ലോകം എമ്പാടും കുടിയേറിയവരിൽ കോട്ടയംകാർ എന്നും മുന്നിലായിരുന്നു. ഗൾഫ് രാജ്യങ്ങളിൽ മാത്രമല്ല, യൂറോപ്പിലും, അമേരിക്കയിലും ആസ്‌ട്രേലിയയിലും ഒക്കെ കോട്ടയംകാർ കോട്ട സ്ഥാപിച്ചു കഴിഞ്ഞു. എവിടെ പോയാലും നാട്ടിലേയ്ക്ക് മടങ്ങി വരാൻ മോഹിക്കുന്നവരാണ് കോട്ടയംകാർ. അവർക്ക് എറണാകുളത്തെ ആഡംബരമോ, തിരുവനന്തപുരത്തെ ആലസ്യമോ ഒന്നും താൽപര്യമില്ല താനും. കോട്ടയത്ത് തന്നെ സ്വപ്‌ന ഗൃഹം ഒരുക്കാനാണ് അവർ മോഹിക്കുന്നത്. അത്തരക്കാർക്ക് ഒരു നല്ല അവസരമായി മാറുകയാണ് നഗരഹൃദയമായ സംക്രാന്തിയിൽ പണിതുയർത്തുന്ന ലൈഫ് സ്‌പെയ്ക് പ്രീമിയം വില്ലകൾ. നാലര ഏക്കറിൽ വെറും 39 വില്ലകൾ മാത്രം പണി തീർത്ത് ഒന്നര ഏക്കറോളം സുഖ ജീവിതത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന കെസിസി നെറ്റ് പ്രൊജക്ട് പ്രവാസികൾക്ക് ഏറെ ഇഷ്ടപ്പെട്ടുകഴിഞ്ഞു.

വില്ലയും ഫ്‌ലാറ്റും വാഗ്ദാനം ചെയ്ത് മുങ്ങുന്നവരുടെ എണ്ണം കൂടുന്നതുകൊണ്ട് ബുക്ക് ചെയ്യാൻ ഭയപ്പെടുന്ന പ്രവാസികൾക്ക് കെസിസി ഹോംസ് നിയമപരമായ സുരക്ഷയും ഉറപ്പ് നൽകുന്നുണ്ട്. കോട്ടയത്തെ ഏറ്റവും വലിയ റസിഡൻഷ്യൽ പ്രൊജക്ട് എന്ന അവകാശത്തോടെയാണ് ലൈഫ് സ്‌പേസ് ആരംഭിക്കുന്നത്. എം സി റോഡിൽ ശംക്രാന്തി കവലയ്ക്ക് സമീപമാണ് ലൈഫ് സ്‌പേസ് വില്ലകൾ ഒരുങ്ങുന്നത്. കോട്ടയത്തേയ്ക്കും ഏറ്റുമാനൂരിലേയ്ക്കും അനായാസം ഇവിടെ നിന്നെത്താം. നെടുമ്പാശ്ശേരിയിലേയ്ക്ക് ഒന്നര മണിക്കൂർ ഡ്രൈവ് ചെയ്താൽ എത്തിച്ചേരാവുന്ന ദൂരമേയുള്ളു. നഗരത്തിൽ തിരക്കിൽ വീഴാതെ മണർകാട് വഴി തിരുവനന്തപുരത്തേയ്ക്കും, ചങ്ങനാശ്ശേരിയിലേയ്ക്കും പോകാനും സംക്രാന്തിയിൽ നിന്നും പ്രത്യേക വഴിയുണ്ട്. കാരിത്താനം, മാതാ തുടങ്ങിയ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളും മെഡിക്കൽ കോളേജും തൊട്ടടുത്താണ് എന്ന സൗകര്യവും ലൈഫ് സ്‌പേസ് പ്രത്യകതകൾ ആണ്.

ഓരോ ചതുരശ്രയടിയിലും താമസക്കാരന്റെ സ്വപ്നം പ്രതിഫലിക്കുന്ന വിധത്തിലാണ് ഏറ്റവും കുറഞ്ഞ നിരക്കിൽ ലൈഫ് സ്പേസ് റെസിഡൻഷ്യൻ യൂണിറ്റുകൾ കെ.സി.സി ഹോംസ് നിർമ്മിച്ചിരിക്കുന്നത്. വിശാലമായ മൂന്ന്, നാല് കിടക്കമുറികളോടു കൂടിയ ബംഗ്ലാവുകൾ ആണ് എല്ലാം. കാലാനുസൃതമായ സ്‌റ്റൈലിഷ് ഡിസൈനിലാണ് വില്ലകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ലൈഫ് സ്‌റ്റൈലിനു അനുയോജ്യമായ വിധത്തിൽ ഹരിതാഭമായ ലാൻഡ്സ്‌കേപ്പോടു കൂടിയ ഇടവും പ്രകൃതിരമണീയമായ സ്ഥലവുമാണിത്.

കൊച്ചിയിലെ പ്രമുഖ കൺസെപ്റ്റൽ ഡിസൈൻ സ്റ്റുഡിയോയിലെ ആർക്കിടെക്ട് ജേക്കബ് മാത്യുവാണ് വില്ലകൾ ഡിസൈൻ ചെയ്തത്. കമ്മ്യൂണിറ്റി ലൈഫിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താവുന്ന വിധത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ഡിസൈനിന്റെ ഇൻഡോർ, ഔട്ട്ഡോർ സ്പേസുകളെല്ലാം ദൈനംദിന ജീവിതത്തിനും അനുയോജ്യമാണ്.

അമിനിറ്റീസ്, ബാഡ്മിന്റൺ കോർട്ട്, ഹെൽത്ത് ക്ലബ്ബ്, ലാൻഡ്സ്‌കേപ്പ് ചെയ്തെടുത്ത പൂന്തോട്ടം, മെഡിറ്റേഷൻ ഹാൾ, പാർട്ടി സോൺ, പ്ലേ ഏരിയ, വേസ്റ്റ് മാനേജ്മെന്റ്, ഇന്റേണൽ വൈഡ് റോഡ്, സെക്യൂരിറ്റി തുടങ്ങി എല്ലാവിധ സൗകര്യങ്ങളും സുരക്ഷിതത്വവും ഉൾപ്പെടുത്തിക്കൊണ്ടാണ് വില്ലകൾ നിർമ്മിച്ചിരിക്കുന്നത്.

ചൂടേറിയ കാലാവസ്ഥയിലും അകത്തളങ്ങളിൽ തണുപ്പു നിലകൊള്ളുന്ന വിധത്തിൽ ഫസ്റ്റ് ഫ്ളോറിനു താഴെ ട്രസ് കവർ ചെയ്തുകൊണ്ടാണ് ലൈഫ് സ്പേസ് വില്ലയും ബംഗ്ലാവും രൂപകൽപന ചെയ്തിരിക്കുന്നത്. കൂടാതെ വെളിച്ചം ഉള്ളിലേക്ക് കടക്കുന്നതിനും ശുദ്ധവായു കൃത്യമായി ചംക്രമണം ചെയ്യുന്നതിനുമായി സ്റ്റെയർകേസിനോടു ചേർന്ന് ഒരു ഓപ്പൺ പർഗോളയും സെറ്റ് ചെയ്തിരിക്കുന്നു.

ഓരോ വില്ലയോടും ചേർന്ന് പുറത്ത് ഒരു സ്റ്റോർ റൂം സെറ്റ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ ടൂളുകൾ, ഗ്യാസ് സിലിണ്ടറുകൾ എന്നിവ സൂക്ഷിക്കാവുന്ന വിധത്തിൽ ഉപയോഗിക്കാവുന്ന ഈ റൂം ഓരോ വില്ലയ്ക്കുമൊപ്പം തികച്ചും സൗജന്യമായാണ് നൽകുന്നത്. ഇത് കെ.സി.സി ഹോംസിൽ നിന്നു മാത്രം ലഭിക്കുന്ന ഒന്നാണ്. കൂടാതെ വസ്ത്രങ്ങൾ അലക്കാനും ഉണക്കാനുമായി ആദ്യ നിലയിൽ തന്നെ ഒരു ലോൺഡ്രി റൂം ഒരുക്കിയിരിക്കുന്നു. ഒരേസമയം സൂര്യവെളിച്ചം നേരിട്ടു തട്ടാതെയും എന്നാൽ വെളിച്ചത്തിൽ കിടന്ന് വസ്ത്രങ്ങൾ ഉണങ്ങാനുമുള്ള സൗകര്യമാണ് ഇവിടെയുള്ളത്. വസ്ത്രങ്ങൾ തേയ്ക്കുന്നതിനു വേണ്ടി ഒരു ഐയണിങ് കൗണ്ടറും ഇവിടെ സെറ്റ് ചെയ്തിരിക്കുന്നു.

തടികൾ ഉപയോഗിച്ചുള്ള ജനാല, വാതിൽ ഫ്രെയിമുകൾ എന്നിവയുടെ നിർമ്മാണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഗുണമേന്മ നിലനിർത്താനായി തടിയുടമകളിൽ നിന്നും നേരിട്ട് ഇടപാടുകൾ നടത്തുകയും സൈറ്റിൽ തന്നെ ജോലികൾ ക്രമീകരിക്കുകയും ചെയ്താണ് വില്ലകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.


വില്ലകളുടെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞപ്പോൾ തന്നെ 12 ഓളം വില്ലകൾ വിറ്റ് പോയതായി കെസിസി ഹോംസിന്റെ അണിയറക്കാർ പറയുന്നു. ബാക്കിയുള്ള വില്ലകളുടെ നിർമ്മാണപ്രവർത്തനങ്ങൾ പുരുഗോമിച്ച വരുകയാണ്. കെസിസി ഹോംസ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി മോഡൽ വില്ലയും റെഡിയാക്കിയിട്ടുണ്ട്.

കെസിസി ഹോംസിന്റെ പ്രചരണത്തിന്റെ ഭാഗമായി നൽകുന്ന മാർക്കറ്റിങ് ഫീച്ചർ ആണിത്.