ബഹ്‌റൈനിലുള്ള എല്ലാ ഇന്ത്യക്കാരായ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന കലാമാമാങ്കത്തിന് ഇന്ന് തിരിശീല ഉയരുന്നു. ബഹ്‌റൈൻ ഇന്ത്യൻ സമൂഹത്തിൽ ആദ്യമായി നടത്തുന്ന ഒരു കലാമാമാങ്കം യു.എ.ഇ. എക്‌സ്‌ചേഞ്ച്-കെ.സി.എ. ടാലന്റ് സ്‌കാൻ 2014. പ്രശസ്ത പിന്നണി ഗായ കൻ ഫ്രാങ്കോ സൈമൺ 'സുന്ദരിവാ' ഉദ്ഘാടനം ഇന്ന് വൈകുന്നേരം 8 മണിക്ക് കെ. സി. എ. അങ്കണത്തിൽ വച്ച് നിർവ്വഹിക്കുന്നതാണ്.

അഞ്ച് വയസ്സുമുതൽ 18 വരയസ്സുവരെയുള്ള എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഇന്ന് രാത്രി പത്തുമണിവരെ രജിസ്‌ട്രേഷൻ തുടരുന്നതാണ്.  പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കേറ്റ് വിതരണം ചെയ്യുകയും ഓരോ മത്സരത്തിനും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫികൾ കൊടുക്കുന്നതുമാണ്. അതോടൊപ്പം ഗ്രൂപ്പ് ചാമ്പ്യൻ അവാർഡ്, നാട്യരത്‌നാ അവാർഡ്, സംഗീത രത്‌നാ അവാർഡ്, കലാരത്‌നാ അവാർഡ്, സാഹിത്യ രത്‌നാ അവാർഡ്, കലാതിലകം, കലാപ്രതിഭയ്ക്കുള്ള എവറോളിങ് ട്രോഫി യും നൽകും.

ജോസ് ഫ്രാൻസിസ് ജനറൽ കൺവീനറും, അരുൾദാസ് ജോ. കൺവീനറുമായിട്ടുള്ള 51 അംഗ കമ്മിറ്റി ടാലന്റ് സ്‌കാൻ 2014 ന്റെ വിജയത്തി നായി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് കെ.സി.എ. ജനറൽ സെക്ര ട്ടറി സോവിച്ചൻ ചേന്നാട്ടുശ്ശേരി (34521650), ജനറൽ കൺവീനർ ജോസ് ഫ്രാൻസിസ് (39697600).