാമ്പത്തിക ഏകോപനം അഗസ്റ്റ്യൻ പീറ്റർ നിർവഹിക്കും. വർഗീസ് കാരക്കൽ, റോയ് സി.ആന്റണി, അരുൾ ദാസ് തോമസ്, റിച്ചാർഡ് ഇമാനുവൽ, റോയ് ജോസഫ്, ലിയോ ജോസഫ്, ജോളി ജോസഫ്, റാഫേൽ അബ്രോസ്, തോമസ് പുത്തൻ വീടൻ, തോമസ് കുളപ്പുരക്കൽ എന്നിവരാണ് വിവിധ സമിതികൾക്ക് നേതൃത്വം നൽകുന്നത്. മത്സര വിജയികൾക്ക് ഷീല സമ്മാനങ്ങൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് -39073783, 39300835 എന്നീ നമ്പറുകളിൽ വിളിക്കാം.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് കെ.പി.ജോസ്, ലിയോ ജോസഫ്, വർഗീസ് ജോസഫ്, വർഗീസ് കാരക്കൽ, വാസിഖ് അബ്ദുല്ല, സാമിയ, വിനീഷ് കുമാർ (യു.എ.ഇ. എക്‌സ്‌ചേഞ്ച്) എന്നിവർ പങ്കെടുത്തു.

