കാനഡ: കാനഡയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സഭകളിലൊന്നായ കേരള ക്രിസ്ത്യൻ അസംബ്ലി രജതജൂബിലി വർഷത്തിലേക്ക് പ്രവേശിച്ചു. കേരളത്തിൽ നിന്നും കാനഡയിൽ എത്തിച്ചേർന്ന മലയാളി പെന്തക്കോസ്ത് വിശ്വാസികളായ ചുരുക്കം ചിലർ 1992 ൽ ടൊറന്റ്റോ ഒന്റാരിയോയിൽ ആരംഭിച്ച ദൈവസഭ, വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ പെന്തക്കോസ്ത് വിശ്വാസികൾക്ക് അനുഗ്രഹകമായി നിലകൊള്ളുന്നു.

സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബ്രദർ ടോം വർഗീസ് ചെയർമാനായുള്ള ജൂബിലി കമ്മറ്റിയെ തിരഞ്ഞെടുത്തു. ചെറിയാൻ ഉണ്ണൂണ്ണി (ഡയറക്ടർ ചാരിറ്റി & വെൽഫയർ), ഏലിയാസ് പീറ്റർ ( ഫിനാൻസ് ഡയറക്ടർ), എബി കരിങ്കുറ്റിയിൽ ( ഡയറക്ടർ മീഡിയ & മാർക്കറ്റിങ്), ഷൈല തോമസ് ( കമ്യൂണിക്കേഷൻ ഈവന്റ്സ് ഡയറക്ടർ), ഉഷ തോമസ് (അഡ്‌മിനിസ്ട്രേഷൻ & ലേഡീസ് കോർഡിനേറ്റർ), ഉഷ സാം തോമസ് ( പബ്ലിക് റിലേഷൻസ് & സ്‌കോളർഷിപ്പ്), ഡാൻ തോമസ് (യൂത്ത് കോർഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.റവ.ഡോ.ടി.പി വർഗീസ് സഭയുടെ സിനീയർ ശുശ്രുഷകനായും, റവ. ജെറിൻ തോമസ് യൂത്ത് പാസ്റ്ററായും പ്രവർത്തിക്കുന്നു.

ജൂൺ 10 മുതൽ നവംബർ 25 വരെ ഇരുപത്തഞ്ച് ആഴ്ചകൾ നീണ്ടു നിൽക്കുന്ന ജൂബിലി വർഷത്തിൽ വിത്യസ്തമായ വിവിധ പരിപാടികളും, ആത്മീയ ജീവകാരുണ്യ പ്രവർത്തന പദ്ധതികളും നടത്തു വാൻ തീരുമാനമായതായി ചെയർമാൻ ടോം വർഗീസ് അറിയിച്ചു.