- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കേരള ക്രിക്കറ്റ്‌ലീഗന്റെ ഉത്ഘാടനം 22നു ന്യൂയോർക്കിൽ; മത്സരത്തിൽ പങ്കെടുക്കുന്നത് 7 ടീമുകൾ
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ആദ്യത്തതും ഏറ്റവും വലിയ കായിക മാമാങ്കവുമായ കേരള ക്രിക്കറ്റ്‌ലീഗന്റെ ഉത്ഘാടനം ഏപ്രിൽ 22നു ന്യൂയോർക്കിൽ വെച്ച് നടത്തപ്പെടുന്നു. 2015 ൽ ആരംഭിച്ച കെ സി എൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അമേരിക്കൻ മലയാളികളുടെ മനസ്സിൽ പ്രത്യേകം സ്ഥാനം പിടിച്ചു കഴിഞ്ഞു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന ഈ ലീഗ് ൽ 7 ടീമുകളാണ് പങ്കെടുക്കുന്നത്. അമേരിക്കൻ മലയാളീകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പൂർണമയും മലയാളികളെ മാത്രം ഉൾകൊള്ളിച്ചുകൊണ്ട് ഒരു ക്രിക്കറ്റ് ലീഗ് വരുകയും കായികപ്രേമികൾ ഏറ്റെടുക്കുകയും ചെയ്യുന്നത്. 22 ന് രാവിലെ 7:30 മുതൽ ആരംഭിക്കുന്ന ഉത്ഘാടന ചടങ്ങിൽ കലാ സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള അനേകം പേർ പങ്കെടുക്കും. ഐപിഎൽ മാതൃകയിൽ ആയിരിക്കും ഉത്ഘാടനം നടക്കുക. 100ൽ അധികം കാണികൾ വരുന്ന ഈ ഉത്ഘാടന മത്സരത്തിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു,പ്രവേശനം തികച്ചും സൗജന്യമായിരിക്കും. മത്സരങ്ങൾ നടക്കുന്ന വേദിക്കു പുറത്തു ഫുഡ് ഫെസ്റ്റിവ
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ആദ്യത്തതും ഏറ്റവും വലിയ കായിക മാമാങ്കവുമായ കേരള ക്രിക്കറ്റ്‌ലീഗന്റെ ഉത്ഘാടനം ഏപ്രിൽ 22നു ന്യൂയോർക്കിൽ വെച്ച് നടത്തപ്പെടുന്നു.
2015 ൽ ആരംഭിച്ച കെ സി എൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അമേരിക്കൻ മലയാളികളുടെ മനസ്സിൽ പ്രത്യേകം സ്ഥാനം പിടിച്ചു കഴിഞ്ഞു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നീണ്ടു നിൽക്കുന്ന ഈ ലീഗ് ൽ 7 ടീമുകളാണ് പങ്കെടുക്കുന്നത്.
അമേരിക്കൻ മലയാളീകളുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പൂർണമയും മലയാളികളെ മാത്രം ഉൾകൊള്ളിച്ചുകൊണ്ട് ഒരു ക്രിക്കറ്റ് ലീഗ് വരുകയും കായികപ്രേമികൾ ഏറ്റെടുക്കുകയും ചെയ്യുന്നത്.
22 ന് രാവിലെ 7:30 മുതൽ ആരംഭിക്കുന്ന ഉത്ഘാടന ചടങ്ങിൽ കലാ സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള അനേകം പേർ പങ്കെടുക്കും. ഐപിഎൽ മാതൃകയിൽ ആയിരിക്കും ഉത്ഘാടനം നടക്കുക.
100ൽ അധികം കാണികൾ വരുന്ന ഈ ഉത്ഘാടന മത്സരത്തിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു,പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
മത്സരങ്ങൾ നടക്കുന്ന വേദിക്കു പുറത്തു ഫുഡ് ഫെസ്റ്റിവൽ,വസ്ത്രശാലകൾ മറ്റ് ആകര്ഷണീമായ സ്റ്റാളുകളുടെ സേവനം ലഭ്യമായിരിക്കും. ഈ വര്ഷം വളരെ പുതുമകളോടെ ആണ് KCL USA മുന്നോട്ടുവരുന്നതെന്ന് വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
ജിൻസ് ജോസഫ് (പ്രസിഡന്റ്), ബാലഗോപാൽ നായർ, ആശിഷ് തോമസ് (വൈസ് പ്രസിഡന്റുമാ ർ), സാബിൻ ജേക്കബ് (സെക്രട്ടറി), ജോഷ് ജോസഫ് (ജോയിന്റ് സെക്രട്ടറി), ഷൈജു ജോസ് (ട്രഷറർ),സ്വരൂപ്‌ബോബൻ (ജോയിന്റ് ട്രഷറ ർ), അരുൺ ജെ തോമസ്, ജസ്റ്റിൻ ജോസഫ് (ഗെയിംസ് കോ ഓർഡിനേറ്റർമാ ർ), ജോജോ കൊട്ടാരക്കര, സിബി തോമസ് (PRO) എന്നിവരെ കൂടാതെ, സൂരജ് പറമ്പത്ത്, അഖിൽ നായ ർ, ടോം ജോസഫ്, ജോയൽ ജോസഫ്, ജോഫിസ് അലക്സ്, ആൽബിൻ ആന്റോ, ജീസസ് വിൻസന്റ (സബ് കമ്മിറ്റി) എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
കായിക വിനോദത്തിനും ഉപരിയായി മലയാളികൾ തമ്മിൽ ഉള്ള സ്‌നേഹത്തിനും സാഹോദര്യത്തിനും തന്നെയാണ് ഈ പ്രാവശ്യവും മുൻഗണന എന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു. ഗ്ലോബൽ ഐടി കേരളാ ക്രിക്കറ്റ് ലീഗിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്തു.