ബ്രിസ്‌ബേൻ: ലോകമെമ്പാടുമുള്ള മലയാളികൾ ഓണത്തെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ബ്രിസ്‌ബേനിലുള്ള ക്‌നാനായക്കാരും ഓണം വിപുലമായി ആഘോഷിക്കുന്നു. 26 വെള്ളിയാഴ്ച വൈകുന്നേരം ബാഡ്മിന്റൺ ടൂർണമെന്റോടു കൂടി ആരംഭിക്കുന്ന മത്സരങ്ങളിൽ ചീട്ടുകളി, ചെസ്, കാരംസം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

സെപ്റ്റംബർ മൂന്നിനാണ് ഓണാഘോഷം നടത്തുക. രാവിലെ ഒമ്പതിന് അത്തപ്പൂക്കളം ഇടുന്നതോടു കൂടി ഓണാഘോഷത്തിന് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന ആഘോഷപരിപാടികളിൽ കേരളത്തിന്റെ തനതായ കലാരൂപങ്ങളായ തിരുവാതിര, ഒപ്പന, കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ, ചെണ്ടമേളം എന്നിവയും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

തുടർന്ന് ഓണസദ്യയും വിവിധ കായികമത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണ് 11ന് ഉദ്ഘാടനം ചെയ്യപ്പെട്ട ക്‌നാനായ കാത്തലിക് കോൺഗ്രസ് ബ്രിസ്‌ബേന്റെ (കെസിസിബി) എന്ന സംഘടനയുടെ പ്രഥമ ഓണാഘോഷം ആണിത്.