- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ മതിലിനെതിരെ കെസിബിസി രംഗത്തെത്തി; സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാനമൂല്യം ഉയർത്തേണ്ടത്; രാഷ്ട്രീയലക്ഷ്യം വച്ചുള്ള വിഭാഗീയ നീക്കം ഒഴിവാക്കണം; നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കെസിബിസി
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വനിതാ മതിലിനെതിരെ കെസിബിസി രംഗത്തെത്തി. സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാനമൂല്യം ഉയർത്തേണ്ടതെന്ന് കെസിബിസി. വനിതാ മതിലുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നത് ശരിയല്ല എന്നും കെസിബിസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. രാഷ്ട്രീയലക്ഷ്യം വച്ചുള്ള വിഭാഗീയ നീക്കം ഒഴിവാക്കണം. നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കെസിബിസി വ്യക്തമാക്കി. അതിനിടെ വനിതാ മതിലിനെതിരെ മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ രേഖപ്പെടുത്തിയ എതിർപ്പും സിപിഎം കേന്ദ്ര കമ്മിറ്റി കഴിഞ്ഞ ദിവസം തള്ളി. വർഗ സമരമല്ലെങ്കിലും വർഗീയതയ്‌ക്കെതിരെയുള്ള സമരമാണ് വനിതാ മതിലെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതിൽ തീർക്കുക. നവോത്ഥാന പാരമ്പര്യമുള്ള സംഘനടകളുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് വനിതാ മതിൽ തീർക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വനിതാ മതിലിനെതിരെ കെസിബിസി രംഗത്തെത്തി. സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാനമൂല്യം ഉയർത്തേണ്ടതെന്ന് കെസിബിസി. വനിതാ മതിലുമായി ബന്ധപ്പെട്ട് സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കുന്നത് ശരിയല്ല എന്നും കെസിബിസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.
രാഷ്ട്രീയലക്ഷ്യം വച്ചുള്ള വിഭാഗീയ നീക്കം ഒഴിവാക്കണം. നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കെസിബിസി വ്യക്തമാക്കി.
അതിനിടെ വനിതാ മതിലിനെതിരെ മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ രേഖപ്പെടുത്തിയ എതിർപ്പും സിപിഎം കേന്ദ്ര കമ്മിറ്റി കഴിഞ്ഞ ദിവസം തള്ളി. വർഗ സമരമല്ലെങ്കിലും വർഗീയതയ്‌ക്കെതിരെയുള്ള സമരമാണ് വനിതാ മതിലെന്നും കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.
ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതിൽ തീർക്കുക. നവോത്ഥാന പാരമ്പര്യമുള്ള സംഘനടകളുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് വനിതാ മതിൽ തീർക്കുന്നത്.