മനാമ: ബഹ്‌റൈനിലുള്ള എല്ലാ ഇന്ത്യക്കാരായ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന കലാമാമാങ്കത്തിന് തിരിശീല ഉയർന്നു. ബഹ്‌റൈൻ ഇന്ത്യൻ സമൂഹത്തിൽ ആദ്യമായി നടത്തുന്ന കലാമാമാങ്കം യു.എ.ഇ. എക്‌സ്‌ചേഞ്ച്-കെ.സി.എ. ടാലന്റ് സ്‌കാൻ 2014 പ്രശസ്ത പിന്നണി ഗായ കൻ ഫ്രാങ്കോ സൈമൺ ഉദ്ഘാടനം ചെയ്തു.

കെ.സി. ആക്ടിങ് പ്രസിഡന്റ് നിത്യൻ കെ. തോമസ്സിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യു.എ. എക്‌സ്‌ചേഞ്ച് ഓപ്പറേഷൻ മാനേജർ വിനീഷ് കെ.സി.എ. ടാലന്റ് സ്‌കാൻ ജനറൽ കൺവീനർ ജോസ് ഫ്രാൻസിസ്, ജോയിന്റ് കോൺവീനർ അരുൾദാസ് തോമസ്, കെ.സിഐ ജനറൽ സെക്രട്ടറി സോവിച്ചൻ ചേന്നാട്ടുശ്ശേരി എന്നിവർ പ്രസംഗിച്ചു. നീലിമ സജീവിന്റെ നേതൃത്വത്തിലുള്ള സംഗീത-നൃത്തപരിപാടിയും, കെ.സി.എ. ചിൽഡ്രൻസ് വിംഗിന്റെ ഡയറക്ടർ റോയി സി. ആന്റണി സംവിധാനം ചെയ്ത 'കുഞ്ഞുട്ടൻ മാഷ്' എന്ന നാടകവും അരങ്ങേറി.

അഞ്ച് വയസ്സു മുതൽ 18 വരയസ്സുവരെയുള്ള എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾക്ക് പങ്കെടുക്കുന്ന കലാമാമങ്കത്തിന് ഇന്ത്യൻ നിവാസികളായ 350 കുട്ടികൾ പങ്കെടുക്കുന്നു. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കേറ്റ് വിതരണം ചെയ്യുകയും ഓരോ മത്സരത്തിനും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് ട്രോഫികൾ കൊടുക്കുന്നതുമാണ്. അതോടൊപ്പം ഗ്രൂപ്പ് ചാമ്പ്യൻ അവാർഡ്, നാട്യരത്‌നാ അവാർഡ്, സംഗീത രത്‌നാ അവാർഡ്, കലാരത്‌നാ അവാർഡ്, സാഹിത്യ രത്‌നാ അവാർഡ്, കലാതിലകം, കലാപ്രതിഭയ്ക്കുള്ള എവറോളിങ് ട്രോഫി യും നൽകും.

ജോസ് ഫ്രാൻസിസ് ജനറൽ കൺവീനറും, അരുൾദാസ് ജോയിന്റ് കൺവീനറുമായിട്ടുള്ള 51 അംഗ കമ്മിറ്റി ടാലന്റ് സ്‌കാൻ 2014 ന്റെ വിജയത്തി നായി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് കെ.സി.എ. ജനറൽ സെക്ര ട്ടറി സോവിച്ചൻ ചേന്നാട്ടുശ്ശേരി (34521650), ജനറൽ കൺവീനർ ജോസ് ഫ്രാൻസിസ് (39697600).