കെസിഎ ഓണാഘോഷങ്ങളുടെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിക്കുന്നു. കെസിഎ യുടെ 2016ലെ ഓണാഘോഷങ്ങൾക്ക് ഒന്നാം തീയതിയാണ് തുടക്കമാവുക. പത്തുദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ മത്സരപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ആദ്യ മത്സരം വടിവലിയാണ്.

സെപ്റ്റംബർ 2-ാം തീയതി നാലുമണിക്ക് വടംവലി മത്സരം തുടങ്ങുന്നത്. ഒരു ടീമിൽ പത്തുപേരാണ് ഉണ്ടാവുക. മത്സരത്തിൽ ആർക്കു വേണെങ്കിലും പങ്കെടുക്കാവുന്നതാണ്. വളരെ ആകർഷകമായ പ്രൈസ്മണിയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് നൽകപ്പെടുക.

തോമസ് ജോസഫ് ആണ് വടംവലിയുടെ കോഓർഡിനേറ്റർ. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ തോമസ് ജോസഫുമായി ബന്ധപ്പെടേണ്ടതാണ്. 39232723
മത്സരങ്ങൾ കെസിഎയിൽ വച്ചാണ് നടത്തപ്പെടുക.