- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളാ കൗൺസിൽ ഓഫ് ചർച്ചസ് ദുബായ് യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം സംഘടിപ്പിച്ചു
ദുബായ്: ക്രൈസ്തവ സഭകൾ മാനവികതയുടെ സന്ദേശ വാഹകരാകണമെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്താഅഭിപ്രായപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ദുബായ് യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായ് യുണിറ്റ് പ്രസിഡന്റ് ഫാ. എബിൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു. കെ.സി.സി യൂത്ത് കമ്മീഷൻ ചെയർമാൻ ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത്, ദുബായ് മാർത്തോമ്മാ പാരിഷ് വികാരി റവ. സിജു സി. ഫിലിപ്പ്, ജബൽ അലി സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്‌സ് ഇടവക വികാരി ഫാ. ജേക്കബ് ജോർജ്, സി.എസ്‌ഐ ദക്ഷിണ കേരള ഇടവക ദുബായ് പാരിഷ് വികാരി റവ. റോയ് ദാസ്, കെ.സി.സി. ഗൾഫ് സോൺ സെക്രട്ടറി ബാബു കുര്യൻ പുളിയേരിൽ, ട്രഷറർ മോനി ചാക്കോ, കെ.സി.സി ദുബായ് യുണിറ്റ് സെക്രട്ടറി അലക്‌സ് ജോൺ, ട്രഷറർ ചാക്കോ ഉമ്മൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ദുബായ് യൂണിറ്റിന്റെ പുതുതായി നിയമിതനായ പ്രസിഡന്റ് ഫാ. പി.പി. മത്തായിക്ക് ചുമതലകൾ കൈമാറ
ദുബായ്: ക്രൈസ്തവ സഭകൾ മാനവികതയുടെ സന്ദേശ വാഹകരാകണമെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്താഅഭിപ്രായപ്പെട്ടു. കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി.) ദുബായ് യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബായ് യുണിറ്റ് പ്രസിഡന്റ് ഫാ. എബിൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
കെ.സി.സി യൂത്ത് കമ്മീഷൻ ചെയർമാൻ ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത്, ദുബായ് മാർത്തോമ്മാ പാരിഷ് വികാരി റവ. സിജു സി. ഫിലിപ്പ്, ജബൽ അലി സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്‌സ് ഇടവക വികാരി ഫാ. ജേക്കബ് ജോർജ്, സി.എസ്‌ഐ ദക്ഷിണ കേരള ഇടവക ദുബായ് പാരിഷ് വികാരി റവ. റോയ് ദാസ്, കെ.സി.സി. ഗൾഫ് സോൺ സെക്രട്ടറി ബാബു കുര്യൻ പുളിയേരിൽ, ട്രഷറർ മോനി ചാക്കോ, കെ.സി.സി ദുബായ് യുണിറ്റ് സെക്രട്ടറി അലക്‌സ് ജോൺ, ട്രഷറർ ചാക്കോ ഉമ്മൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ദുബായ് യൂണിറ്റിന്റെ പുതുതായി നിയമിതനായ പ്രസിഡന്റ് ഫാ. പി.പി. മത്തായിക്ക് ചുമതലകൾ കൈമാറി.വിവിധ ഇടവകകളിലെ ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി.ഡീക്കൻ ജോൺ കാട്ടിൽ പറമ്പിൽ, ഡി.ആർ. ഷാജി, ജിജി ജേക്കബ്, പി. എസ്. തോമസ് സുജാ ഷാജി, ഓമന തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.