ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബായ KCC യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നാലാമത് KCC ചാമ്പ്യൻഷിപ്പ് ജൂൺ 4 ന് കെ.സി.സിയുടെ ഹോം ഗ്രൗണ്ടായ ലേൻസ്ബറോ ക്രിക്കറ്റ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും. അത്യധികം വാശിയേറിയ ഈ ഏകദിന ക്രിക്കറ്റ് മാമാങ്കത്തിൽ അയർലണ്ടിലെ പ്രമുഖ ടീമുകൾ പങ്കെടുക്കും. വിജയികൾക്ക് ട്രോഫികളും, കാഷ് പ്രൈസുകളും കൂടാതെ മികച്ച ബാറ്റ്സ്മാൻ, ബൗളർ, ഫീൽഡർ എന്നീ അവാർഡുകളും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
ജിബി 0878388658
ജെസ്റ്റിൻ 0862598686
രാജേഷ് 0899632484