- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരോഗ്യ മന്ത്രി വി എസ് ശിവകുമാർ മുഖ്യാതിഥി; കെ.സി.ഇ.സി കുടുംബ പിക്‌നിക്ക് വെള്ളിയാഴ്ച
മനാമ: ബഹ്‌റൈൻ മാർത്തോമ്മാ പാരീഷ്, ബഹ്‌റൈൻ സി.എസ്.ഐ പാരീഷ്, സെന്റ് ഗ്രീഗോറിയോസ് ക്‌നാനായചർച്ച്, സെന്റ്‌മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ, സെന്റ് പോൾസ് മാർത്തോമ്മാ പാരീഷ്, സെന്റ് പീറ്റേഴ്‌സ് ജാക്കോബയ്റ്റ് സിറിയൻ ഓർത്തഡോക്‌സ് ചർച്ച് എന്നീ ആറ് എപ്പിസ്‌കോപ്പൽ പള്ളികളുടെയും കെ.സി.എ.യുടെയും കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യുമെനിക
മനാമ: ബഹ്‌റൈൻ മാർത്തോമ്മാ പാരീഷ്, ബഹ്‌റൈൻ സി.എസ്.ഐ പാരീഷ്, സെന്റ് ഗ്രീഗോറിയോസ് ക്‌നാനായചർച്ച്, സെന്റ്‌മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ, സെന്റ് പോൾസ് മാർത്തോമ്മാ പാരീഷ്, സെന്റ് പീറ്റേഴ്‌സ് ജാക്കോബയ്റ്റ് സിറിയൻ ഓർത്തഡോക്‌സ് ചർച്ച് എന്നീ ആറ് എപ്പിസ്‌കോപ്പൽ പള്ളികളുടെയും കെ.സി.എ.യുടെയും കൂട്ടായ്മയായ കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ കൗൺസിൽ (കെ.സി.ഇ.സി) 'കുടുംബ പിക്‌നിക്ക് 2014' ഈ മാസം 31ന് സെഹലയിലെ അദാരി ഗാർഡനിൽ നടക്കും.
രാവിലെ 11ന് തുടങ്ങുന്ന പരിപാടി വൈകുന്നേരം അഞ്ചിന് സമാപിക്കും. മലങ്കര ഓർത്തഡോക്‌സ് ചർച്ചിന്റെ പ്രശസ്ത കൗൺസിലർ ഫാ. ഐസക്ക് ബി. പ്രകാശ് ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റവ. ഫാ. കെ. ഒ. ജോസഫ് (റിട്ട. പ്രഫ. സെന്റ്‌തോമസ്‌കോളജ്, റാന്നി) വിശിഷ്ടാതിഥിയായിരിക്കും. അംഗങ്ങൾക്കുംഅവരുടെ കുടുംബാംഗങ്ങൾക്കും പങ്കെടുക്കാം.
ഇതോടനുബന്ധിച്ച് നിരവധി കായിക മത്സരങ്ങളും സംഘടിപ്പിക്കും. വിജയികൾക്ക് സമ്മാനങ്ങൾ നൽകും. കൂടാതെ എല്ലാ ക്രിസ്ത്യൻ സമൂഹത്തിന്റെയും കെ.സി.എ.യുടെയും രുചിയൂറുന്ന വിവിധതരം ഫുഡ്, ഫ്രഷ്ജ്യൂസ്, ഐസ്‌ക്രീം, ഫർണിച്ചർ തുടങ്ങിയവയുടെ സ്റ്റാളുകളുമുണ്ടായിരിക്കും. വടംവലി, ലേലം (20 ൽപരം സാധനങ്ങൾ), കുട്ടികൾക്കും സ്ത്രീകൾക്കുമായി ഹെന്നാ, മാജിക്ഷോ എന്നിവയാണ് പിക്‌നിക്കിൽഉൾക്കൊള്ളിച്ച പരിപാടികൾ.
ഒരാൾക്ക് ഒരു ദിനാറിന്റെ കൂപ്പണിലൂടെ പ്രവേശം അനുവദിക്കും. രാവിലെയും ഉച്ചക്കും ഭക്ഷണവുമുണ്ടാകും. എല്ലാ മത സംഘടനകളുടെയും പ്രതിനിധികൾ പരിപാടിയിൽ അതിഥികളായി എത്തുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
കേരള ആരോഗ്യ മന്ത്രി വി എസ്. ശിവകുമാർ, സൗദിയിലെ പ്രമുഖ വ്യവസായി കോശി സാമുവേൽ വെൺമണി എന്നിവർ കൂട്ടായ്മ സന്ദർശിക്കും. ഈ വർഷത്തെ കുടുംബ, യൂത്ത് കൗൺസിലിങ് നവംബർ രണ്ടിന് ഡോ. ബാബുരാമചന്ദ്രന്റെയും ഡോ. ജോൺ പനക്കലിന്റെയും, മോളി ട്രീസാ മാമ്മന്റെയും നേതൃത്വത്തിൽ നടത്തും. മൂന്നിന് എല്ലാ പള്ളികളിലെയും സൺഡേ സ്‌കൂളുകളെ പങ്കെടുപ്പിച്ച് ക്വിസ് മത്സരം നടത്തും. ജനുവരി ഒന്നിന് ഇന്ത്യൻ സ്‌കൂളിൽ ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിക്കും.
വാർത്താ സമ്മേനളത്തിൽ ഫാ. രഞ്ജി വർഗീസ് മല്ലപള്ളി, ഫാ. ജേക്കബ് വി. ജോർജ് (മാർത്തോമ പാരീഷ്), ഫാ. വർഗീസ് യോഹന്നാൻ വട്ടപ്പറമ്പിൽ (സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ), ഫാ. മനോജ് തോമസ് (സെന്റ് ഗ്രിഗോറിയോസ് ക്‌നാനായ ചർച്ച്), ഫാ. സജി ജോബ് (സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയൻ ചർച്ച്), പരിപാടിയുടെ കൺവീനർ സാം ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.