സാമൂഹിക, വിദ്യാഭ്യാസ, മത സേവനങ്ങളിലൂടെ ഗൾഫിലും യൂറോപ്പിലും പ്രവർത്തിക്കുന്ന ഏക പ്രവാസി കന്നഡിഗസ്സ് സംഘടനയാണ് കെസിഎഫ്. പ്രവാസി കന്നഡിഗക്കാർക്ക് സാന്ത്വന കൈകളിലൂടെ പ്രതീക്ഷകൾ നൽകി വെളിച്ചമാകുന്ന കേസിഎഫ് സംഘടനക് ഫെബ്രുവരി 15,ന് എട്ടാം വാർഷികം.'സത്യം-സഹിഷ്ണുത-സമർപ്പണം' എന്ന മുദ്രാവാക്യമുയർത്തി കെസിഎഫ് ഫൗണ്ടേഷൻ ദിനത്തോട് അനുബന്ധിച്ച് വിവിധ പരിപാടികൾ ആതിഥേയത്വം വഹിക്കാൻ തീരുമാനിച്ചിരുന്നു.

അതു പ്രകാരം ഫെബ്രുവരി 19,2021 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ബഹുമാനപ്പെട്ട സംയുക്ത ഖാഴി ശൈഖുന സൈനുൽ ഉലമ മാണി ഉസ്താദ് ദുആ ആശിര്വചനം നടത്തി പരിപാടിയെ ഉദ്ഘാടനം ചെയ്തു.കെസിഎഫ് ബഹ്റൈൻ ദേശീയ സമിതി അധ്യക്ഷൻ ജമാലുദ്ദീൻ വിറ്റൽ അധ്യക്ഷത വഹിച്ച പരിപാടി യിൽ എസ്എസ്എഫ് കർണാടക സ്റ്റേറ്റ് പ്രസിഡന്റ് അബ്ദുൾ ലത്തീഫ് സഅദി ശിവമോഗ മുഖ്യ പ്രഭാഷണം നടത്തി.

മുഖ്യ അതിഥികലായകെസിഎഫ് ഐഎൻസി സംഘാടക വിങ് പ്രസിഡന്റ് പിഎംഎച്ച് ഹമീദ് സഅദി ഈശ്വരമംഗില, ഐഎൻസി ഇഹ്‌സാൻ വകുപ്പ് ചെയർമാൻ അബുബക്കർ റെയ്‌സ്‌കോ ഹാജി,ആർഎസ്സി ഗൾഫ് കൗൺസിൽ എക്‌സിക്യൂട്ടീവ് അബ്ദുൾ റഹിം സഖാഫി വരവുർ, കേരള സർക്കാരിന്റെ എൻആർഐ കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, കന്നഡ സംഗം ബഹ്റൈൻ പ്രസിഡന്റ് പ്രദീപ് ഷെറ്റി, 4pm ബഹ്റൈൻ ന്യൂസ് എസ്‌ക്യൂട്ടീവ് എഡിറ്റർ പ്രദീപ് പുറവാങ്കർ എന്നിവർ ശുഭം നേർന്നു.

കേസിഎഫ് ബഹ്റൈൻ ഇഹ്‌സാൻ വിങ് സെക്രട്ടറി ഹനീഫ് കിണ്യ, കെസിഎഫ് ബഹ്റൈൻ ദേശീയ സമിതി പബ്ലിഷിങ് വിഭാഗം സെക്രട്ടറി തൗഫീക് ബെൽത്തങ്ങടി, റിലീഫ് വിങ് സെക്രട്ടറി ഹനീഫ് ജി.കെ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഷ്റഫ് കിന്യ, റസാക് അനക്കൽ എന്നിവർ പങ്കെടുത്തു.

കെസിഎഫിന്റെ ദേശീയ സമിതി, സോൺ ആൻഡ് സെക്ടറിലെ നേതാക്കൾ, ബഹ്റൈനിലെ വിവിധ സംഘടനകളുടെ തലവന്മാർ, പ്രവർത്തകർ, അഭ്യുദയകാംക്ഷികൾ എന്നിവർ സൂം ഓൺലൈനിൽ പങ്കെടുത്തു.

കെസിഎഫ് ബഹ്റൈനിന്റെ ദേശീയ സമിതി സെക്രട്ടറി ഹാരിസ് സംപ്യാ സ്വാഗതം ചെയ്തു. കെസിഎഫ് ഐഎൻസി ബഹ്റൈൻ എക്‌സിക്യൂട്ടീവ് ബഷീർ കാർലെ പരിപാടി അവതരിപ്പിച്ചു.