- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെസിഎ യുഎഇ എക്സ്ചേഞ്ച് ഓണം 2014 നാളെ തുടക്കം
മനാമ: കേരളാ കാത്തലിക് അസോസിയേഷന്റെ (കെസിഎ) പത്തു ദിവസം നീണ്ടു നിൽക്കുന്ന വർണശബളമായ ഓണാഘോഷപരിപാടികൾക്ക് നാളെ തുടക്കം കുറിക്കും. ഈ വർഷത്തെ ഓണാഘോഷപരിപാടികളുടെ ഔദ്യോഗിക ഉത്ഘാടനം നാളെ വൈകുന്നേരം 8.30ന് മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ നിർവഹിക്കും. മലയാളികളുടെ കുടുംബ സദസ്സിനെ ഊർജ്ജസ്വലമാക്കിയ കുങ്കുമപ്പൂവ് സീരിയലിലൂടെ മലയാളികളുടെ മനംക

മനാമ: കേരളാ കാത്തലിക് അസോസിയേഷന്റെ (കെസിഎ) പത്തു ദിവസം നീണ്ടു നിൽക്കുന്ന വർണശബളമായ ഓണാഘോഷപരിപാടികൾക്ക് നാളെ തുടക്കം കുറിക്കും. ഈ വർഷത്തെ ഓണാഘോഷപരിപാടികളുടെ ഔദ്യോഗിക ഉത്ഘാടനം നാളെ വൈകുന്നേരം 8.30ന് മുൻ കേന്ദ്രമന്ത്രി ഒ.രാജഗോപാൽ നിർവഹിക്കും.
മലയാളികളുടെ കുടുംബ സദസ്സിനെ ഊർജ്ജസ്വലമാക്കിയ കുങ്കുമപ്പൂവ് സീരിയലിലൂടെ മലയാളികളുടെ മനംകവർന്ന അശ്വതി സംഗീത സദസ്സ് അവതരിപ്പിക്കും. രാവിലെ 10.00 മണിക്ക് പൂക്കളമത്സരവും, വൈകുന്നേരം 4.00 മണിക്ക് വടംവലി മത്സമരവും സംഘടിപ്പിക്കുന്നതാണ്. ഈ മത്സരങ്ങളെല്ലാം ബഹ്‌റൈൻ സമൂഹത്തിലെ ഏവർക്കും പങ്കെടുക്കാം.
30 മുതൽ രണ്ടു വരെ അംഗങ്ങൾക്ക് വേണ്ടിയുള്ള വിവിധ മത്സരങ്ങൾ നടത്തപ്പെടും. മൂന്നിന് വൈകുന്നേരം 7 മണിക്ക് പായസമത്സരവും, എട്ടിന് മഹാബലി മത്സരവും, 8.30 ന് ബഹ്‌റൈസ് യൂത്ത് അവതരിപ്പിക്കുന്ന 'അഭയതീരം' എന്ന നാടകവും ഉണ്ടായിരിക്കും.
നാലിന് വൈകുന്നേരം തിരുവാതിര മത്സരവും, അതിന് ശേഷം പൊതുസമ്മേളനവും ഉണ്ടായിരിക്കും. പൊതു സമ്മേളനത്തിൽ മുഖ്യാതിഥിയായി കേരള നിയമസഭാ ചീഫ് വിപ്പ് പി സി ജോർജ്ജ്. വൈകുന്നേരം 9 മണിക്ക് കെ.സി.എ. എന്റർടൈന്മെന്റ് കുഞ്ഞുട്ടൻ മാഷ് എന്ന നാടകവും ഉണ്ടായിരിക്കും.
പൂക്കള മത്സരം, തിരുവാതിരമത്സരം, മഹാബലി മത്സരം, പായസ മത്സരം, വടംവലി മത്സരം എന്നിവക്ക് ഒന്നാം സമ്മാനം 100001 രൂപയും, രണ്ടാം സമ്മാനം 5001 രൂപയും നൽകപ്പെടുന്നതാണ്. ഈ മത്സരങ്ങളിൽ ഏവർക്കും പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനറൽ കൺവീനർ റോയി സി. ആന്റണി 39681102 എന്ന നമ്പരുമായി ബന്ധപ്പെടേണ്ടതാണ്.
അഞ്ചിന് രാവിലെ 8.30 മുതൽ 10.00 മുതൽ പി സി ജോർജ്ജുമായി മുഖാമുഖം പരിപാടിയുണ്ടായിരിക്കുന്നതാണ്. ഏവർക്കും പങ്കെടുക്കാം. രാവിലെ 11.30 മുതൽ ഓണസദ്യയും ഉണ്ടായിരിക്കുന്നതായിരിക്കും. പരിപാടിയുടെ സുഖമമായ നടത്തിപ്പിനുവേണ്ടി. വർഗ്ഗീസ് കരയ്ക്കൽ ചെയർമാനായും, റോയി സി. ആന്റണി ജനറൽ കൺവീനറുമായിട്ടുള്ള സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി സോബിച്ചൻ ചെന്നാട്ടുശ്ശേരി അറിയിച്ചു.

