- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.സി.സി. ഓയുടെ ഓഷ്യാനാ കൺവൻഷൻ പൈതൃകം- 2016 മെൽബണിലെ ഫിലിപ്പ് ഐലന്റിൽ; ആർച്ച് ബിഷപ്പ് മോർ കുറിയാക്കോസ് സ്സേവറിയോസ് മുഖ്യാതിഥി
മെൽബൺ: കെ.സി.സി. ഓയുടെ മൂന്നാമത് ഓഷ്യാനാ കൺവൻഷൻ പൈതൃകം -2016 16,17,18, 19 തീയതികളിൽ മെൽബണിലെ ഫിലിപ്പ് ഐലന്റിൽ നടത്തപ്പെടും. കൺവൻഷന് വളരെ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ ഏർപ്പെടുത്തിയിരിക്കുന്നത്. പൈതൃകം കൺവൻഷന്റെ മുഖ്യാഥിതികളായി സിറിയൻ ക്‌നാനായ ആർച്ച് ബിഷപ്പ് മോർ കുറിയാക്കോസ് സേവറിയോസ് തിരുമേനിയും കെ.സി.സി. പ്രസിഡന്റ് ജോയി മുപ്രാപ്പള്ളിയും കെ.സി.സി.എൻ.എ. പ്രസിഡന്റ് സണ്ണി പൂഴിക്കാലയും പങ്കെടുക്കും. കൂടാതെ കൺവൻഷനിൽ പങ്കെടുക്കുന്നതിനായി ധാരാളം വൈദികരും അൽമായരും ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നും യു.കെ. യിൽ നിന്നും എത്തും. ഓഷ്യാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തി അഞ്ഞൂറിലധികം ക്‌നാനായവിശ്വാസികൾ കൺവൻഷൻ നഗരിയിൽ എത്തിച്ചേരും. പൈതൃകം കൺവൻഷൻ 2016- ന്റെ ചെയർമാൻ സുനു സൈമൺ ഉറവക്കുഴിയുടെയും വൈസ് ചെയർമാൻ തോമസ് സജീവ് കായിപ്പുറത്തിന്റെയും നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ നാളുകളായിപ്രവർത്തനം നടത്തുന്നു. ഓഷ്യാനയിലെ വിവിധ റീജിയനുകളും നാട്ടിലെ ക്‌നാനായ യൂണിറ്റുകളും പൈതൃകത്തിന്റെ വിജയത്തിനായി പ്രത്യേക
മെൽബൺ: കെ.സി.സി. ഓയുടെ മൂന്നാമത് ഓഷ്യാനാ കൺവൻഷൻ പൈതൃകം -2016 16,17,18, 19 തീയതികളിൽ മെൽബണിലെ ഫിലിപ്പ് ഐലന്റിൽ നടത്തപ്പെടും. കൺവൻഷന് വളരെ വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ ഏർപ്പെടുത്തിയിരിക്കുന്നത്. പൈതൃകം കൺവൻഷന്റെ മുഖ്യാഥിതികളായി സിറിയൻ ക്‌നാനായ ആർച്ച് ബിഷപ്പ് മോർ കുറിയാക്കോസ് സേവറിയോസ് തിരുമേനിയും കെ.സി.സി. പ്രസിഡന്റ് ജോയി മുപ്രാപ്പള്ളിയും കെ.സി.സി.എൻ.എ. പ്രസിഡന്റ് സണ്ണി പൂഴിക്കാലയും പങ്കെടുക്കും.
കൂടാതെ കൺവൻഷനിൽ പങ്കെടുക്കുന്നതിനായി ധാരാളം വൈദികരും അൽമായരും ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നും യു.കെ. യിൽ നിന്നും എത്തും. ഓഷ്യാനയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തി അഞ്ഞൂറിലധികം ക്‌നാനായവിശ്വാസികൾ കൺവൻഷൻ നഗരിയിൽ എത്തിച്ചേരും. പൈതൃകം കൺവൻഷൻ 2016- ന്റെ ചെയർമാൻ സുനു സൈമൺ ഉറവക്കുഴിയുടെയും വൈസ് ചെയർമാൻ തോമസ് സജീവ് കായിപ്പുറത്തിന്റെയും നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ നാളുകളായിപ്രവർത്തനം നടത്തുന്നു.
ഓഷ്യാനയിലെ വിവിധ റീജിയനുകളും നാട്ടിലെ ക്‌നാനായ യൂണിറ്റുകളും പൈതൃകത്തിന്റെ വിജയത്തിനായി പ്രത്യേക പ്രമോ- വീഡിയോകൾ ഇറക്കി കൺവൻഷന്റെ പ്രചരണം കൊഴുപ്പിക്കുന്നുണ്ട്. വിവിധ മേഖലകളും യൂണിറ്റുകളും ഇറക്കിയ വീഡിയോയുടെ പ്രത്യേക മത്സരവും ഒരുക്കിയിരുന്നു.കെ.സി.സി.വി.എ. യുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി പ്രത്യേക മൊബൈൽ ആപ്‌ളിക്കേഷനും സംഘടന ആരംഭിച്ചു. കാലഘട്ടത്തിനനുസരിച്ച് ഉണ്ടാകുന്ന മാറ്റം ഈ മൊബൈൽ ആപ് തുടങ്ങുക വഴി അംഗങ്ങളിലെത്തിക്കുക, പ്രാർത്ഥന, ഗ്രീറ്റിങ്‌സ്, സോഷ്യൽ ഗാലറി, വാർത്തകൾ, ഗൂഗിൾ മാപ്പ് തുടങ്ങിയവ ആപ്പ് സ്റ്റോറിൽ ഉണ്ടാകും. ഓഷ്യാനയിലെ ക്‌നാനായ വിശ്വാസികൾ ഫേസ്‌ബുക്കിൽ ഫോട്ടോയോടൊപ്പം പൈതൃകത്തിന്റെ എംബ്ലം ഒരുമിച്ച് ചേർത്ത് കൺവൻഷനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കഴിഞ്ഞു.